Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

നരച്ച മുടി കറുപ്പിക്കണോ? ഒരു കഷ്ണം തേങ്ങ മതി

ചെറുപ്പക്കാരിൽ മുടി നരയ്ക്കുന്ന രീതി ഇപ്പോൾ പതിവാണ്. ഇത് പലരിലും ആത്മവിശ്വാസക്കുറവിനും മാനസിക വിഷമങ്ങൾക്കും കാരണമാകാറുണ്ട്. നരച്ച മുടി മറയ്ക്കാൻ വിപണിയിൽ ലഭിക്കുന്ന ഹെയർ ഡൈകളും മറ്റ് ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവരും നിരവധിയാണ്. എന്നാൽ, വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ചില ചേരുവകൾ ഉപയോഗിച്ച് മുടിക്ക് ഒരു പ്രകൃതിദത്ത ഹെയർ മാസ്ക് തയ്യാറാക്കാം. തേങ്ങ, കറിവേപ്പില, കാപ്പിപ്പൊടി എന്നിവയാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. തേങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടി ചൂടാക്കി അതിലേക്ക് തേങ്ങ കഷ്ണങ്ങൾ […]
Read more

അടൂർ പ്രകാശും സണ്ണി ജോസഫും ഡൽഹിയിൽ; ഹൈക്കമാൻഡിന് മുന്നിൽ രേഖാമൂലം പരാതിയെത്തിയേക്കും; വിഡി സതീശന്റെ ഏകാധിപത്യത്തിന് അന്ത്യമാകുമോ?

പരസ്യപ്രതികരണത്തിനു പിന്നാലെ കേരളത്തിലെ പാർട്ടിയിൽ രൂപപ്പെട്ട അസ്വാരസ്യങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടും. തന്റെ നിലപാടിൽ മാറ്റമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കിയതോടെ, വിഷയം കേരളത്തിന് പുറത്തേക്ക് എത്തുമെന്ന് വ്യക്തമായതാണ്. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ പ്രാപ്തരായ നേതാക്കൾ കേരളത്തിലുണ്ടെന്നാണ് ഇതെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഹൈക്കമാൻഡിന്റെ പ്രതികരണം. എന്നാൽ, ഡൽഹിയിലെത്തിയ അടൂർ പ്രകാശ് പരാതികൾ രേഖാമൂലം അവതരിപ്പിച്ചിരിക്കുകയാണ്. ഫലത്തിൽ ഇനി ഹൈക്കമാൻഡിനു മാറിനിൽക്കാൻ കഴിയില്ല. മികച്ച ഭൂരിപക്ഷത്തോടെ ജനം അധികാരത്തിലേറ്റി 5 മാസം തികയും മുൻപ് പാർട്ടിക്കുള്ളിൽ അസ്വാരസ്യം രൂപപ്പെട്ടതിൽ നേതൃത്വത്തിന് […]
Read more

ഇന്ധന സർചാർജ് ഉയർത്തി ഇൻഡിഗോ; നാളെ മുതൽ വിമാന ടിക്കറ്റ് നിരക്ക് കൂടും

ന്യൂഡൽഹി: വിമാന ഇന്ധന വില വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഇന്ധന സർചാർജ് വർദ്ധിപ്പിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ അറിയിച്ചു. പരിഷ്കരിച്ച നിരക്കുകൾ ഒക്ടോബർ 6 മുതൽ നിലവിൽ വരും. ഇതോടെ വിമാന ടിക്കറ്റ് നിരക്ക് കൂടുമെന്നുറപ്പ്. യാത്രാ ദൂരത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സർവീസുകൾക്ക് 100 രൂപ മുതൽ 350 രൂപ വരെയാണ് സർചാർജ് വർദ്ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സർവീസുകൾക്കും സർചാർജ് വർദ്ധനവ് ബാധകമാക്കിയിട്ടുണ്ട്. 500 കിലോമീറ്റർവരെ ദൂരമുള്ള റൂട്ടുകളിൽ ഇന്ധന സർചാർജ് 375 […]
Read more

ബാറ്റിൽ പോലും കൊണ്ടില്ല! ബൗളറുടെ ബൗൺസർ നേരെ സിക്സ്- VIDEO

ടൊറന്റോ: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച കാനഡ സൂപ്പർ60 ടൂർണമെന്റിന്റെ സെമി ഫൈനൽ. ടൊറന്റോ സിക്സേഴ്സും മിസിസാ​ഗ​ മാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് അപൂർവ നിമിഷത്തിന് വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡ‍ിയം സാക്ഷ്യം വഹിച്ചത്. ടൊറന്റോ ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം അരങ്ങേറുന്നത്. ഒൻപതാം ഓവർ എറിയാനെത്തിയ മിസിസാ​ഗയുടെ യുഎസ്എ പേസർ അലി ഖാന്റെ ഒരു ബൗൺസർ പൊള്ളാർഡിന്റേയും വിക്കറ്റ് കീപ്പറുടേയും തലയ്ക്ക് മുകളിലൂടെ പറന്ന് ​ഗ്രൗണ്ടിൽ തൊടാതെ നേരെ വീണത് ബൗണ്ടറി ലൈനിന് പുറത്ത്. ഇതുകണ്ട് കമന്റേറ്റർമാർ വൈഡും സിക്സും […]
Read more

റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു

മോസ്കോ: റഷ്യയിലെ വിദൂര സൈബീരിയൻ പ്രവിശ്യയായ ഇർകുട്സ്കിൽ 28 വയസ്സുള്ള ലബോറട്ടറി ടെക്നീഷ്യൻ അതിമാരകമായ പ്ലേഗ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ രോഗവ്യാപന ഭീതിയെത്തുടർന്ന് മേഖലയിലെ അഞ്ച് പ്രധാന ആശുപത്രികൾ അധികൃതർ അടപ്പിച്ചു. മരിച്ച സ്ത്രീയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഇരുനൂറിലധികം പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഷെലെഖോവിലുള്ള ആന്റി പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായ ദര്യ ഷിപിലോവ (28) ആണ് മരിച്ചത്. പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ജീവനുള്ള ബാക്ടീരിയകൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ കൈയിൽനിന്ന് നിലത്തുവീണ് പൊട്ടിയതിനെത്തുടർന്നാണ് […]
Read more

സിപിഎമ്മിനെ വെട്ടിലാക്കി സുരേഷ് ബാബു, പീഡനം പാർട്ടി ഓഫീസിൽ വെച്ചും; കടുത്ത നടപടിയിലേക്ക് പാർട്ടി; എതിരാളികൾക്ക് ഇട്ടുകൊടുത്ത ആയുധം

CPIM പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിൻ്റെ അപ്രതീക്ഷിത പുറത്താക്കൽ പാർട്ടിയിൽ വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്. കേവലം സംഘടനാപരമായ വീഴ്ചകൾക്കപ്പുറം ഗുരുതരമായ കുറ്റകൃത്യങ്ങളും സ്വഭാവദൂഷ്യങ്ങളുമാണ് ഈ നടപടിക്ക് പിന്നിലെ പ്രധാന കാരണമെന്നത് വിഷയത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. പാർട്ടി കേഡറായ ഒരു യുവ അഭിഭാഷകയോട് ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് സുരേഷ് ബാബു മോശമായി പെരുമാറുകയും, തെരഞ്ഞെടുപ്പ് സമയത്ത് സംഘടനാ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയപ്പോൾ ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്തുവെന്നാണ് ഉയർന്നുവന്നിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. ഇതിനുപുറമെ […]
Read more

കെ സുധാകരന്റെ പേരിൽ വ്യാജ പ്രചാരണം; കെസെടുത്ത് പൊലീസ്

കണ്ണൂര്‍: കെ. സുധാകരന്‍ എംപിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് കണ്ണൂര്‍ സൈബര്‍ പൊലീസ്. പി.ആര്‍ രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. കെ. സുധാകരന്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയെ മാറ്റണമെന്ന് കെ. സുധാകരന്‍ പറഞ്ഞുവെന്നായിരുന്നു വ്യാജ പ്രചാരണം. വ്യാജ വാര്‍ത്താ കാര്‍ഡുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി.ഡി സതീശനെ മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിന് നേരെ ചീമുട്ട എറിയുമെന്നായിരുന്നു വ്യാജ പ്രചാരണം.
Read more

