Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

ക്ഷേമ പെന്‍ഷന്‍ പദ്ധതികളിൽ നിന്ന് ‘ഇന്ദിര’യെ വെട്ടി; ഇനി ‘പ്രധാനമന്ത്രി’യുടെ പേരില്‍

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാമൂഹിക ക്ഷേമ പെന്‍ഷന്‍ പദ്ധതികളുടെ പേരുകള്‍ മാറ്റി കേന്ദ്രസര്‍ക്കാര്‍. ഇന്ദിരാഗാന്ധിക്ക് പകരം ‘പ്രധാനമന്ത്രി’ പദ്ധതികള്‍ എന്നാക്കി മാറ്റി. ദേശീയ ഭിന്നശേഷി പെന്‍ഷന്‍ പദ്ധതി, വിധവാ പെന്‍ഷന്‍ പദ്ധതി, വയോജന പെന്‍ഷന്‍ പദ്ധതികള്‍ ഉള്‍പ്പടെയുള്ളവയുടെ പേരുകളാണ് മാറ്റിയത്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. സാമൂഹിക ക്ഷേമപെന്‍ഷന്‍ പദ്ധതികള്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടപ്പമാണ് ചില പദ്ധതികളുടെ പേര് മാറ്റിയ തീരുമാനവും. അഞ്ച് പദ്ധതികളുടെ പേരുകളാണ് […]
Read more

ഫ്രിഡ്ജുകളുടെ താപനില ഉയര്‍ത്തി ഹാക്കിങ്; ഫ്രാൻസിൽ പുതിയ സൈബർ ആക്രമണം

പാരീസ്: ഫ്രാന്‍സിലെ ഇന്റര്‍മാര്‍ഷെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പുതിയ തരം സൈബർ ആക്രമണം. റഫ്രിജറേഷന്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ത്തി ടണ്‍ കണക്കിന് ഭക്ഷണ സാധനങ്ങളാണ് ഹാക്കര്‍മാര്‍ നശിപ്പിച്ചത്. വാരാന്ത്യത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടഞ്ഞുകിടക്കുന്ന സമയത്താണ് ഹാക്കര്‍മാര്‍ സിസ്റ്റം നിയന്ത്രണത്തിലാക്കി ഈ കൃത്രിമം കാണിച്ചത്. റഫ്രിജറേഷന്‍ കണ്‍ട്രോളറുകള്‍ നല്‍കിയ കമ്പനി കാലഹരണപ്പെട്ട ഫേംവെയര്‍ ഉപയോഗിച്ചതായി സ്ഥിരീകരിക്കുന്നു. ചില ഡിവൈസുകള്‍ അപ്ഡേറ്റുകള്‍ സ്വീകരിക്കാന്‍ കഴിയാത്തത്ര പഴയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. മാനേജ്മെന്റ് ഇന്റര്‍ഫേസുകള്‍ നേരിട്ട് ഇന്റര്‍നെറ്റിനെ അഭിമുഖീകരിക്കരുതെന്ന് ഫ്രാന്‍സിന്റെ സൈബര്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. […]
Read more

‘അന്ന’ ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല, കഥ പോലും അറിയില്ല; വെളിപ്പെടുത്തലുമായി അരവിന്ദ് സ്വാമി

ബത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും ട്രെൻഡിങ് ആവുകയാണ് മലയാളികൾക്ക് ഏറെ പരിചിതമായ ‘യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ…’ എന്ന ഗാനം. ഇപ്പോഴിതാ ചിത്രീകരണം നടക്കാതെ പോയ ‘അന്ന’ എന്ന സിനിമയെക്കുറിച്ച് വെളിപ്പെടുത്തലുമായി നടൻ അരവിന്ദ് സ്വാമി. ‘അന്ന’യിൽ അഭിനയിക്കാമെന്ന് താൻ ഒരിക്കലും ഏറ്റിരുന്നില്ലെന്നാണ് നടന്റെ പ്രതികരണം. ഇതോടെ സിനിമയെക്കുറിച്ചുള്ള പഴയ ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ശിവാജി ഗണേശന്റെ മകനും നടനുമായ രാംകുമാറിന്റെ ‘ട്രൂലി റാം’ പോഡ്കാസ്റ്റിലാണ് അരവിന്ദ് സ്വാമി ഇക്കാര്യം വ്യക്തമാക്കിയത്. […]
Read more

ചാമ്പ്യൻസ് ലീ​ഗിൽ ബാഴ്സയുടെ ​ഗോൾ മഴ; ​ഗലറ്റ്സാരയെ തകർത്തത് 4-1ന്

ഇസ്താംബുൾ: ചാമ്പ്യൻസ് ലീഗിൽ ടർക്കിഷ് ക്ലബ്ബ് ഗലറ്റ്സാരയെ തകർത്തെറിഞ്ഞ് ബാഴ്സലോണ. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം. മത്സരത്തിന്റെ 28-ാം മിനിറ്റിൽ ബാത്രാക്കോവിലൂടെ ഗലാറ്റസറെയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 43-ാം മിനിറ്റിൽ കാൻസെലോയിലൂടെ ബാഴ്സലോണ സമനില പിടിച്ചു. ​തുടർന്ന് രണ്ടാം പകുതിയിൽ തകർത്ത് കളിച്ച ബാഴ്സലോണയ്ക്കായി 50-ാം മിനിറ്റിൽ ലോപസും 53-ാം മിനിറ്റിൽ ഗോർഡനും 65-ാം മിനിറ്റിൽ അഡെയെമിയും ലക്ഷ്യം കണ്ടതോടെ കാറ്റലൻ പടയുടെ ആധികാരിക വിജയം പൂർത്തിയായി. രണ്ട് അസിസ്റ്റൊടെ […]
Read more

വില്ലൻ മനോഭാവമോ പണമോ അതോ ഡ്രൈവിങ് സംസ്കാരത്തിന്റെ കുറവോ? ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയും സുഹൈലുമാർ ഉണ്ടാകും, ജീവനുകൾ പൊലിയും

സംസ്ഥാനത്തെ റോഡ് സുരക്ഷാ സംവിധാനങ്ങളുടെ സമ്പൂർണ്ണ പരാജയവും നിയമവ്യവസ്ഥയിലെ ഗുരുതരമായ വീഴ്ചകളുമാണ് നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ വാഹനാപകടം ഒരിക്കൽക്കൂടി തുറന്നുകാട്ടുന്നത്. ഇത്തരം വലിയ അപകടങ്ങൾ നടക്കുമ്പോൾ അധികൃതർ ശക്തമായ നടപടികൾ പ്രഖ്യാപിക്കുകയും പിന്നീട് പ്രശ്നത്തിന്റെ ചൂടാറുമ്പോൾ എല്ലാം പഴയപടിയാകുകയും ചെയ്യുന്ന പതിവ് ശൈലിയാണ് നമ്മുടെ ഗതാഗത മേഖലയിൽ നിലവിലുള്ളത്. സാങ്കേതികവിദ്യ ഒരുപാട് വളർന്നിട്ടും എയർപോർട്ട് റോഡ് പോലെയുള്ള അതീവ സുരക്ഷാ മേഖലകളിൽ പോലും അടിസ്ഥാനപരമായ മേൽനോട്ടങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എൻ.രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ […]
Read more

നാല് മാസത്തിനുള്ളിൽ വിദേശത്തേക്ക് പറന്നത് 9 മന്ത്രിമാർ, 8 പേർക്കും അനുമതിയില്ല; മന്ത്രി ഷാജിയുടെ പ്രാ​ഗ് യാത്ര മുഖ്യമന്ത്രി പോലും അറിയാതെയോ?

യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഇപ്പോൾ അഞ്ച് മാസങ്ങൾ തികയുന്നു. ഇക്കാലയളവിൽ ഒട്ടും കുറവില്ലാതിരുന്നത് ഒരു കാര്യത്തിന് മാത്രം-വിവാദങ്ങൾ. അതിലൊന്നായിരുന്നു മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെ യാത്രകൾ. മുഖ്യമന്ത്രിയുടേത് ഹെലികോപ്റ്റർ-ചാർട്ടേഡ് ഫ്ളൈറ്റ് യാത്രകളാണ് വിവാദമായതെങ്കിൽ മറ്റ് മന്ത്രിമാരുടെ വിദേശ യാത്രകളാണ് സർക്കാരിനെ വെട്ടിലാക്കിയത്. ഇനി കുറച്ച് കണക്കുകളിലേക്ക് പോകാം. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഈ നാലര മാസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് ഒമ്പത് മന്ത്രിമാരാണ്. ഇതിൽ ഒന്ന് മാത്രമാണ് ഔദ്യോഗിക സന്ദർശനം. ബാക്കി എല്ലാ മന്ത്രിമാരുടെയും വിദേശയാത്രകൾ വ്യക്തിപരമായിരുന്നുവെന്നും ഇവയുടെ […]
Read more

പെൺകുട്ടിയെ കടന്നുപിടിച്ച് ലൈം​ഗിക അതിക്രമം നടത്തി റോബോട്ട്!

ബര്‍ലിന്‍: ജര്‍മനിയില്‍ ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സംഭവത്തില്‍ റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും 19കാരനായ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ഇരുവരും പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിലായിരുന്നു സംഭവം. വെള്ള ഉടുപ്പും ട്രാക്ക്‌സ്യൂട്ട് പാന്റ്‌സും ഒരു വ്യാജ സ്വര്‍ണ്ണമാലയും ഒട്ടിക്കുന്ന മീശയും ധരിച്ച ആന്‍ഡ്രോയിഡ് റോബോട്ടിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റസ്റ്ററന്റില്‍ വച്ച് പെണ്‍കുട്ടിയുടെ പിന്നിലൂടെ എത്തിയ റോബോട് പിന്‍ഭാഗത്ത് കയറിപ്പിടിച്ചെന്നാണ് പരാതി. ഏകദേശം 1.2 മീറ്റര്‍ ഉയരമുള്ള ചൈനീസ് […]
Read more

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; ശസ്ത്രക്രിയ പൂര്‍ത്തിയായി

റോം: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു. ശ്വാസകോശത്തിലുണ്ടായ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം നടത്തിയ പരിശോധനയില്‍ കാന്‍സര്‍ ബാധ സ്ഥിരീകരിക്കുകയായിരുന്നു.റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ നടന്നത്. പ്രഫസര്‍ സ്റ്റെഫാനോ മാര്‍ഗരിറ്റോറയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പതിവ് പരിശോധകളിലാണ് മാര്‍പാപ്പയുടെ ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. ‘ശസ്ത്രക്രിയ വിജയകരമായിരുന്നു. സങ്കീര്‍ണതകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മാര്‍പാപ്പ ആരോഗ്യവാനായി […]
Read more

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; സഞ്ജുവോ വൈഭവോ?

ഹൈദരാബാദ്: ഇൻഡോറിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് ഹൈദരാബാദില്‍ ഇറങ്ങുന്നു. പരമ്പരയില്‍ നിലവില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക്, ഇന്ന് വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. മറുവശത്ത്, ജയത്തോടെ പരമ്പര സജീവമാക്കാൻ വിൻഡീസിനും ജയിക്കണം. മത്സരം രാത്രി 7 മണിക്ക് ആരംഭിക്കും. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍പ്പന്‍ ഫോമിലാണ്. മൂന്നാം ടി20യില്‍ വെറും 30 പന്തില്‍ 6 ഫോറുകളും […]
Read more

സംസ്ഥാനത്ത് നദികളില്‍ മണല്‍വാരല്‍ പുനരാരംഭിക്കുന്നു; ജനുവരിയില്‍ തുടങ്ങുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ നദികളിലെ മണല്‍വാരല്‍ ഡിസംബര്‍ അവസാനം അല്ലെങ്കില്‍ ജനുവരി ആദ്യം പുനരാംഭിക്കുമെന്ന് റവന്യൂമന്ത്രി എ പി അനില്‍കുമാര്‍. പ്രളയത്തിന് വഴിവെയ്ക്കുന്ന മണല്‍, ഏക്കല്‍ കൂമ്പാരങ്ങള്‍ മാറ്റുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. വെള്ളപ്പൊക്കത്തിന് കാരണമാകുന്ന നിരവധി കാരണങ്ങളില്‍ ഒന്ന് നദികളില്‍ മണല്‍ അടിഞ്ഞുകൂടിയതാണ്. മഴ കഴിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. നിലവില്‍ മണല്‍വാരലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടരുകയാണ്. മണല്‍വാരലിന് ഇനി വ്യവസായ വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഇവ ലഭിച്ചാല്‍ ഡിസംബര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix