Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുംബൈയിൽ 22 അടി ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മുംബൈയിൽ ഭുലേശ്വർ രാജാ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ 22 അടി ഉയരമുള്ള ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് പേർ മരിച്ചു. മുംബൈ സ്വദേശികളായ സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. കുട്ടികളടക്കം അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു.

ഭുലേശ്വറിലെ ബലറാം മെർച്ചന്റ് റോഡിൽ രാത്രി പത്തുമണിയോടെയാണ് അപകടം. ബൈക്കുള്ളയിൽനിന്ന് ഭുലേശ്വറിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുകയായിരുന്ന ഗണപതി വിഗ്രഹം പന്തലിൽ എത്തുന്നതിന് ഏകദേശം 50 മീറ്റർ മുമ്പാണ് റോഡിലേക്ക് മറിഞ്ഞുവീണത്. വിഗ്രഹം ഉറപ്പിച്ചിരുന്ന ചട്ടത്തിലെ നട്ടുകളും ബോൾട്ടുകളും ഊരിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടവിവരം ലഭിച്ചതിന് പിന്നാലെ മുംബൈ അഗ്നിരക്ഷാസേന, മുംബൈ പൊലീസ്, ട്രാഫിക് പൊലീസ്, 108 ആംബുലൻസ് വിഭാഗം, സിവിക് വാർഡ് ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് രണ്ട് പേർ മരിച്ചത്.

അഞ്ച് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “മുംബൈയിൽ 22 അടി ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് മരണം”

  1. [3981]jl57bet login ph | Legit online slots at GCash payout,Mag-jl57bet login ph na para sa legit online slots GCash. I-download ang APK para sa mabilis na payout casino at subukan ang baccarat. Sali na rito! visit: jl57bet

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix