Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സീറ്റ് വർധന പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനം മാർജിനിൽ സീറ്റ് വർധിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് ഈ വർധന നടപ്പാക്കുക. ഇതിനുപുറമേ, ഈ ജില്ലകളിലെ സ്കൂളുകളിൽ 20 ശതമാനം മാർജിനിൽ അധിക സീറ്റ് വർധനയ്ക്കും സർക്കാർ അനുമതി നൽകി. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം അധിക സീറ്റുകൾ […]
Read more

കേരള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐക്ക് വമ്പന്‍ വിജയം

തിരുവനന്തപുരം: കേരള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വമ്പന്‍ വിജയം. 37ല്‍ 35 സീറ്റുകളിലും എസ്എഫ് ഐ വിജയിച്ചു. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശിവ എസ് ആണ് വിജയിച്ചത്. വൈസ് ചെയര്‍പേഴ്സണ്‍, അക്കൗണ്ട്സ് കമ്മിറ്റി സീറ്റുകളാണ് കെഎസ്യുവിന് ലഭിച്ചത്. ഫാത്തിമ ഫര്‍ഹ എസ് ആണ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് വിജയിച്ചത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട രണ്ട് സീറ്റുകള്‍ ഇത്തവണ എസ്എഫ്ഐ തിരിച്ചുപിടിച്ചു. സെനറ്റ് സീറ്റുകളിലേക്കുള്ള വോട്ടുകള്‍ എണ്ണുകയാണ്. സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കലാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 180 […]
Read more

പ്ലസ്ടു, VHSE പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത്

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പിആര്‍ഡി ചേംബറില്‍ നടക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ ആണ് ഫലം പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ നല്‍കുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കൂടാതെ വാട്ട്‌സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറിയില്‍ 77.81 ശതമാനവും വിഎച്എസ്ഇയില്‍ 70.06 ശതമാനവുമാണ് […]
Read more

പിഎം ശ്രീ; സമ്മർദത്തിനിടെ 348 കോടി രൂപയുടെ കേന്ദ്രവിഹിതം

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളത്തിന് (എസ്.എസ്.കെ.) 348 കോടി രൂപ അനുവദിക്കാൻ കേന്ദ്ര സർക്കാർ ധാരണയിലെത്തി. വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ.) പ്രകാരമുള്ള പദ്ധതികൾക്കായി 205 കോടി രൂപയും സ്റ്റാർസ് പദ്ധതിക്കായി 143 കോടി രൂപയും നൽകാനാണ് തീരുമാനം. എസ്.എസ്.കെ. ഡയറക്ടർ ഡോ. എ.എസ്. സുപ്രിയയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് മാസമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം ഉണ്ടായത്. ആർ.ടി.ഇ. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ, യൂണിഫോം, പഠന പിന്തുണ എന്നിവ നൽകുന്നതിനാണ് […]
Read more

പ്ലസ് വൺ പ്രവേശനം: ഏകജാലക രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (HSCAP Kerala) വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂൺ 3 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്.എസ്.എൽ.സി പരീക്ഷയോ തുല്യതാ പരീക്ഷകളോ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അർഹതയുണ്ടാകും. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ഹയർ സെക്കൻഡറി സ്ട്രീമുകളിലേക്കായി വിദ്യാർത്ഥികൾക്ക് മുൻഗണനാക്രമത്തിൽ സ്കൂളുകളും കോമ്പിനേഷനുകളും തിരഞ്ഞെടുക്കാം. […]
Read more

മലയാളസർവകലാശാലയിലെ വിദ്യാർത്ഥി രാഷ്ട്രീയ വിലക്ക്; പെരുമാറ്റച്ചട്ടം പിൻവലിച്ചു

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന തരത്തിൽ പുറത്തിറക്കിയ വിവാദ പെരുമാറ്റച്ചട്ടം പിൻവലിച്ചു. കരട് രേഖയിൽ തുടർനടപടികൾ വേണ്ടെന്നാണ് സർവകലാശാലയുടെ തീരുമാനം. വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. പുതിയ പെരുമാറ്റച്ചട്ടത്തിൽ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കുകയും ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളി നിരോധിക്കുകയും ചെയ്തിരുന്നു. അനധികൃത രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നിർദേശത്തിലുണ്ടായിരുന്നു. ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നിർദേശപ്രകാരമാണ് സർവകലാശാലയിൽ ഈ പുതിയ ചട്ടങ്ങൾ രൂപീകരിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തിൽ […]
Read more

