Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

‘ഫിറ്റ്നസ് നിഷേധിച്ചത് രൂപമാറ്റങ്ങൾ ഒഴിവാക്കാത്തതിനാൽ’; ഗതാ​ഗത കമ്മീഷണറുടെ റിപ്പോർട്ട് പുറത്ത്

മലപ്പുറം: മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. ഫിറ്റ്നസ് നിഷേധിച്ചത് രൂപമാറ്റങ്ങൾ ഒഴിവാക്കാത്തതിനാലെന്ന് റിപ്പോർട്ട് പറയുന്നു. രൂപമാറ്റങ്ങള്‍ ഒഴിവാക്കാൻ നിർദേശിച്ചിട്ടും ചെയ്തില്ല. അത് കൊണ്ടാണ് സർട്ടിഫിക്കറ്റ് നിരസിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. ഷൗക്കത്ത് 2021 ജൂൺ ഏഴിനാണ് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. ആദ്യത്തെ രണ്ട് വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ല. 2023 ഓഗസ്റ്റ് 17ന് ആദ്യ പരിശോധന നടത്തി 2025 ഓഗസ്റ്റ് 16 വരെ സർട്ടിഫിക്കറ്റ് നൽകി. […]
Read more

നാരങ്ങ മുറിച്ച് മഴ മാറ്റിയെന്ന് ബിജെപി എംപി; പരിഹാസവുമായി കോൺ​ഗ്രസ്

റായ്പുര്‍: മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടി തടസ്സപ്പെടാതിരിക്കാന്‍ താന്‍ നാരങ്ങ മുറിച്ച് മഴ മാറ്റിനിര്‍ത്തിയെന്ന അവകാശവാദവുമായി ബിജെപി എംപി. ഛത്തീസ്ഗഡിലെ കാങ്കര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ഭോ​ഗ്‌രാജ് നാഗിന്റെ പരാമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സംഭവം വൈറലായതോടെ ബിജെപി അന്ധവിശ്വാസ പാര്‍ട്ടി ആണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഭോ​ഗ്‌രാജ് ഈ കഴിവ് ഉപയോഗിച്ച് വിപണിയിലെ വിലക്കയറ്റം കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിലെ ലാല്‍ രഘുവീര്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന ‘മഹ്താരി വന്ദന സമ്മാന്‍’ ചടങ്ങിനിടയിലാണ് സംഭവം. […]
Read more

ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് ദിനുഷ; രണ്ടാം ടെസ്റ്റ് സമനിലയിൽ

കൊളംബോ: രണ്ടാം ടെസ്റ്റും വിജയിച്ച് ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരമെന്ന ഇന്ത്യൻ പ്രതീക്ഷകളെ തരിപ്പണമാക്കി സോണാൽ ദിനുഷ. ഫോളോ ഓണിനയക്കപ്പെട്ടിട്ടും ബാറ്റിങ് നിരയുടെ കരുത്തിൽ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് വിജയത്തോളം പോന്ന സമനില. ഫോളോ ഓൺ ചെയ്ത് അഞ്ചാം ദിനം ബാറ്റിങ് തുടർന്ന ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 429 റൺസിൽ നിൽക്കെ മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റൻമാരും തീരുമാനിക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ ഇതോടെ പരമ്പര സ്വന്തമാക്കി (1-0). ആറിന് 229 റൺസെന്ന നിലയിൽ അവസാനദിനം […]
Read more

പേരയുടെ ഇലയ്ക്ക് ഉണ്ട് ഇത്രയും ​ഗുണങ്ങൾ

പേരയ്ക്ക ആരോ​ഗ്യ​ഗുണങ്ങൾ നമുക്കെല്ലാം അറിയാം. എന്നാൽ പേരയുടെ ഇല ചവയ്ക്കുന്നത് കൊണ്ട് എന്തെല്ലാം ഗുണങ്ങളുണ്ടെന്ന് അറിയാമോ? ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് വരെ നിരവധി ഗുണങ്ങളുണ്ട്. ദിവസവും രാവിലെ വെറും വയറ്റിൽ പേരയില ചവയ്ക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. അതേസമയം മറ്റെന്തെങ്കിലും രോ​ഗങ്ങൾ ഉള്ളവരാണെങ്കിൽ ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രം ചെയ്യുന്നതാകും നല്ലത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് നിയന്ത്രിക്കാനും പേരയില നല്ലതാണ്. ദിവസവും പേരയില ചവയ്ക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. എന്നാൽ […]
Read more

“മമ്മൂട്ടി ജന്മദിന സ്പെഷ്യൽ രക്തദാനം”; 40,000 പേരുടെ രക്തദാനത്തിൽ പങ്കാളികളയി ഓസ്ട്രേലിയൻ പ്രവാസികളും

മെൽബൺ: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമായി സംഘടിപ്പിക്കുന്ന 40,000 പേരുടെ രക്തദാന മഹായജ്ഞത്തിൽ ഓസ്ട്രേലിയൻ മലയാളികളും സജീവമായി പങ്കാളികളാകുന്നു. ഓസ്ട്രേലിയയിൽ മാത്രം ആയിരത്തോളം രക്തദാനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മലയാളി സംഘടനകളും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രവർത്തകരും കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളും ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാകുന്നത്. മമ്മൂട്ടി ആരാധകരുടെ നേതൃത്വത്തിന് പുറമെ ഓസ്ട്രേലിയയിലെ വിവിധ മലയാളി സംഘടനകളിൽപ്പെട്ട നിരവധി പേരും രക്തദാനത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്. ജീവൻ രക്ഷിക്കാൻ […]
Read more

ഊട്ടിയിലേക്കും മൈസൂരിലേക്കും യാത്രയുണ്ടോ? ​ഗൂഡല്ലൂരിൽ ഹർത്താലാണ്

മലപ്പുറം: ഗൂഡല്ലൂർ മണ്ഡലത്തിൽ ഓഗസ്റ്റ് 27, 28 തീയതികളിൽ പൂർണമായും പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ആളുകൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. രണ്ടുപേരെ കൊന്നതായി സംശയിക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട്, ഗൂഡല്ലൂരിൽ 48 മണിക്കൂർ നീളുന്ന ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കളക്ടറുടെ നിർദേശം. ഗൂഡല്ലൂരിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പണിമുടക്ക് അറിയാതെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി എത്തി വലിയ തോതിലുള്ള ഗതാഗതക്കുരുക്കും ഇതോട് അനുബന്ധിച്ചുള്ള […]
Read more

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം; പിണറായി വിജയൻ പങ്കെടുക്കും

കണ്ണൂർ: പയ്യന്നൂരിലും തളിപ്പറമ്പിലും നേരിട്ട തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന് പിന്നാലെ രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം. ഓഗസ്റ്റ് 29ന് പയ്യന്നൂർ നിയോജക മണ്ഡലത്തിലെ പയ്യന്നൂരിലും പെരിങ്ങോത്തും ആണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഓഗസ്റ്റ് 30ന് മയ്യിലും 31നുമാണ് സിപിഐഎം രാഷ്ട്രീയ വിശദീകരണ യോ​ഗങ്ങൾ നടത്തുക. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു എന്നായിരുന്നു നേരത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും […]
Read more

വൻ ഇടിവിൽ സ്വർണവില; ഇന്ന് കുറഞ്ഞത് 2200 രൂപയിലേറെ

ഓണം കഴിഞ്ഞതിന് തൊട്ടുപിന്നാലെ കുത്തനെ ഇടിഞ്ഞ് സ്വർണവില. ഗ്രാമിന് 215 രൂപ ഇടിഞ്ഞ് വില 14,725 രൂപയായി. 1720 രൂപ താഴ്ന്ന് 1,17,800 രൂപയാണ് പവൻവില. രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഇന്നത്തെ ആകെ ഇടിവ് ഗ്രാമിന് 285 രൂപ; പവന് 2280 രൂപ. രാജ്യാന്തരവില ഔൺസിന് 4642 ഡോളറിൽ നിന്ന് 4586 ഡോളറിലേക്ക് താഴ്ന്നതിനെ തുടർന്നാണ് കേരളത്തിലും കുറഞ്ഞത്. യുഎസിൽ പണപ്പെരുപ്പം ഉയരുകയും പലിശനിരക്ക് കൂടാനുള്ള സാധ്യത ശക്തമാകുന്നതും […]
Read more

നേപ്പാളിൽ കുടുങ്ങിയ 53 മലയാളികളെ കുറിച്ച് വിവരം ലഭിച്ചെന്ന് നോർക്ക; ലൊക്കേഷൻ കണ്ടെത്താൻ ശ്രമം തുടരുന്നു

തിരുവനന്തപുരം: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളിൽ 53 പേരെ കുറിച്ച് വിവരം ലഭിച്ചതായി നോർക്ക. എല്ലാവരുമായും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെങ്കിലും സുരക്ഷിതരാണെന്ന വിവരമാണ് ലഭിക്കുന്നതെന്ന് നോർക്ക സിഇഒ രാജേഷ് മാധവൻ പറഞ്ഞു. കാഞ്ഞങ്ങാട് നിന്ന് പോയ 36 അംഗ സംഘം, ചിത് വാൻ ജില്ലയിലെ ഹോട്ടലിൽ എത്തിയിട്ടുണ്ട്. നേപ്പാളിൽ കുടുങ്ങിയ മലയാളികളെ കണ്ടെത്തുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് , ദുരന്ത നിവാരണ അതോറിറ്റി, നോർക്ക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. 17 ഇടങ്ങളിൽ നിന്നാണ് കേരളത്തിൽ […]
Read more

ഓഹരി തർക്കം; ചൈന്നൈയും ധോണിയും അടിച്ചുപിരിയുമോ?

ചെന്നൈ: എം.എസ്. ധോനിയും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീഴുന്നോ? ഐപിഎൽ 2026-ൽ ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും സിഎസ്‌കെയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വ്യക്തികളിലൊരാൾ 45-കാരനായ ധോനിയായിരുന്നു. ഇപ്പോഴും ടീമിന്റെ വലിയ പ്രചോദനശക്തിയായി തുടരുന്നത് ധോനിയാണ്. എന്നാൽ, ഐപിഎൽ 2027-ലെ റീറ്റെൻഷൻ തീയതികൾ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ധോനിയും ചെന്നൈ ഫ്രാഞ്ചൈസിയും തമ്മിൽ ഓഹരി പങ്കാളിത്തത്തെച്ചൊല്ലി തർക്കങ്ങൾ നടന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ധോനി ആദ്യം സിഎസ്‌കെയുടെ 25% ഓഹരി […]
Read more

Recent News

Advertisement
WhiteswanTV Footer