കൊളംബോ: രണ്ടാം ടെസ്റ്റും വിജയിച്ച് ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരമെന്ന ഇന്ത്യൻ പ്രതീക്ഷകളെ തരിപ്പണമാക്കി സോണാൽ ദിനുഷ. ഫോളോ ഓണിനയക്കപ്പെട്ടിട്ടും ബാറ്റിങ് നിരയുടെ കരുത്തിൽ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് വിജയത്തോളം പോന്ന സമനില. ഫോളോ ഓൺ ചെയ്ത് അഞ്ചാം ദിനം ബാറ്റിങ് തുടർന്ന ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 429 റൺസിൽ നിൽക്കെ മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റൻമാരും തീരുമാനിക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ ഇതോടെ പരമ്പര സ്വന്തമാക്കി (1-0).
ആറിന് 229 റൺസെന്ന നിലയിൽ അവസാനദിനം ബാറ്റിങ് ആരംഭിച്ച ലങ്കയുടെ മൂന്ന് വിക്കറ്റുകൾ മാത്രമാണ് അഞ്ചാം ദിനം ഇന്ത്യയ്ക്ക് വീഴ്ത്താനായത്. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടിയ സോണൽ ദിനുഷയാണ് ഇന്ത്യയ്ക്കും വിജയത്തിനുമിടയിൽ വിലങ്ങുതടിയായത്. 264 പന്തുകൾ നേരിട്ട താരം 133 റൺസുമായി പുറത്താകാതെ നിന്നു. പരമ്പരയിൽ താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണിത്. ജയിക്കാനാവാതെ പോയതോടെ WTC ഫൈനൽ പ്രതീക്ഷകളും ഇന്ത്യയിൽ നിന്ന് പതിയെ അകലുകയാണ്.





Finally found a place that doesn’t lag during big wins. Great variety of games and the customer support is top notch. Check out krevos168 if you want a fair gaming experience.