പുണെ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എംപിഎസ്‌സി) പരീക്ഷയുടെ പേപ്പർ ചോർച്ച സ്ത്രീ ഉദ്യോഗാർഥികൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പരീക്ഷാർഥി ഷരായു ചോപ്‌ഡെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് പറഞ്ഞു. പരീക്ഷാ തയ്യാറെടുപ്പിനൊപ്പം വിവാഹം, കുടുംബം തുടങ്ങിയ സമ്മർദങ്ങളും സ്ത്രീകൾ നേരിടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
താൻ ഫാർമസിസ്റ്റാണെന്നും എംപിഎസ്‌സി പരീക്ഷാർഥിയാണെന്നും ഷരായു ചോപ്‌ഡെ പരിചയപ്പെടുത്തി. മാർച്ച് 20 മുതൽ 22 വരെയാണ് പരീക്ഷ നടന്നത്. എന്നാൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതോടെ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയുണ്ടായെന്ന് അവർ പറഞ്ഞു.
രാവും പകലും പഠിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ന്യായമായ പരീക്ഷ നടത്തണമെന്നാണ് ആവശ്യം. എംപിഎസ്‌സി ഉദ്യോഗാർഥികളുടെ പ്രധാന കേന്ദ്രമാണ് പുണെയെന്നും അവർ പറഞ്ഞു. ഒരു പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് അതിന്റെ ആഘാതം കൂടുതലായിരിക്കുമെന്നും ഷരായു ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്ക് വിവാഹവും കുടുംബവുമായി ബന്ധപ്പെട്ട സാമൂഹിക സമ്മർദങ്ങൾക്കൊപ്പം പ്രായപരിധിയും കരിയർ സംബന്ധമായ സമയപരിധികളും നേരിടേണ്ടിവരുന്നു. അതിനാൽ ഒരു പരീക്ഷ റദ്ദാകുന്നതോ പുനഃപരീക്ഷ നീണ്ടുപോകുന്നതോ അവരുടെ കരിയറിനെ തന്നെ ബാധിച്ചേക്കാമെന്നും അവർ വ്യക്തമാക്കി.
പേപ്പർ ചോർച്ചയെ തുടർന്ന് പുനഃപരീക്ഷ നടത്തണമെന്ന ആവശ്യവും ഉദ്യോഗാർഥികൾ ഉന്നയിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുത്ത നിരവധി എംപിഎസ്‌സി ഉദ്യോഗാർഥികൾ തങ്ങളുടെ ആവശ്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഷരായു ചോപ്‌ഡെ പറഞ്ഞു.





[694]tkpk game অফিসিয়াল লগইন | সেরা ক্যাসিনো বোনাস ও অ্যাপ ডাউনলোড,tkpk game-এ যোগ দিয়ে সেরা অনলাইন ক্যাসিনো বোনাস বুঝে নিন। বিকাশ দিয়ে সহজ পেমেন্ট এবং স্লট গেম খেলার নিয়ম জানতে আজই অ্যাপটি ডাউনলোড করুন। visit: tkpk game