Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിൽ മാറ്റമില്ല; ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിൽ മാറ്റങ്ങൾ വരുത്തില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനോ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നതിനോ നിലവിൽ ആലോചനയില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

പിഎസ്‌സി അംഗങ്ങളായി നിയമിക്കപ്പെടുന്നവർക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഏർപ്പെടുത്തണമെന്നും അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്നും പൊതുഭരണവകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം, പിഎസ്‌സിക്കെതിരെ നിരന്തരം പരാതികൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിക്ക് മാത്രം 180 പരാതികൾ ലഭിച്ചിട്ടുണ്ട്. പിഎസ്‌സിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് ശിപാർശ നൽകിയതിനു പിന്നാലെ പിഎസ്‌സി അടിയന്തര യോഗം ചേരും. ഗവർണറുടെ നടപടിയിൽ സ്വീകരിക്കേണ്ട നിലപാടും ഹൈക്കോടതിയുടെ നിർദേശങ്ങളും യോഗം ചർച്ച ചെയ്യും.

പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് സമർപ്പിച്ച ശിപാർശയെ നിയമപരമായി എങ്ങനെ നേരിടണമെന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും.

അതേസമയം, പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുതിർന്ന പിഎസ്‌സി അംഗങ്ങളായ ഡോ. എസ്. ശ്രീകുമാറിനോടും എസ്.എ. സെയ്ഫിനോടും ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ പ്രത്യേക അന്വേഷണസംഘം മേധാവി അജിത ബീഗം നിർദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix