Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

H1B വിസയുള്ളവരുടെ പങ്കാളികൾക്ക് ഇനി ജോലിയില്ല? ഇന്ത്യൻ കുടുംബങ്ങൾക്ക് ഇരുട്ടടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിംഗ്ടൺ: അമേരിക്കയിലെ എച്ച്-1ബി വിസ ഉടമകളുടെ പങ്കാളികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിൽ അനുമതി (എച്ച്-4 ഇഎഡി) റദ്ദാക്കുന്ന കാര്യം ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിൽ. ഓഫീസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച കരട് നിർദ്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.

“തൊഴിലനുമതിക്ക് യോഗ്യരായ വിദേശികളുടെ പട്ടികയിൽ നിന്ന് എച്ച്-4 ആശ്രിത പങ്കാളികളെ ഒഴിവാക്കൽ”എന്നാണ് നിര്‍ദേശത്തിന്റെ പേര്. എച്ച്-4 വിസയുള്ളവർക്ക് തൊഴിൽ കാർഡുകൾ നൽകുന്ന രീതി അവസാനിപ്പിക്കുകയും, തൊഴിലനുമതി നൽകാതിരുന്ന പഴയ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് നയം പുനഃസ്ഥാപിക്കുകയുമാണ് ലക്ഷ്യം. 2015ൽ ഒബാമ ഭരണകൂടമാണ് എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്ക് അമേരിക്കയിൽ നിയമപരമായി ജോലി ചെയ്യാൻ അനുമതി നൽകുന്ന ‘എച്ച്-4 ഇഎഡി’ പദ്ധതി നടപ്പിലാക്കിയത്.

നിരവധി എച്ച്-1ബി വിസ ഉടമകളുടെ (പ്രത്യേകിച്ച് ഐടി മേഖലയിലുള്ള മലയാളി കുടുംബങ്ങളടക്കമുള്ള വലിയൊരു വിഭാഗം ഇന്ത്യക്കാരുടെ) കുടുംബ വരുമാനത്തെയും കരിയറിനെയും ഈ തീരുമാനം കടുത്ത രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer