Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

UGC NET സോഷ്യോളജി ചോദ്യപേപ്പറിൽ അക്ഷരത്തെറ്റുകളും വിവർത്തന പിഴവുകളും; NTA അന്വേഷണം തുടങ്ങി

ന്യൂഡൽഹി: ജൂൺ 30-ന് നടന്ന യുജിസി നെറ്റ് (UGC-NET) സോഷ്യോളജി പരീക്ഷയുടെ ചോദ്യപേപ്പറിൽ വ്യാപകമായ അക്ഷരത്തെറ്റുകളും തെറ്റായ വിവർത്തനങ്ങളും ഉണ്ടായെന്ന ആരോപണവുമായി ഉദ്യോഗാർഥികൾ രംഗത്തെത്തി. വിഷയം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായതിനെ തുടർന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) പരിശോധന ആരംഭിച്ചതായി അറിയിച്ചു. മാധ്യമ റിപ്പോർട്ടുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് പരാതികൾ ശ്രദ്ധയിൽപ്പെട്ടതെന്ന് എൻടിഎ വ്യക്തമാക്കി. ഇതുവരെ വിദ്യാർഥികളിൽ നിന്ന് ഔദ്യോഗികമായി നേരിട്ടുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, അക്ഷരത്തെറ്റുകൾ ചിലപ്പോൾ സംഭവിക്കാമെങ്കിലും ഉയർന്നിരിക്കുന്ന പരാതികൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. ഉദ്യോഗാർഥികളുടെ ആരോപണങ്ങൾ […]
Read more

പൊതുയോഗ്യതാ പ്രവേശന പരീക്ഷയിലും വീഴ്ചയെന്ന് പരാതി; നെഗറ്റീവ് മാർക്കിങ്ങിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: നീറ്റ് പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ, കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കുള്ള പൊതുയോഗ്യതാ പ്രവേശന പരീക്ഷയിലും ഗുരുതര ക്രമക്കേടുണ്ടായെന്ന പരാതിയുമായി വിദ്യാർഥികൾ. ഭിന്നശേഷിക്കാർക്കായുള്ള വിവിധ ദേശീയ സ്ഥാപനങ്ങളിലെ റീഹാബിലിറ്റേഷൻ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയിലാണ് ചോദ്യപേപ്പറിലെ നിർദേശങ്ങൾ ആശയക്കുഴപ്പമുണ്ടാക്കിയത്. പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനത്തിൽ നെഗറ്റീവ് മാർക്കിങ് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, ചോദ്യപേപ്പറിലെ നിർദേശങ്ങളിൽ ശരിയുത്തരത്തിന് നാല് മാർക്കും തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് കുറയ്ക്കുമെന്നും അച്ചടിച്ചിരുന്നതാണ് വിവാദമായത്. ഈ നിർദേശം വിശ്വസിച്ച നിരവധി വിദ്യാർഥികൾ ഉറപ്പില്ലാത്ത ചോദ്യങ്ങൾക്ക് […]
Read more

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല: ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദ്ധതി വിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാൻ ഉള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. പിഎം ശ്രീ പദ്ധതിയിലൂടെ എൻഇപി (നാഷണൽ എജുക്കേഷൻ പോളിസി) നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. എൻഇപി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ പിന്നോട്ട് വലിക്കുന്ന ആർഎസ്എസ് അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാഭ്യാസ രംഗത്തെ വഞ്ചന മറച്ചുവെച്ചുള്ള പദ്ധതിയാണ് പിഎം ശ്രീയെന്നും, അത് സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻഇപിയിലൂടെ […]
Read more

പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു; പ്രവേശനം ജൂൺ 29 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ അവസാനത്തെ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. hscap.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ ‘Third Allot Results’ ലിങ്ക് വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ജൂൺ 29 രാവിലെ 11 മണി മുതൽ പ്രവേശനം നേടാം. പ്രവേശന നടപടികൾ ജൂലൈ 3 വൈകിട്ട് 5 മണിക്ക് പൂർത്തിയാകും. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടില്ലെന്ന് അധികൃതർ അറിയിച്ചു. അലോട്ട്മെന്റ് ലെറ്റർ പ്രവേശന സമയത്ത് ബന്ധപ്പെട്ട […]
Read more

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; 120 പുതിയ ബാച്ചുകള്‍ അനുവദിക്കും

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ 120 പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പുതിയ ബാച്ചുകള്‍ അനുവദിക്കുക. വിദ്യാഭ്യാസ വകുപ്പില്‍ ഇത് സംബന്ധിച്ച ധാരണയായിട്ടുണ്ട്. വിഷയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. അധിക ബാച്ചുകള്‍ അനുവദിക്കുന്നതിനായി കാബിനറ്റ് നോട്ട് തയ്യാറാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനം ബന്ധപ്പെട്ട സമിതികളെ അറിയിക്കാതെയാണ് എടുത്തതെന്ന് വിമര്‍ശനമുണ്ട്. ബാച്ചുകളുടെ ആവശ്യകത പരിശോധിക്കേണ്ടത് പ്രാദേശിക സമിതികളാണ്. ഈ സമിതികളുടെ റിപ്പോര്‍ട്ട് സംസ്ഥാനതല […]
Read more

PSC പരീക്ഷയില്‍ ക്രമക്കേട്; ഉത്തരക്കടലാസ് പൂര്‍ണമായി പരിശോധിച്ചില്ലെന്ന് പരാതി

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ ഉന്നത പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍. പിഎസ്‌സി നടത്തിയ ചീഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പരീക്ഷയുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്. ഉത്തരക്കടലാസുകള്‍ പൂര്‍ണമായി പരിശോധിച്ചിട്ടില്ലെന്നും പത്തിലേറെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. മാര്‍ക്ക് വ്യക്തമാക്കാതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും, അഭിമുഖത്തിലും എഴുത്തുപരീക്ഷയിലുമുള്ള മാര്‍ക്കുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ഉത്തരക്കടലാസ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നതായും ആരോപണം ഉണ്ട്. ഒടുവില്‍ അഡ്മിനിസ്‌ട്രേറ്റീവ് […]
Read more

മഹാരാഷ്ട്രയിൽ വീണ്ടും ടെറ്റ് ചോദ്യപ്പേപ്പർ ചോർച്ച; പരീക്ഷ അവസാന നിമിഷം മാറ്റിവെച്ചു

താനെ: മഹാരാഷ്ട്രയിൽ വീണ്ടും അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ ഞായറാഴ്ച നടത്താനിരുന്ന പരീക്ഷ അടിയന്തരമായി മാറ്റിവെച്ചു. സംസ്ഥാനത്തുടനീളമുള്ള 1,028 പരീക്ഷാകേന്ദ്രങ്ങളിലായി നടത്താനിരുന്ന പരീക്ഷയ്ക്ക് വെറും 24 മണിക്കൂർ മുമ്പാണ് ചോദ്യപ്പേപ്പർ ചോർന്നതായി കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ ഭീവണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സീൽ ചെയ്ത ടെറ്റ് ചോദ്യപ്പേപ്പർ പാക്കറ്റിലെ ചില പേജുകൾ ചിലരുടെ കൈവശം കണ്ടെത്തിയത്. തുടർന്ന് മഹാരാഷ്ട്ര സംസ്ഥാന പരീക്ഷാ കൗൺസിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി, കണ്ടെത്തിയത് […]
Read more

സംസ്ഥാനത്ത് ഇനി സ്‌പെഷ്യല്‍ ഗ്രേഡ് കോളേജുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌പെഷ്യൽ ഗ്രേഡ് കോളേജുകൾ എന്ന വിഭാഗം ഇനി ഉണ്ടായിരിക്കില്ല. എറണാകുളം മഹാരാജാസ് കോളേജ് ഉൾപ്പെടെ ഏഴ് കോളേജുകളുടെ സ്‌പെഷ്യൽ ഗ്രേഡ് പദവി സർക്കാർ റദ്ദാക്കി. 1994-ലെ സ്‌പെഷ്യൽ റൂൾ പ്രകാരമുള്ള വ്യവസ്ഥകൾ റദ്ദാക്കിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ തീരുമാനം എടുത്തത്. ഏഴാം യുജിസി റെഗുലേഷൻ പ്രകാരം സ്‌പെഷ്യൽ ഗ്രേഡ് കോളേജുകൾ എന്ന വിഭാഗം നിലവിലില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ സ്‌പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പൽ എന്ന തസ്തികയും ഇല്ലാതാകും. നിലവിൽ ആർട്സ് ആൻഡ് […]
Read more

അടിയന്തരാവസ്ഥ മാത്രമല്ല എസ്‌ഐആറും; പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി

ന്യൂഡൽഹി: എൻസിഇആർടി പുറത്തിറക്കിയ ഒമ്പതാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ എസ്‌ഐആർ ഉൾപ്പെടുത്തി. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്ന പ്രക്രിയയായി എസ്‌ഐആറിനെ വിശദീകരിക്കുന്ന ഭാഗമാണ് പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘Understanding Society: India and Beyond’ എന്ന പാഠപുസ്തകത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനും എസ്‌ഐആറും സംബന്ധിച്ച ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. യോഗ്യരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തുകയും ഒരാളെയും ഒഴിവാക്കാതിരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് പുസ്തകത്തിൽ പറയുന്നു. ഇല്ലാത്ത വോട്ടുകളും ഇരട്ട വോട്ടുകളും നീക്കം ചെയ്ത് വോട്ടർ പട്ടിക […]
Read more

മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും: ഷംസുദ്ദീൻ

പാലക്കാട്: മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്ലസ് വൺ പ്രവേശനത്തിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മൂന്നാം അലോട്ട്മെന്റിന് ശേഷം ഈ ജില്ലകളിൽ സീറ്റ് ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, അതിന് പരിഹാര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥി മദ്യം കൊണ്ടുവന്ന സംഭവം അതീവ ഗുരുതരമാണെന്നും, ഇത്തരം സംഭവങ്ങൾ നടക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് അനുമതി നൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം […]
Read more
Advertisement
WhiteswanTV Footer