Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആന്ധ്രയിൽ പത്താം ക്ലാസുകാരിയെ യന്ത്രവാൾകൊണ്ട് ആക്രമിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അമരാവതി: ആന്ധ്രാപ്രദേശിൽ പത്താം ക്ലാസുകാരിയെ സ്കൂളിൽ കയറി യന്ത്രവാൾകൊണ്ട് ആക്രമിച്ച യുവാവ് പെൺകുട്ടിയുടെ അമ്മാവനാണെന്ന് വിവരം. നിരന്തരമായ പ്രണയാഭ്യർഥന പെൺകുട്ടി നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

ശനിയാഴ്ച രാവിലെയാണ് അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിലുള്ള ജില്ലാ പരിഷത്ത് ഹൈസ്കൂളിൽ ആക്രമണം നടന്നത്. ശ്രീ സത്യസായി ജില്ലയിലെ ധർമവരം നഗലൂർ സ്വദേശിയായ ഹേമന്ത് എന്ന ദുമ്മു (21) ആണ് ആക്രമണം നടത്തിയത്. ക്ലാസ് മുറിയിൽ കയറിയാണ് ഇയാൾ പെൺകുട്ടിയെ ആക്രമിച്ചത്.

യുവാവ് നിരന്തരം പെൺകുട്ടിയെ പിന്തുടർന്ന് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചതോടെയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു വിദ്യാർഥിനിക്കും പരിക്കേറ്റു.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി 15 പൊലീസ് സംഘങ്ങൾ തിരച്ചിൽ നടത്തുകയാണ്. ആക്രമണം നേരിൽ കണ്ട മറ്റ് വിദ്യാർഥികളും കടുത്ത ഭയത്തിലും മാനസിക സമ്മർദത്തിലുമാണ്. ഇവർക്ക് കൗൺസിലിങ് നൽകാൻ 20 മാനസികാരോഗ്യ വിദഗ്ധരുടെ സംഘത്തെ നിയോഗിച്ചതായി ആന്ധ്ര വിദ്യാഭ്യാസ മന്ത്രി നാരാ ലോകേഷ് അറിയിച്ചു.

എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് കൗൺസിലിങ് നൽകുന്നത്. കുട്ടികളോടും രക്ഷിതാക്കളോടും സംസാരിച്ച് മാനസികാഘാതത്തിൽ നിന്ന് പുറത്തുകടക്കാൻ ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix