Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രോഗക്കിടക്കയിലും പഠനം കൈവിട്ടില്ല; എംഎഡിൽ ഒന്നാം റാങ്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം ∙ സമാനതകളില്ലാത്ത പോരാട്ടം, ഒടുവിൽ സമാനതകളില്ലാത്ത വിജയം! ഗുരുതരരോഗം ബാധിച്ചു തളർന്നുപോയപ്പോൾ ആദ്യം വീൽചെയറിലും അതും പറ്റാതായപ്പോൾ ക്ലാസ്മുറിയിൽ കിടക്കയിൽ കിടന്നും പഠിച്ച ടി. ഷാനയ്ക്ക് കാലിക്കറ്റ് സർവകലാശാലാ എംഎഡ് പരീക്ഷയിൽ ഒന്നാം റാങ്ക്. 2 മക്കളെ അമ്മച്ചിറകിൽ കാത്തും ഒരു പഠനപ്രവർത്തനത്തിലും ഇളവു തേടാതെയുമുള്ള നേട്ടത്തിന് ഇരട്ടിത്തിളക്കം പരീക്ഷയിൽ ഒന്നാം റാങ്ക്
വിവാഹശേഷം കോഴിക്കോട് ഫാറൂഖ് കോളജിൽ ബിഎസ്‌സി ഫിസിക്സിനു പഠിക്കുമ്പോഴാണു ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടമാകുന്ന രോഗം (എസ്എൽഇ) കണ്ടെത്തിയത്. ചികിത്സയ്ക്കൊപ്പം ബിരുദവും ബിഎഡും പൂർത്തിയാക്കി. രണ്ടാമത്തെ ഗർഭകാലത്തു സങ്കീർണതകൾ കാരണം ദീർഘനാൾ വിശ്രമം വേണ്ടിവന്ന സമയത്ത് വിദൂരപഠനം വഴി സൈക്കോളജിയിൽ എംഎ പൂർത്തിയാക്കി. കോവിഡ് കാലത്ത് ഓൺലൈൻ ട്യൂഷനെടുത്തു. 2 സ്കൂളുകളിൽ ഗെസ്റ്റ് അധ്യാപികയായി.ജോലി തുടരാൻ രോഗം തടസ്സമായതോടെ, 6 വർഷത്തെ ഇടവേളയ്ക്കുശേഷം ഫാറൂഖ് ട്രെയ്നിങ് കോളജിൽ എംഎഡിനു ചേർന്നു. എസ്എൽഇ ചികിത്സയുടെ പാർശ്വഫലമായി അവാസ്കുലർ നെക്രോസിസ് എന്ന ഗുരുതര അസ്ഥിരോഗം ബാധിച്ചതു തിരിച്ചറിഞ്ഞത് ആദ്യ സെമസ്റ്റർ കഴിഞ്ഞാണ്. രക്തപ്രവാഹം തടസ്സപ്പെട്ട് അസ്ഥികോശങ്ങൾ നശിക്കുന്ന അവസ്ഥ. അധികനേരം നിൽക്കാനോ ഇരിക്കാനോ കിടക്കാനോ പറ്റില്ല. പഠനം നിർത്തുന്നതിനെക്കുറിച്ചു സംസാരിക്കാൻ കോളജിലെത്തിയ മാതാപിതാക്കളോടു പ്രിൻസിപ്പൽ ഡോ. ടി.മുഹമ്മദ് സലീം ചോദിച്ചു; ‘നിങ്ങൾക്കവളെ ഇവിടെ എത്തിച്ചു തരാനാകുമോ?’ ഷാന വീൽചെയറിൽ വീണ്ടും കോളജിലെത്തി.
ക്ലാസ്മുറി താഴത്തെ നിലയിലാക്കി. അവിടെ കിടക്കയൊരുക്കി. ഇരുന്നും കിടന്നുമായി പഠനം. ഇടയ്ക്കു 2 ഇടുപ്പെല്ലും മാറ്റിവയ്ക്കാൻ 2 സങ്കീർണ ശസ്ത്രക്രിയകൾ. 18–ാം ദിവസം വീണ്ടും ഷാന ക്ലാസ്മുറിയിലെത്തി. ഇരുന്നും കിടന്നുംതന്നെ പരീക്ഷയുമെഴുതി. മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പിലെ തേവങ്ങാട്ട് ഹംസക്കോയയുടെയും ഫൗസിയയുടെയും മകളാണു ഷാന. ഭർത്താവ് കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി പി.മുസ്തഫ. അസുഖം ഏറക്കുറെ ഭേദമായതോടെ നെറ്റ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണു ഷാന. ഒപ്പം ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി ഫിസിക്സിന് ചേർന്നുകഴിഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix