കണ്ണൂർ: പഴയങ്ങാടിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി സ്കൂൾ ബസ് നിർത്താതെ പോയി. കെഎസ്ടിപി റോഡിൽ പഴയങ്ങാടി ബസ് സ്റ്റാൻഡിന് സമീപം ഇന്ന് രാവിലെ 8.49ഓടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രിക സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ സ്കൂൾ ബസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.




