Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

മീനങ്ങാടി ഹൈവേ കവർച്ച കേസ്; പ്രതികളെ വിട്ടയച്ച ഉത്തരവ് റദ്ദാക്കി ജില്ലാ കോടതി

വയനാട്: മീനങ്ങാടി ഹൈവേ കവർച്ച കേസിൽ പൊലീസ് പിടികൂടിയ പ്രതികളെ വിട്ടയച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കി ജില്ലാ സെഷൻസ് കോടതി. പ്രതികളെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്‌ട്രേറ്റ് കോടതി പ്രതികളെ വിട്ടയച്ചത്. എന്നാൽ, പ്രതികളുടെ റിമാൻഡ് രേഖകൾ പരിശോധിക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ക്രിമിനൽ റിവിഷൻ ഹർജി നൽകി. ഒളിവിലായിരുന്ന കേസിലെ മൂന്നും നാലും പ്രതികളായ കനകരാജിനെയും പ്രവീണിനെയും ഒക്ടോബർ 21നാണ് മീനങ്ങാടി പൊലീസ് കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. 21ന് […]
Read more

പത്തനംതിട്ടയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അടൂരിലും കൊടുമണ്ണിലും എത്തിയത് ഒരേ സംഘമെന്ന് സംശയം

പത്തനംതിട്ട: അടൂർ പഴകുളത്ത് ഒമ്പത് വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. സമീപവാസിയായ സ്ത്രീ ബഹളംവെച്ചതോടെ കാർ വേഗത്തിൽ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായാണ് കുട്ടികളുടെ മൊഴി. കൊടുമൺ അങ്ങാടിക്കലിലും അഞ്ചാം ക്ലാസ് വിദ്യാർഥിയെ കാറിലെത്തിയ സ്ത്രീയും പുരുഷനും ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതിയുണ്ട്. രണ്ട് സംഭവങ്ങൾക്കു പിന്നിലും ഒരേ സംഘമാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. തിങ്കളാഴ്ച വൈകീട്ടാണ് പഴകുളത്ത് സംഭവം നടന്നത്. മദ്രസയിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒമ്പത് വയസ്സുള്ള രണ്ട് പെൺകുട്ടികൾ കനാൽ റോഡിലെ കാടുപിടിച്ച ഭാഗത്തെത്തിയപ്പോഴാണ് […]
Read more

അബ്ദുൽ ഷുക്കൂർ വധക്കേസ്; പി ജയരാജൻ ഉൾപ്പെടെ 33 പ്രതികളുടെ ശിക്ഷാവിധി നവംബർ 12ന്

കണ്ണൂർ: എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി നവംബർ 12ന് പ്രഖ്യാപിക്കും. സിപിഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് എന്നിവരുൾപ്പെടെ 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി വിധിക്കുക. കൊച്ചി സ്പെഷ്യൽ കോടതി മൂന്ന് ജഡ്ജി ശബരിനാഥാണ് കേസിൽ വിധി പറയുന്നത്. 2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ അരിയിൽ പ്രദേശത്തെ എംഎസ്എഫ് പ്രവർത്തകനായ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. പി ജയരാജന്റെയും അന്നത്തെ എംഎൽഎയായ ടി വി രാജേഷിന്റെയും വാഹനവ്യൂഹം മുസ്ലിം […]
Read more

കോഴിക്കോട് കഞ്ചാവ് മിഠായിയുമായി യുപി സ്വദേശി പിടിയിൽ

കോഴിക്കോട്: വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് മിഠായികളുമായി ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ഗൗര സ്വദേശി പിന്റു (31)വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽനിന്ന് 872 ഗ്രാം കഞ്ചാവ് മിഠായി പിടിച്ചെടുത്തു. സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മിഠായികൾ കണ്ടെത്തിയത്. ഉത്തർപ്രദേശിൽനിന്നാണ് പ്രതി കഞ്ചാവ് മിഠായികൾ എത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു. കോഴിക്കോട്ടെ വിദ്യാർഥികൾക്കും ചെറുകിട കച്ചവടക്കാർക്കും വിൽക്കാനായാണ് മിഠായികൾ കൊണ്ടുവന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Read more

ചേരാനല്ലൂർ അപകടം; 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്ന കോടതി മാറ്റി

കൊച്ചി: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്ന കോടതി മാറ്റി. അഡീഷണൽ സെഷൻസ് കോടതി രണ്ടിൽ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസുകൾ പരിഗണിക്കുന്ന കോടതിയിലേക്കാണ് കേസ് മാറ്റിയത്. പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അപകടത്തിൽ മരിച്ച മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബവും ഇതേ ആവശ്യമുന്നയിച്ച് ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ […]
Read more

