Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

57 മെട്രോ സ്റ്റേഷനുകൾ അടച്ചു, 15000 പോലീസുകാർ, 11000-ലധികം അർദ്ധസൈനികർ, 5 കമ്പനി വനിതാ ഉദ്യോഗസ്ഥർ; പാറ്റകളെ നേരിടാനുള്ള സന്നാഹം അതിർത്തിയിലേതിനേക്കാൾ വലുതോ?!

വോട്ടർപട്ടിക അട്ടിമറി ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രക്ഷോഭം തലസ്ഥാന നഗരിയെ പിടിച്ചുകുലുക്കുകയാണ്. ഇതിന് പുറമെയാണ് ശനിയാഴ്ച കോക്രോച്ച് ജനതാ പാർട്ടിയും കളത്തിലിറങ്ങുന്നത്. ‘ജന്തർ മന്തർ 2.0 എന്ന പേരിൽ നടക്കാനിരിക്കുന്ന ഈ കൂറ്റൻ പ്രതിഷേധ മാർച്ചും അതിനെത്തുടർന്നുള്ള ജനകീയ മുന്നേറ്റവും പ്രതിരോധിക്കാൻ സമാനതകളില്ലാത്ത സുരക്ഷാ കോട്ടയാണ് ഡൽഹി പോലീസ് ഒരുക്കിയിരിക്കുന്നത്. സമരത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ആയിരക്കണക്കിന് യുവാക്കളെ ബിജെപി സർക്കാർ അനധികൃതമായി തടങ്കലിലാക്കിയിരിക്കുകയാണെന്ന് സിജെപി […]
Read more

സമരങ്ങളിൽ ജനപ്രീതിയിടിഞ്ഞ് മോദിയും ബിജെപിയും, പ്രധാനമന്ത്രിയുടെ വീഡിയോകളേക്കാൾ റീച്ച് രാഹുലിന്; ​ഗ്യാനേഷ് കുമാറിനെ എന്തിന് BJP സംരക്ഷിക്കുന്നു?

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും രൂക്ഷമായ പ്രതിപക്ഷ പ്രക്ഷോഭത്തിനാണ് ഈ ദിവസങ്ങളിൽ രാജ്യതലസ്ഥാനം സാക്ഷിയായി കൊണ്ടിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജികൊണ്ട് മാത്രം അവസാനിക്കുന്ന ഈ പ്രതിഷേധങ്ങൾ കേന്ദ്ര സർക്കാരിനുണ്ടാക്കുന്ന ആഘാതങ്ങൾ ചില്ലറയല്ല. നീറ്റിനെതിരെ നടന്ന സിജെപി സമരം തന്നെ കേന്ദ്രത്തിനൊരു അടിയായിരുന്നു. അതിന് തൊട്ടുപിന്നാലെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കുമ്പോൾ അത് ജനങ്ങളുടെ കാഴ്ച്ചപ്പാടുകളിലും മാറ്റങ്ങളുണ്ടാക്കുന്നു എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിജെപിയുടെയും നേതാക്കളുടെയും സമൂഹമാധ്യമ പേജുകളുടെ റീച്ചിൽ ഇടിവുണ്ടായെന്നാണ് […]
Read more

ദാഹിക്കുമ്പോൾ ഒറ്റയടിക്ക് ഒരുപാട് വെള്ളം കുടിക്കല്ലേ… പണികിട്ടും!

ശരീരത്തിന് ജലം ആവശ്യമാണെന്നതിൻ്റെ ഒരു പ്രധാന സൂചനയാണ് ദാഹം. ദാഹം തോന്നിയിട്ടും വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തിൽ ജലാംശം കുറയാൻ കാരണമാകും. ജീവനും ആരോ​ഗ്യവും നിലനിർത്താൻ വെള്ളം കുടിക്കേണ്ടത് അത്യാവശ്യവുമാണ്. എന്നാൽ വയർ നിറയും വരെ വെള്ളം കുടിക്കേണ്ടതുണ്ടോ? ഒറ്റയടിക്ക് വലിയ അളവിൽ വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. പകരം ദിവസം മുഴുവൻ ആവശ്യത്തിന് അനുസരിച്ച് ചെറിയ അളവുകളായി വെള്ളം കുടിക്കാം. ശരീരത്തിന് ആവശ്യമായ വെള്ളം ക്രമേണ ലഭിക്കുന്നതാണ് കൂടുതൽ പ്രായോഗികം. രാത്രി ഉറക്കത്തിനിടെ മണിക്കൂറുകളോളം വെള്ളം […]
Read more

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കനേഡിയൻ എഴുത്തുകാരി ആൻ കഴ്‌സണ്‌

സ്റ്റോക്ക്ഹോം: 2026 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കനേഡിയൻ എഴുത്തുകാരി ആൻ കഴ്സന്. സാഹിത്യത്തിലെ ക്ലാസിക്കൽ പാരമ്പര്യവുമായി രസകരമായ സംവാദത്തിലേർപ്പെട്ടുകൊണ്ട് സമകാലിക സാഹിത്യത്തിന് പുതിയ മാനങ്ങൾ സംഭാവന ചെയ്ത ആൻ കഴ്‌സന്റെ ധീരവും നൂതനവുമായ കൃതികൾക്കു മുന്നിൽ 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം സമർപ്പിക്കുന്നു എന്നായിരുന്നു അക്കാദമിയുടെ പ്രഖ്യാപനം. കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് എഴുപത്തിയൊന്നുകാരിയായ ആന്‍ കാഴ്‌സൻ. ഗ്രീക്ക് ക്ലാസിക്കല്‍ പഠനത്തില്‍ വിദഗ്ധയായ ഇവര്‍ പ്രാചീന കൃതികളെ ആധുനിക […]
Read more

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം;

തിരുവനന്തപുരം: തിരിച്ചെത്തിയ മലയാളി പ്രവാസികൾക്കായി നോർക്ക റിട്ടേണി ഐ.ഡി കാർഡ് നൽകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശ രാജ്യങ്ങളിലോ മറ്റ് സംസ്ഥാനങ്ങളിലോ പ്രവാസിയായിരുന്ന ശേഷം കേരളത്തിൽ തിരിച്ചെത്തിയവർക്കാണ് കാർഡിന് അർഹത. ഇതിനായുള്ള രജിസ്ട്രേഷൻ പോർട്ടലിൽ ലഭ്യമാണ്. നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായും സംസ്ഥാനത്തെ 3,000-ലധികം അക്ഷയ കേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാം. മൂന്ന് വർഷം കാലാവധിയുള്ള കാർഡിന് 200 രൂപയാണ് ഫീസ്. അപേക്ഷയ്ക്കായി പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ്, […]
Read more

തിരക്കേറിയ റോഡില്‍ പെട്ടെന്നൊരു ഗര്‍ത്തം; നേരെ കുഴിയിലേക്ക് വീണ് കാർ -വീഡിയോ

ചെന്നൈ: ചെന്നൈയിലെ തിരുവാന്മിയൂര്‍ ടൈഡല്‍ പാര്‍ക്കിന് സമീപം ഒഎംആര്‍ റോഡില്‍ കൂറ്റന്‍ ഗര്‍ത്തമുണ്ടായതിനെ തുടര്‍ന്ന് കാര്‍ വീണ് അപകടം. യാത്രക്കാര്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മധ്യ കൈലാഷ് ഭാഗത്തു നിന്ന് ടൈഡല്‍ പാര്‍ക്കിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി ഇടിഞ്ഞ് കുഴിയായതോടെ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് തലകീഴായി കുടുങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെയും ട്രാഫിക് പൊലീസിന്റെയും സഹായത്തോടെ യാത്രക്കാര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. ചെന്നൈയുടെ പ്രധാന ഐടി ഇടനാഴിയായ ഈ […]
Read more

എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു; സമാധാന നോബേലിന് തന്നേക്കാൾ അർഹത വേറെ ആർക്കുമില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: നൊബേല്‍ സമാധാന പുരസ്‌കാരത്തിന് വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നും നിരവധി സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് 2026ലെ നൊബേല്‍ സമാധാന പുരസ്‌കാരം തനിക്ക് ലഭിക്കണമെന്ന് ട്രംപ് പറഞ്ഞത്. വൈറ്റ് ഹൗസ് ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ചെയ്തത്’ എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. പുരസ്‌കാരം ലഭിച്ചില്ലെങ്കിലും താന്‍ ഇതിനകം ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും നൊബേല്‍ കമ്മിറ്റി […]
Read more

അണികളുടെ സൈബർ പോരിൽ ​ഗതികെട്ട് കോൺ​ഗ്രസ്, തലപൊക്കുന്ന ​ഗ്രൂപ്പ് രാഷ്ട്രീയം; നേതാക്കളെ ലക്ഷ്യമിട്ട് സ്വന്തം അണികളും നിയന്ത്രിക്കാനാവാതെ നേതൃത്വവും

എൽഡിഎഫോ ബിജെപിയോ ഒന്നുമല്ല ഇപ്പോൾ കോൺ​ഗ്രസിന്റെ ഏറ്റവും വലിയ തലവേദന. അത് സ്വന്തം അണികളും പ്രവർത്തകരും തന്നെയാണ്. ​ഗ്രൂപ്പ് പോരുകൾ എക്കാലത്തും കോൺ​ഗ്രസിന്റെ കൂടെപ്പിറപ്പാണെങ്കിലും ഇത്രയും രൂക്ഷമായ രീതിയിലേക്ക് വരുന്നത് ഈയടുത്ത കാലങ്ങളിൽ ആദ്യമാണ്. നേതാക്കളുടെ അനുഭാവി സൈബർ ഗ്രൂപ്പുകളുടെ ആസൂത്രിത ആക്രമണത്തിലാണ് കോൺ​ഗ്രസിപ്പോൾ ​ഗതിമുട്ടി നിൽക്കുന്നത്. നേതാക്കൾക്കു പോലും പിടിച്ചു നിർത്താനാകാത്ത വിധം പാർട്ടിക്കുള്ളിലെ എതിർപക്ഷ നേതാക്കളെ കടന്നാക്രമിക്കുന്ന രീതിയിലേക്ക് മാറുകയാണ് സൈബർ പോരാളികൾ. ഇത് ഒന്നോ രണ്ടോ നേതാക്കളുടെ മാത്രം അനുഭവമല്ല. ജെബി മേത്തർ […]
Read more

‘കോച്ച് വാക്കുപാലിച്ചില്ല; ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാര്‍’; ക്യാംപ് വിട്ടതില്‍ വിശദീകരണവുമായി റൊണാള്‍ഡോ

ലിസ്ബണ്‍: ഒടുവില്‍ ദേശീയ ടീം വിട്ടതില്‍ മൗനം വെടിഞ്ഞ് പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നേഷന്‍സ് ലീഗിനിടയില്‍ സംഭവിച്ച കാര്യങ്ങളാണ് താരം വിശദീകരിക്കുന്നത്. പോര്‍ച്ചുഗലിന്റെ മുഖ്യപരിശീലകന്‍ ഹോര്‍ഹെ ജിസ്യൂസ് വാക്കുപാലിച്ചില്ലന്ന് 41 കാരനായ താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. നവംബറിലെ അടുത്ത മത്സരത്തിനായി താന്‍ ദേശീയ ടീമിന് ലഭ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. ഇപ്പോൾ റിട്ടയർ ചെയ്യില്ലെന്ന ഉറപ്പം താരം നൽകുന്നു. കളിക്കളത്തിലെ സമയത്തെക്കുറിച്ച് കോച്ച് തന്നെ നിരന്തരം കബളിപ്പിച്ചുവെന്നും, തന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി ദേശീയ […]
Read more

ചരിത്രത്തിലാദ്യം, മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ആരാണ് ശ്യാം സുന്ദർ?

ആലപ്പുഴ: മുസ്ലിം ഇതര സമുദായത്തിൽ നിന്നൊരാളെ ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലെത്തിച്ച് മുസ്ലിം ലീഗ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയും, മുൻ സിപിഎം നേതാവുമായ ശ്യാം സുന്ദറിനാണ് പാർട്ടിയിലെ പുതിയ റോൾ. നിയമസഭയിലേക്ക് സീറ്റ് ലഭിക്കാത്തവർക്ക് പുതിയ റോളുകൾ നൽകി ഒരാൾക്ക് ഒരു പദവി നയം നടപ്പിലാക്കി സംസ്ഥാന കമ്മിറ്റിയും ലീഗ് പുനഃസംഘടിപ്പിച്ചു. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാണ് ശ്യാം സുന്ദർ. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററായും, അഖിലേന്ത്യ നേതൃതലത്തിലും നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. സിപിഎമ്മിൽ വിഭാഗീയത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix