സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയം; ഉത്തരക്കടലാസിൻ്റെ പകര്‍പ്പിനായി അപേക്ഷിക്കാനുള്ള സമയം നീട്ടി
ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാൻ അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. വിദ്യാർത്ഥികൾക്ക് ഇനി നാളെ അർധരാത്രിവരെ അപേക്ഷിക്കാനാകും. മുമ്പ് ഇന്ന് അർധരാത്രിവരെയായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെട്ടതിനെ തുടർന്നാണ് സമയപരിധി ദീർഘിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോർട്ടൽ വഴി ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ലഭ്യമാകുന്നതിൽ വിദ്യാർത്ഥികൾ നേരിട്ട സാങ്കേതിക ബുദ്ധിമുട്ടുകളാണ് പ്രധാന കാരണം. അതേസമയം, ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഇപ്പോഴും പൂർണമായി പരിഹരിച്ചിട്ടില്ലെന്നാണ് […]
Read more