കാസർകോട് റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ അതിക്രമം; പോർട്ടർ അറസ്റ്റിൽ

കാസർകോട്: റെയിൽവേ സ്റ്റേഷനിലെ ഡോർമെറ്ററിയിൽ അതിക്രമിച്ചുകയറി യുവതിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പോർട്ടർ അറസ്റ്റിൽ. കാസർകോട് റെയിൽവേ പാഴ്സൽ ഓഫീസിലെ പോർട്ടറായ കെ. ഇസ്മായിലിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഡോർമെറ്ററിയിൽ അതിക്രമിച്ചുകയറിയ പ്രതി യുവതിയെ തള്ളിയിട്ട് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ കാസർകോട് റെയിൽവേ പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചു.
Read more

ലൈസൻസില്ലാതെ കാറും ബൈക്കും ഓടിച്ച് 16കാരൻ; രണ്ടുപേർക്കെതിരെ കേസ്

പത്തനംതിട്ട: ലൈസൻസില്ലാതെ കാറും ബൈക്കും ഓടിച്ച 16 വയസ്സുകാരന്റെ സംഭവത്തിൽ രണ്ടുപേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. എഴംകുളം സ്വദേശിയായ വിദ്യാർഥിയുടെ മാതാവിനും കൊല്ലം പാതിരിക്കൽ സ്വദേശി രവീന്ദ്രനുമെതിരെയാണ് നടപടി. വിദ്യാർഥി ഓടിച്ച കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിയുടെ മാതാവിന്റെ പേരിലുള്ള കാറും രവീന്ദ്രന്റെ പേരിലുള്ള ബൈക്കുമാണ് പൊലീസ് പിടിച്ചെടുത്തത്. അടൂർ, കൊടുമൺ മേഖലകളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി സ്ഥിരമായി കാറിൽ കറങ്ങുന്നതായി അടൂർ ട്രാഫിക് പൊലീസിന് വിവരം ലഭിച്ചിരുന്നു. നഗരത്തിൽ തിരക്കേറിയ സമയങ്ങളിൽ പോലും വിദ്യാർഥി കാർ […]
Read more

കൊച്ചിയിൽ വൻ എംഡിഎംഎ വേട്ട; 39കാരൻ അറസ്റ്റിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. സംഭവത്തിൽ പുതുക്കലവട്ടം പാറയിൽ റോഡ് പുളിക്കൽ വീട്ടിൽ ആൻസൺ ആന്റണി (39) അറസ്റ്റിലായി. ഇയാളിൽ നിന്ന് 30.430 ഗ്രാം എംഡിഎംഎ, 10.8 ഗ്രാം കഞ്ചാവ്, 1.40 ഗ്രാം ചരസ് എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതുക്കലവട്ടത്തുള്ള പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് പൊലീസ് അറിയിച്ചു. എംഡിഎംഎ […]
Read more

തേനി സബ് ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെട്ട സംഭവം; 9 ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തേനി: തമിഴ്നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കംപട്ടി സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ട സംഭവത്തിൽ ഒൻപത് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. രണ്ട് ഹെഡ് കോൺസ്റ്റബിൾമാരും ഏഴ് ഗ്രേഡ് രണ്ട് ജയിൽ വാർഡൻമാരുമാണ് നടപടിക്ക് വിധേയരായത്. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ജയിലിലെ സെല്ലിലുണ്ടായിരുന്ന തടവുകാരിൽ ഒരാൾക്ക് അപസ്മാരവും ദേഹാസ്വാസ്ഥ്യവും ഉണ്ടെന്ന് അഭിനയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇയാളെ സഹായിക്കാനായി സെല്ലിനുള്ളിലേക്ക് കയറിയ ജയിൽ ജീവനക്കാരെ മറ്റ് തടവുകാർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥൻ […]
Read more

നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ അതിക്രമം; പരിശീലകൻ അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നീന്തൽ പരിശീലകൻ അറസ്റ്റിലായി. തിരുവനന്തപുരം പുഞ്ചക്കരി സ്വദേശി ശരത് ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നീന്തൽ പരിശീലനത്തിനിടെ വെള്ളത്തിനടിയിൽവെച്ച് പരിശീലകൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് കുട്ടിയുടെ പരാതി. സംഭവത്തെ തുടർന്ന് സ്കൂൾ മാനേജ്മെന്റ് ഇയാളെ ജോലിയിൽനിന്ന് പുറത്താക്കി. കൗൺസിലിങ്ങിനിടെയാണ് കുട്ടി തനിക്ക് നേരിട്ട അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം, സംഭവത്തിൽ സ്കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പരിശീലകനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix