Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊയിലാണ്ടിയിൽ വ്യാപക മോഷണം; 12 പവൻ സ്വർണവും പണവും മൊബൈൽ ഫോണും കവർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ മോഷണവും മോഷണശ്രമവും. വീടുകളിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും സ്വർണം, പണം, മൊബൈൽ ഫോൺ എന്നിവ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവങ്ങൾ ഉണ്ടായത്.

ചേമഞ്ചേരിക്ക് സമീപം പൊയിൽക്കാവിൽ കരുണാകരന്റെ വീട്ടിൽ നിന്നാണ് 12 പവൻ സ്വർണം മോഷണം പോയത്. വീടിന്റെ ഇരുമ്പ് ഗ്രിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. സമീപത്തെ പൂക്കാട് പനായിലും മോഷണശ്രമം നടന്നു. വീട് കുത്തിത്തുറന്ന് അകത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലും മോഷണം നടന്നു. റെയിൽവേ ജീവനക്കാരൻ കൗണ്ടർ അടച്ച് വീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും ഔദ്യോഗിക ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുമാണ് നഷ്ടമായത്.

മൂന്ന് സംഭവങ്ങൾക്കും പിന്നിൽ ഒരേ സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix