കോഴിക്കോട്: ഭോപ്പാലിൽ ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മുക്കം കാരമൂല സ്വദേശി സൈനികൻ മിദ് ലാജിന്റെ ഖബറടക്കം ഔദ്യോഗിക സൈനിക ബഹുമതികളോടെ നടന്നു. കാരമൂല ജുമഅത്ത് പള്ളിയിലാണ് ഖബറടക്കം നടന്നത്.
കാരമൂല ആസാദ് മെമ്മോറിയൽ എയുപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. നൂറുകണക്കിന് ആളുകൾ എത്തി മിദ് ലാജിന് ആദരാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിദ് ലാജിന് ഹൃദയാഘാതം ഉണ്ടായത്. ഉടൻ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നൂറുകണക്കിന് പേർ പങ്കെടുത്ത വിലാപയാത്രയായാണ് വീട്ടിലെത്തിച്ചത്. തുടർന്ന് പൊതുദർശനത്തിനും ഔദ്യോഗിക ചടങ്ങുകൾക്കും ശേഷം ഖബറടക്കം നടത്തി.


