Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IndianArmy

സൈനിക രഹസ്യങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറി; മുൻ കരസേനാ ക്യാപ്റ്റൻ അറസ്റ്റിൽ

വെല്ലൂർ: സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിന് വാട്‌സ്ആപ്പിലൂടെ കൈമാറിയെന്ന കേസിൽ കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ കീഴ്‌വെള്ളം സ്വദേശിയായ ബാബു പി (52) ആണ് അറസ്റ്റിലായത്. 28 വർഷം കരസേനയിൽ സേവനമനുഷ്ഠിച്ച ബാബു 2025-ൽ വിരമിച്ചിരുന്നു. ആയുധങ്ങൾ, സൈനിക വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ വനിതാ സുഹൃത്തിന് കൈമാറിയതെന്നാണ് ആരോപണം. ഒരു വർഷം മുമ്പാണ് ഇരുവരും സൗഹൃദത്തിലായത്. യുവതിയുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ബാബു പങ്കുവെച്ചിരുന്നതായി അന്വേഷണ […]
Read more

പഹൽഗാം ആക്രമണം; നാലാമത്തെ ഭീകരനും കൊല്ലപ്പെട്ടതായി സുരക്ഷാസേന

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാസേന തിരയുകയായിരുന്ന നാലാമത്തെ ഭീകരനും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ബദ്​ഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ മൂസ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബദ്​ഗാമിൽ സുരക്ഷാസേന ഓപ്പറേഷൻ ആരംഭിച്ചത്. പുലർച്ചെയോടെ ഒരു ഭീകരനെ വധിച്ചതായി സുരക്ഷാസേന സ്ഥിരീകരിച്ചു. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നാല് ഭീകരരുടെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ രണ്ട് പേരെ ഓപ്പറേഷൻ മഹാദേവയിലൂടെ സുരക്ഷാസേന വധിച്ചിരുന്നു. പിന്നീട് ബദ്​ഗാമിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ […]
Read more

ജോലിക്കിടെ ഹൃദയാഘാതം; സൈനികന് വിട നൽകി ജന്മനാട്

കോഴിക്കോട്: ഭോപ്പാലിൽ ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മുക്കം കാരമൂല സ്വദേശി സൈനികൻ മിദ് ലാജിന്റെ ഖബറടക്കം ഔദ്യോഗിക സൈനിക ബഹുമതികളോടെ നടന്നു. കാരമൂല ജുമഅത്ത് പള്ളിയിലാണ് ഖബറടക്കം നടന്നത്. കാരമൂല ആസാദ് മെമ്മോറിയൽ എയുപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. നൂറുകണക്കിന് ആളുകൾ എത്തി മിദ് ലാജിന് ആദരാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിദ് ലാജിന് ഹൃദയാഘാതം ഉണ്ടായത്. ഉടൻ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നൂറുകണക്കിന് പേർ […]
Read more

വാഹനം ഒട്ടകവുമായി ഇടിച്ച് തലകീഴായി മറിഞ്ഞു; കരസേന മേജർക്ക് ദാരുണാന്ത്യം

ജയ്‌സാൽമീർ: രാജസ്ഥാനിലെ ജയ്‌സാൽമീർ മിലിട്ടറി സ്റ്റേഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ കരസേനാ മേജർ മരിച്ചു. മധ്യപ്രദേശിലെ ഇന്ദോർ സ്വദേശി മേജർ ഹംസ ആരിഫ് (30) ആണ് മരിച്ചത്. അപകടത്തിൽ ലഫ്റ്റനന്റ് റാങ്കിലുള്ള രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. മേജർ ഹംസയും സഹപ്രവർത്തകരും സഞ്ചരിച്ച ടാറ്റ സഫാരി വാഹനം റോഡിലൂടെ കടന്നുപോയ ഒട്ടകത്തിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ജയ്‌സാൽമീർ നഗരത്തിൽ നിന്ന് ഏകദേശം എട്ട് […]
Read more

ബ്രഹ്‌മോസിന്റെ കൃത്യതയെക്കുറിച്ച് മുൻ കരസേനാ മേധാവിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ പ്രധാന ആയുധമായ ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ കൃത്യതയെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ ജെ.ജെ സിങ് വെളിപ്പെടുത്തലുകൾ നടത്തി. ഒരു അഭിമുഖത്തിൽ സംസാരിക്കവേ, പരീക്ഷണ ഘട്ടത്തിൽ പോലും ബ്രഹ്‌മോസിന് വളരെ കൃത്യമായി ലക്ഷ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ചെറിയ ജനൽ പോലുള്ള ലക്ഷ്യങ്ങൾ പോലും കൃത്യമായി ആക്രമിക്കാൻ കഴിയുന്ന തരത്തിലായിരുന്നു മിസൈലിന്റെ ശേഷിയെന്നും അദ്ദേഹം വ്യക്തമാക്കി. 2007-ൽ കരസേനയിൽ ബ്രഹ്‌മോസ് ഉൾപ്പെടുത്താൻ അനുമതി നൽകിയത് ജനറൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix