Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RAILWAYSTATION

റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ്; 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് സേവന മേഖലയിൽ നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ്. സെപ്റ്റംബർ 16ന് ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്. കേരളത്തിലെ റെയിൽവേ പരിസരങ്ങളിൽ വാഹന പാർക്കിംഗ് സേവനം നൽകുന്ന 22 നികുതിദായകരുടെ പ്രധാന വ്യാപാരസ്ഥലങ്ങൾ, വസതികൾ, അധിക വ്യാപാരസ്ഥലങ്ങൾ എന്നിവയുൾപ്പെടെ 69 ഇടങ്ങളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ നികുതിദായകർ റിട്ടേണുകളിൽ രേഖപ്പെടുത്തിയ ടേൺഓവർ യഥാർഥ സേവനങ്ങളിൽ […]
Read more

ജര്‍മനിയില്‍ റെയില്‍വേ സ്റ്റേഷനില്‍ കത്തിയാക്രമണം; 12 പേര്‍ക്ക് പരുക്ക്

ബെര്‍ലിന്‍: ജര്‍മനിയിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ കത്തിയാക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഹാംബര്‍ഗിലെ പ്രധാനറെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 39 വയസ്സ് പ്രായമുള്ള യുവതിയാണ് അറസ്റ്റിലായത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രാദേശികസമയം വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. വാരാന്ത്യമായതിനാല്‍ സ്റ്റേഷനില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. കത്തിയുമായെത്തിയ യുവതി ഒറ്റയ്ക്കാണ് യാത്രക്കാര്‍ക്ക് നേരേ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പെട്ടെന്നുണ്ടായ ആക്രമണമാണ് നടന്നത്.പരിക്കേറ്റവരില്‍ ചിലര്‍ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix