Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയ 28 പേരുടെ വിവരങ്ങൾ സിബിഐക്ക് കൈമാറി എൻടിഎ

ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കെമിസ്ട്രി ചോദ്യപേപ്പർ തയ്യാറാക്കിയ 28 പേരുടെ വിവരങ്ങൾ എൻടിഎ സിബിഐയ്ക്ക് കൈമാറിയതായി റിപ്പോർട്ട്. കെമിസ്ട്രി പരീക്ഷയിലെ എല്ലാ ചോദ്യങ്ങളും ചോർന്ന മാതൃക ചോദ്യപേപ്പറിന് സമാനമാണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം ദേശീയ പരീക്ഷ ഏജൻസിയായ എൻടിഎയിൽ നിന്നുതന്നെയാകാമെന്ന സംശയം ശക്തമായി. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരിഭാഷകരും ഉൾപ്പെടെ 28 പേരുടെ വിവരങ്ങളാണ് സിബിഐക്ക് കൈമാറിയത്. കേസിന്റെ അന്വേഷണത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നുണ്ടെന്നും […]
Read more

ജൂൺ ഒന്നിന് സ്കൂൾ തുറക്കുമോ? ഈ അധ്യയന വർഷം വിജയമാക്കാമെന്ന് എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് ചേർത്ത ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പുതിയ അധ്യയന വർഷം ഏറ്റവും മികച്ച രീതിയിൽ സ്വാഗതം ചെയ്യുന്നതിന് നിർദേശങ്ങൾ നൽകിയെന്ന് മന്ത്രി അറിയിച്ചു. ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് അറിയിച്ച മന്ത്രി, കുട്ടികളെ സ്വീകരിക്കാൻ വിപുലമായ പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും അറിയിച്ചു. ഒന്നാം ഘട്ട പാഠപുസ്തകങ്ങളുടെ വിതരണം ഇതിനകം തന്നെ 80 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന […]
Read more

നീറ്റ് പുനഃപ്പരീക്ഷയിൽ കർശനസുരക്ഷ; പിഴവുകൾ പൂർണമായി പരിഹരിക്കൻ നിർദേശം

ന്യൂഡൽഹി: നീറ്റ് യു.ജി. പുനഃപരീക്ഷ കർശന സുരക്ഷയോടെ നടത്താനും മുൻ പരീക്ഷയിൽ ഉണ്ടായ പിഴവുകൾ പൂർണമായി പരിഹരിക്കാനും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ നിർദേശം നൽകി. പരീക്ഷ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയത്. മുൻ പരീക്ഷയിൽ കണ്ടെത്തിയ എല്ലാ വീഴ്ചകളും പരിഹരിച്ച് പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുനഃപരീക്ഷയ്ക്കിടെ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കളക്ടർമാരുമായും പോലീസ് സൂപ്രണ്ടുമാരുമായും ഏകോപന യോഗങ്ങൾ നടത്തണമെന്നും മന്ത്രി നിർദേശിച്ചു. പരീക്ഷാകേന്ദ്രങ്ങളിൽ സുരക്ഷയിലും […]
Read more

അധ്യാപകർക്ക് യുജിസി യോഗ്യത നിർബന്ധമാക്കി കണ്ണൂർ സർവകലാശാല

കണ്ണൂർ: സ്വാശ്രയ കോളേജ് അധ്യാപകർക്ക് യുജിസി യോഗ്യത നിർബന്ധമാക്കിയ കണ്ണൂർ സർവകലാശാല. അധ്യാപകർക്ക് നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യത ഇല്ലെങ്കിൽ കോളേജുകളുടെ അഫിലിയേഷൻ റദ്ദാക്കുമെന്നാണ് സർവകലാശാലയുടെ മുന്നറിയിപ്പ്. സ്വാശ്രയ കോളേജുകളിലെ നിരവധി അധ്യാപകർക്ക് ഇപ്പോൾ ആവശ്യമായ യോഗ്യതകളില്ല. പ്ലസ് ടു ഫലം വരാനിരിക്കെ പുതിയ ഉത്തരവ് വിദ്യാർഥികളുടെ പ്രവേശനത്തെയും പഠനത്തെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കൂടാതെ ഏകദേശം മൂവായിരത്തോളം അധ്യാപകരുടെ ജോലി അപകടത്തിലാകാനും സാധ്യതയുണ്ട്. സർവകലാശാല പുറത്തിറക്കിയ സർക്കുലർ പ്രകാരം ഓരോ പഠനവകുപ്പിലുമുള്ള എല്ലാ അധ്യാപകർക്കും യുജിസി […]
Read more

പുസ്തകമെവിടെ? സ്‌കൂള്‍ തുറക്കാറായി; പാഠപുസ്തക വിതരണം 45 ദിവസത്തോളം വൈകും

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ വെറും രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് പാഠപുസ്തക വിതരണം നേരിടുന്നത് കനത്ത പ്രതിസന്ധി. 6, 7, 8 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണ സജ്ജമായി വിദ്യാര്‍ത്ഥികളുടെ കൈകളില്‍ എത്താന്‍ ഇനിയും കുറഞ്ഞത് 45 ദിവസത്തോളം സമയമെടുക്കുമെന്ന് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (KBPS) സ്റ്റാഫ് ആന്‍ഡ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റും മുതിര്‍ന്ന ഐഎന്‍ടിയുസി നേതാവുമായ കെ.കെ. ഇബ്രാഹിംകുട്ടി വ്യക്തമാക്കി. ആവശ്യമായ പുസ്തകങ്ങളുടെ 80 […]
Read more

യുകെയും കാനഡയും വിട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഫ്രാൻസിലേക്ക്

ഫ്രാൻസ് ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രധാന പഠന കേന്ദ്രമായി മാറുന്നു. കാനഡ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ വിസ നിയമങ്ങൾ കടുപ്പിച്ചതോടെയാണ് കൂടുതൽ വിദ്യാർത്ഥികൾ ഫ്രാൻസിനെ തിരഞ്ഞെടുക്കുന്നത്. വേഗത്തിൽ വിസ ലഭിക്കുന്നത്, ഇംഗ്ലീഷ് മീഡിയത്തിലുള്ള കോഴ്സുകൾ, പഠനശേഷമുള്ള തൊഴിൽ അവസരങ്ങൾ എന്നിവയാണ് ഫ്രാൻസിനെ കൂടുതൽ ആകർഷകമാക്കുന്നത്. വിസ നയങ്ങളിലെ സ്ഥിരതയും വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമായി മാറിയിട്ടുണ്ട്. അതേസമയം, യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് 2026-27 അധ്യയന വർഷം മുതൽ വർധിപ്പിക്കാനാണ് ഫ്രഞ്ച് സർക്കാരിന്റെ തീരുമാനം […]
Read more

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; പാഠപുസ്തകം അച്ചടി പൂർത്തിയായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നതായി റിപ്പോർട്ട്. ഇതുവരെ പത്താം ക്ലാസിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. പേപ്പറുകളുടെ ലഭ്യതക്കുറവാണ് അച്ചടി വൈകാൻ പ്രധാന കാരണം. ആവശ്യത്തിന് പേപ്പർ ലഭിക്കാത്തതിനാൽ മറ്റ് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടി ഇപ്പോഴും പൂർത്തിയായിട്ടില്ല. സ്കൂളുകൾ തുറക്കാൻ ഇനി ഒന്നരയാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പഠനവർഷം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Read more

CBSE 12–ാം ക്ലാസ്‌ പരീക്ഷാ ഫലം; പുനർമൂല്യ നിർണയം നാളെ മുതൽ ആരംഭിക്കും

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫല പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷാ നടപടികൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. പുതിയ ‘ഓൺ-സ്ക്രീൻ മാർക്കിംഗ്’ (OSM) രീതിയെക്കുറിച്ചും പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് ലഭിച്ചതിനെക്കുറിച്ചും വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും വ്യാപകമായി പരാതികൾ ഉയർത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുനർമൂല്യനിർണയത്തിനും വെരിഫിക്കേഷനുമുള്ള ഫീസ് 100 രൂപയായി കുറച്ചത്. പുനർമൂല്യനിർണയത്തിനായി താൽപര്യമുള്ള വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in വഴി അപേക്ഷ സമർപ്പിക്കാം. പുനർമൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ മെയ് 26 മുതൽ 29 വരെ […]
Read more

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി;പരിഹാരം കാണാൻ ലീഗിന് കഴിയുമോ?

മലപ്പുറം:പുതിയ യു.ഡി.എഫ്. മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മലബാർ മേഖലയിലെ വർഷങ്ങളായുള്ള പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ വിദ്യാർത്ഥി സമൂഹവും സ്കൂൾ മാനേജ്മെന്റുകളും. പുതിയ സർക്കാരിൽ വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന് തന്നെ ലഭിച്ചതോടെ മലബാറിലെ വിദ്യാഭ്യാസ വിവേചനത്തിന് അറുതിയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മന്ത്രിസഭ അധികാരമേറ്റ് കഴിഞ്ഞയുടൻ തന്നെ ഈ വിഷയത്തിൽ അടിയന്തര ചർച്ചകൾ ആരംഭിക്കാനാണ് വിവിധ സ്കൂൾ മാനേജ്മെന്റ് സംഘടനകളുടെ നീക്കം. വടക്കൻ കേരളത്തിലെ കുട്ടികൾക്ക് ഉപരിപഠനത്തിന് അർഹതയുണ്ടായിട്ടും സ്വന്തം നാട്ടിൽ പഠിക്കാൻ […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച:വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കടുത്ത വിമർശനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ചകൾ രാജ്യം ഒന്നടങ്കം ആവർത്തിച്ച് നേരിടുമ്പോൾ കേന്ദ്ര സർക്കാർ എന്തുചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തുടർച്ചയായി പരാജയപ്പെടുന്ന വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാൻ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 2024ൽ നീറ്റ് ചോദ്യപേപ്പർ ചോർന്നപ്പോൾ പരീക്ഷ റദ്ദാക്കാനോ മന്ത്രി രാജിവെക്കാനോ തയ്യാറായില്ലെന്നും, […]
Read more
Advertisement
WhiteswanTV Footer