ബ്രസീലിയ: ബ്രസീല്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയ്ക്ക് വിജയം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ നേതാവ് ഫ്‌ലാവിയോ ബോള്‍സൊനാരോയെ തോല്‍പ്പിച്ചത് മൂന്നു ശതമാനം വേട്ടു വ്യത്യാസത്തിലാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനായ ലുല ബ്രസീലിയൻ പ്രസിഡന്റ് ആവുന്നത് ഇത് നാലാം തവണയാണ്.
ലാറ്റിന്‍ അമേരിക്കന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക സ്വാധീനമാണ് 81 കാരനായ ലുല ഡ സില്‍വ. ആദ്യ റൗണ്ടില്‍ പിന്നിലായിരുന്ന ലുല ഡ സില്‍വ, മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോയുടെ മകനും സെനറ്ററുമായ വലതുപക്ഷ നേതാവ് ഫ്‌ലാവിയോ ബോള്‍സൊനാരോയ്‌ക്കെതിരെ അവിശ്വസനീയ തിരിച്ചു വരവാണ് നടത്തിയത്. ആകെ പോള്‍ ചെയ്ത സാധുവായ വോട്ടുകളില്‍ 51.8 ശതമാനം ലുല നേടി.
അതേസമയം എതിരാളി ബോള്‍സൊനാരോയ്ക്ക് 48.2 ശതമാനം വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിന്റെ ഭരണസാരഥ്യത്തിലേക്ക് നാലാം തവണയും എത്തിയ ലുല ഡ സില്‍വ ഇതൊരു ചരിത്രനേട്ടമാണ് കൈവരിച്ചത്. ഇതോടെ, ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളായ മെക്‌സിക്കോയിലും ബ്രസീലിലും ഇടതുപക്ഷ ചായ്വുള്ള നേതാക്കള്‍ അധികാരത്തിലെത്തിയിരിക്കുകയാണ്.




