Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഉത്തർപ്രദേശിൽ ദേശീയ ബോക്സിങ് താരത്തെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് കുടുംബം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാൺപുർ: ഉത്തർപ്രദേശിൽ ദേശീയതലത്തിൽ മത്സരിച്ചിട്ടുള്ള വനിതാ ബോക്സിങ് താരത്തെ മരിച്ചനിലയിൽ കണ്ടെത്തി. 24കാരിയായ മമ്തശയെയാണ് കാൺപുർ–പ്രയാഗ്‌രാജ് ദേശീയപാതയ്ക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നവംബർ അഞ്ചിന് ഉച്ചയ്ക്ക് 12.30ഓടെയാണ് മമ്തശ വീട്ടിൽനിന്ന് പുറത്തുപോയത്. ബന്ധുവിന്റെ വിവാഹത്തിനായി സാധനങ്ങൾ വാങ്ങാൻ ലാൽ ബംഗ്ലയിലേക്ക് പോകുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. വൈകുന്നേരം കുടുംബാംഗങ്ങൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നാലെയാണ് ദേശീയപാതയ്ക്ക് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മഹാരാജ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാൺപുർ–പ്രയാഗ്‌രാജ് ദേശീയപാതയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ വീട്ടിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയായിരുന്നു ഇത്. ആദ്യഘട്ടത്തിൽ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മമ്തശയെ കാണാനില്ലെന്ന് കുടുംബം നേരത്തേ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് മമ്തശയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

അതേസമയം, മമ്തശയുടെ ഫോണും വസ്ത്രങ്ങളും കാണാനില്ലെന്ന് മാതാവ് ആരോപിച്ചു. സംഭവത്തിന് പിന്നിൽ കൊലപാതകമാണെന്നും യുവതിയുടെ സുഹൃത്തായ യുവാവിനെ സംശയിക്കുന്നതായും അവർ പറഞ്ഞു. യുവതിയുടെ ഫോൺ വിവരങ്ങളടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ദേശീയതലത്തിൽ ഉൾപ്പെടെ മത്സരിച്ച് സ്വർണമെഡലുകൾ നേടിയിട്ടുള്ള താരമാണ് മമ്തശ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix