ന്യൂഡൽഹി: യുജിസി നെറ്റ് 2026 പരീക്ഷയുടെ ഫൈനൽ ആൻസർ കീ പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). 84 വിഷയങ്ങളുടെ ഫൈനൽ ആൻസർ കീയാണ് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in വഴി ലഭ്യമാക്കിയിരിക്കുന്നത്. ഈ ആൻസർ കീ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് അവർ പരീക്ഷയ്ക്ക് എഴുതിയ ഉത്തരങ്ങൾ ഒത്തുനോക്കാനും പ്രതീക്ഷിക്കാവുന്ന മാർക്ക് സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കാനും സാധിക്കും.
നേരത്തെ, NTA നൽകിയ പ്രൊവിഷണൽ ആൻസർ കീകളിൽ വ്യാപകമായി തെറ്റുകൾ സംഭവിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ പരാതികൾ പരിശോധിച്ച ശേഷമാണ് പുതിയ ഉത്തരസൂചിക പുറത്തിറക്കിയിരിക്കുന്നത്. ഈ ആൻസർ കീയുടെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിർണ്ണയ പ്രക്രിയകൾ നടക്കുക.