ആശ്വാസ തുടക്കം; തിരിച്ചുവരവുമായി ഇന്ത്യൻ ഓഹരി വിപണി

മുംബൈ: തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആശ്വാസം. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. ക്രൂഡ് ഓയില്‍ വിലയിലെ കുറവ്, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ കടുത്ത നിലപാടുകളെക്കുറിച്ചുള്ള ആശങ്ക കുറഞ്ഞത്, ആഗോള വിപണികളിലെ അനുകൂല പ്രവണത എന്നിവയാണ് വിപണിക്ക് കരുത്തായത്.വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 464 പോയിന്റിലേറെ ഉയര്‍ന്ന് 72,373.90ലെത്തി. നിഫ്റ്റി 136 പോയിന്റ് നേട്ടത്തോടെ 22,558.40ലുമെത്തി. വിപണിയില്‍ മുന്നേറ്റം വ്യാപകമായിരുന്നു. രണ്ടായിരത്തിലേറെ ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ 837 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ആഗോള […]
Read more

ഇടിമിന്നലേറ്റ് ആന ചെരിഞ്ഞു; വിട പറഞ്ഞത് പല്ലാട്ട് ബ്രഹ്‌മദത്തൻ, സംഭവം കോട്ടയത്ത്

കോട്ടയം: മിന്നലേറ്റ് ആന ചെരിഞ്ഞു. ആനപ്രേമികൾക്കിടയിൽ ഗജകൗസ്തുഭം എന്ന് വിശേഷണമുള്ള പല്ലാട്ട് ബ്രഹ്‌മദത്തനാണ് ചെരിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ മേലമ്പാറയിലായിരുന്നു സംഭവം. ഉടമയുടെ വീടിന് സമീപം തളച്ചിരുന്ന ആന, കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ചെരിഞ്ഞത്. കേരളാ ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ബ്രഹ്‌മദത്തൻ. തൃശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഈ ആനയ്ക്ക് ആരാധകരും ഏറെയുണ്ടായിരുന്നു. നീരിളക്കത്തെ തുടർന്നാണ് ബ്രഹ്‌മദത്തനെ മേലമ്പാറയിലെ വീട്ടുവളപ്പിൽ തളച്ചിരുന്നത്. അതേസമയം, ഇടിമിന്നലേറ്റ് ആന […]
Read more

ന​ഗോയ ഏഷ്യൻ ​ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാമത്

നഗോയ: രണ്ടാഴ്ച്ചയോളം ഏഷ്യയിലെ വീരന്മാർ കൊമ്പുകോർത്ത ജപ്പാൻ ഏഷ്യൻ ഗെയിംസിന് പര്യവസാനം. സമാപന ചടങ്ങുകൾക്ക് ശേഷം ഗെയിംസ് അവസാനിച്ചതായി ഔദ്യോഗികമായി അറിയിച്ചു. അടുത്ത ഏഷ്യൻ ​ഗെയിംസ് 2030ൽ ഖത്തറിലെ ദോഹയിലാണ്. സമാപനചടങ്ങിൽവെച്ച് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) പതാകയുടെ കൈമാറ്റം നടന്നതോടെ ഖത്തറിലെ അടുത്ത ഏഷ്യൻ ഗെയിംസിലേക്കുള്ള യാത്രയ്ക്ക് തുടക്കമായി. 1951-ൽ ന്യൂഡൽഹിയിൽ നടന്ന ആദ്യ ഏഷ്യൻ ഗെയിംസിലെ ദീപശിഖയും പതാകയും സ്റ്റേഡിയത്തിലേക്ക് പ്രദർശിപ്പിച്ചതിന് ശേഷം ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix