എച്ച്-1ബി വിസ ഫീസ് തുടരും; പരിശോധനയും നിരീക്ഷണവും കർശനമാക്കി ട്രംപ്
വാഷിങ്ടൺ: വിദേശ തൊഴിലാളികൾക്ക് എച്ച്-1ബി വിസ നൽകുന്നതിനുള്ള അധിക ഫീസ് ഒരു വർഷത്തേക്ക് കൂടി നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തൊഴിലുടമകളിൽനിന്ന് ഈടാക്കുന്ന ഒരു ലക്ഷം ഡോളർ, അതായത് ഏകദേശം 83 ലക്ഷം രൂപയുടെ ഫീസാണ് നീട്ടിയത്. എച്ച്-1ബി വിസ അപേക്ഷകളുടെ പരിശോധനയും നിരീക്ഷണവും കർശനമാക്കുന്ന പുതിയ പ്രസിഡൻഷ്യൽ ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. വൻകിട ഐ.ടി. ഔട്ട്സോഴ്സിങ് കമ്പനികൾ വിദേശ തൊഴിലാളികളെ അമേരിക്കയിലെത്തിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2025ലാണ് ഒരു ലക്ഷം ഡോളറിന്റെ അധിക ഫീസ് ഏർപ്പെടുത്തിയത്. […]
Read more