മലയാള സർവകലാശാലയിലെ വിവാദ സർക്കുലർ; വിദ്യാർത്ഥി രാഷ്ട്രീയം വേണം: റോജി എം ജോണ്‍

കോട്ടയം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ വിവാദ സര്‍ക്കുലറില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. സർക്കാരിന്റെ ഭാഗത്തുനിന്ന് അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നും, സർക്കുലർ വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് പ്രവർത്തിക്കാൻ ആവശ്യമായ സാഹചര്യം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ പൊതുപരിപാടികൾ തടസ്സപ്പെടുത്തുന്നതോ അലങ്കോലപ്പെടുത്തുന്നതോ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദത്തിന് തുടക്കമായത് ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നിർദേശപ്രകാരം മലയാള സർവകലാശാലയിൽ പുറത്തിറക്കിയ പുതിയ പെരുമാറ്റച്ചട്ടമാണ്. ഇതിൽ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമെന്നായി […]
Read more

പാഠപുസ്തക അച്ചടി പൂര്‍ത്തിയായി: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍

തിരുവനന്തപുരം: അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അറിയിച്ചു. പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് പുരോഗമിക്കുകയാണെന്നും മെയ് 30-നകം സ്കൂളുകളിൽ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിൽ സീറ്റുകളുടെ കുറവ് ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി സമ്മതിച്ചു. മാർജിനൽ സീറ്റ് വർധന ഉൾപ്പെടെ പരിഗണിച്ച ശേഷം അലോട്ട്മെന്റ് നടപടികൾ ആരംഭിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നുതന്നെ പ്രവേശന നടപടികൾ ആരംഭിക്കുമെന്നും അറിയിച്ചു. CBSE പരീക്ഷാഫലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും […]
Read more

നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച കേസിൽ ദേശീയ ടെസ്റ്റിങ് ഏജൻസിക്ക് (NTA) സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വീഴ്ചകളിൽ നിന്ന് എൻടിഎ പാഠം പഠിച്ചില്ലെന്ന് ജസ്റ്റിസ് പി എസ് നരസിംഹ അഭിപ്രായപ്പെട്ടു. എൻടിഎയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. കേസിൽ എൻടിഎയ്ക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. രണ്ടുവർഷം മുമ്പുണ്ടായ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ നിർദേശങ്ങൾ എങ്ങനെ നടപ്പാക്കിയെന്ന് സമിതി ചെയർമാൻ […]
Read more

പകർപ്പിൽ മൂല്യനിർണയം ചെയ്യാത്ത പേജുകൾ: സിബിഎസ്ഇക്കെതിരെ വീണ്ടും പരാതി

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ നടപടികളിൽ ഗുരുതരമായ ക്രമക്കേടുകൾ സംഭവിച്ചതായി വിദ്യാർത്ഥികൾ വീണ്ടും പരാതി ഉന്നയിച്ചു. ഉത്തരക്കടലാസ് പകർപ്പ് ലഭിക്കുന്ന പ്രക്രിയയിൽ പിഴവുകളും ഫീസ് ഈടാക്കുന്നതിലെ അനിശ്ചിതത്വവും വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. പരീക്ഷാ പേപ്പറുകളുടെ പി ഡി എഫ് പകർപ്പുകൾ രജിസ്റ്റർ നമ്പർ പരിശോധിക്കാതെ വിതരണം ചെയ്യപ്പെട്ടുവെന്നും ചിലർക്ക് മറ്റുള്ളവരുടെ ഉത്തരക്കടലാസുകൾ ലഭിച്ചു എന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. കൂടാതെ ലഭിച്ച ഉത്തരക്കടലാസുകളുടെ ചില പേജുകൾ തന്നെ മൂല്യനിർണയം ചെയ്യപ്പെടാതെ പോയതായി വിദ്യാർത്ഥികൾ പറയുന്നു. പുനർമൂല്യനിർണയത്തിനായി ഉത്തരക്കടലാസിന്റെ […]
Read more
Advertisement
WhiteswanTV Footer