Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിയമസഭയിൽ സതീശനും പിണറായിയും തമ്മിൽ വാക്പോര്; ഇടപെട്ട് സ്പീക്കർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വീണ്ടും വാക്പോര്. സഭയിൽ ആരെ നോക്കി സംസാരിക്കണം എന്നതിനെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടു.

വിവിധ വിഷയങ്ങളിൽ സഭയിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് വാക്കുതർക്കം തുടങ്ങിയത്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ തന്നെ ആവർത്തിക്കുന്നതിനാൽ ഇനി പ്രതിപക്ഷത്തെ നോക്കി സംസാരിക്കാമെന്ന് പിണറായി വിജയൻ പറഞ്ഞു. ഇതിന് മറുപടിയായി ഓരോരുത്തർക്കും അവരുടേതായ സംസാരശൈലിയുണ്ടെന്നും അതിനെ പരിഹസിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഭയിൽ 102 പേരുള്ള ഭരണപക്ഷത്തെ നോക്കി സംസാരിക്കുന്നതിൽ തനിക്ക് അഭിമാനമേയുള്ളൂവെന്നും സതീശൻ കൂട്ടിച്ചേർത്തു. ഭരണപക്ഷത്തെ പ്രതിപക്ഷത്തേക്ക് ഒതുക്കിയതിന്റെ ഉത്തരവാദിത്വമുള്ളതിനാൽ സ്വന്തം പക്ഷത്തേക്ക് നോക്കാൻ പ്രതിപക്ഷ നേതാവിന് ചിലപ്പോൾ മടിയുണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.

താൻ സംസാരശൈലിയെ വിമർശിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യം മുഖ്യമന്ത്രി മനസ്സിലാക്കണമെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. ഇതിനിടെ തർക്കത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടു. പരസ്പരം തർക്കിക്കാതെ നിയമസഭാ ചട്ടങ്ങൾ പാലിച്ച് സ്പീക്കറെ നോക്കി സംസാരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix