Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

രണ്ട് ദിവസം കൊണ്ട് 200 കോടിയിലേക്ക്! ഞെട്ടിച്ച് ദൃശ്യം 3 ഹിന്ദി

അജയ് ദേവ്ഗൺ നായകനായ ‘ദൃശ്യം 3: ദി കൺക്ലൂഷൻ’ റെക്കോർഡ് കളക്ഷനുമായി കുതിക്കുന്നു. ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം റിലീസ് ദിവസം തന്നെ ബോക്സ് ഓഫീസിൽ ശക്തമായ തുടക്കമാണ് കുറിച്ചത്. ഇന്ത്യയിൽ ആദ്യദിനം 62 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയ ചിത്രത്തിന് രണ്ടാം ദിവസം കളക്ഷനിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ‘സാക്നിൽക്’ റിപ്പോർട്ട് പ്രകാരം രണ്ടാം ദിവസം 16,868 ഷോകളിലായി ഇന്ത്യയിൽ നിന്ന് ചിത്രം […]
Read more

പാൽ തിളച്ച് തൂവിപോകാറുണ്ടോ? ഈ ട്രിക്സ് പരീക്ഷിക്കൂ…

പാത്രത്തിന്റെ 60-70 ശതമാനം ഭാഗം മാത്രം പാല്‍ ഒഴിക്കുക. പാല്‍ തിളച്ചു പൊന്താന്‍ പാകത്തിന് പാത്രത്തില്‍ സ്ഥലമുണ്ടായിരിക്കണം. വീതിയുള്ളതും വായവട്ടമുള്ളതുമായ പത്രങ്ങളാണ് പാല്‍ തിളപ്പിക്കാന്‍ ഏറ്റവും നല്ലത്. പാല്‍ തിളപ്പിക്കുമ്പോള്‍ തീ കുറച്ച് വെക്കണം. തീ കൂട്ടിയിട്ടാല്‍ പെട്ടെന്ന് തന്നെ പാല്‍ പതഞ്ഞു പൊന്താനും അടിയില്‍ പിടിക്കാനും സാധ്യതയുണ്ട്. എപ്പോഴും ഇടത്തരം-കുറഞ്ഞ തീയില്‍ മാത്രം പാല്‍ തിളപ്പിക്കുക. പാത്രത്തിന് കുറുകെ വൃത്തിയുള്ള ഒരു മരത്തവി വെക്കുകയാണെങ്കില്‍, പാല്‍ തിളച്ചു പൊന്തുമ്പോള്‍ തവിയില്‍ തട്ടി കുമിളുകള്‍ പൊട്ടിപ്പോകും. ഇത് […]
Read more

ബ്രസീലിയൻ താരത്തെ ന​ട്മെ​ഗ് ചെയ്ത് സഹൽ; വീഡിയോ വൈറൽ

കൊൽക്കത്ത: മുൻ ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരേ പൊരുതിക്കളിച്ചെങ്കിലും എതിരില്ലാത്ത നാലു ഗോളുകൾക്ക് ഇന്ത്യ അടിയറവ് പറഞ്ഞിരുന്നു, ബ്രസീലിനായി സാമുവൽ ലിനോ ഇരട്ടഗോൾ (58, 90+5) നേടിയപ്പോൾ എസ്റ്റാവൊ വില്യൻ (28), പെഡ്രോ (42) എന്നിവരും സ്‌കോർ ചെയ്തു. മത്സരത്തിൽ തോറ്റെങ്കിലും ഇന്ത്യ വീറുറ്റ പോരാട്ടമാണ്‌ കാഴ്ചവെച്ചത്‌. മൂന്ന് മലയാളി താരങ്ങളാണ് ഇന്ത്യൻ ടീമിൽ കളിച്ചത്. മത്സരത്തിൽ ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കിയ ഒരുപിടി നിമിഷങ്ങളുമുണ്ടായി. മലയാളി താരം സഹൽ അബ്ദുൾ സമദിന്റേതാണ് അതിലൊന്ന്. ബ്രസീൽ താരത്തെ നട്‌മെഗ് ചെയ്യുന്ന ആ […]
Read more

കർണാടകയിൽ ‘മരിച്ച’ 8 പേർ ജീവിച്ചിരിക്കുന്നവർ; വീണ്ടും SIR വിവാദം

ബെം​ഗളുരു: പുതിയ വിവാദങ്ങൾ തിരികൊളുത്തി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വിജയാപുരയില്‍ മരണപ്പെട്ടു എന്ന വ്യാജേന 8 വോട്ടര്‍മാരെ ഒഴിവാക്കാന്‍ അപേക്ഷ സമര്‍പ്പിച്ച സംഭവം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ അല്ലമ ബഗ്വാന്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരെയാണ് ഇത്തരത്തില്‍ ജീവിച്ചിരിക്കെത്തന്നെ ‘മരണപ്പെട്ടു’ എന്ന് കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടെത്തി വിവരം അറിയിച്ചപ്പോഴാണ് തങ്ങള്‍ മരണപ്പെട്ടതായി കാണിച്ച് അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന വിവരം ഈ വോട്ടര്‍മാര്‍ അറിയുന്നത്. അല്ലമ ബഗ്വാനെ കൂടാതെ മലന്‍ബി ജമാദാര്‍, […]
Read more

ജയസൂര്യയുടെ ‘മായൻ ചാപ്റ്റർ 1’ ഡിസംബർ 3ന് തീയേറ്ററുകളിലേക്ക്

മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിച്ച് ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം പൂർത്തിയാക്കി. 2026 ഡിസംബർ 3-ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ‘മായൻ ചാപ്റ്റർ 1’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ ‘ബിയോണ്ട് ദ ഷാഡോസ്’ എന്നാണ്. നൈല ഉഷ നായികയാകുന്ന ചിത്രത്തിൽ വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയസൂര്യ ഒരു പോലീസ് ഓഫീസറായി […]
Read more

നേന്ത്രപ്പഴം ഇരിപ്പുണ്ടോ? എങ്കിൽ ഈസിയായി ഉണ്ടാക്കാം നേന്ത്രപ്പഴം കൊഴുക്കട്ട

ചേരുവകൾ നന്നായി പഴുത്ത നേന്ത്രപ്പഴം – 4 എണ്ണംവറുത്ത അരിപ്പൊടി – 2 ടേബിൾസ്പൂൺതേങ്ങ ചിരകിയത് – ഒരു മുറിപഞ്ചസാര – 3 ടേബിൾസ്പൂൺഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺഉണക്കമുന്തിരി – 2 ടേബിൾസ്പൂൺഉപ്പ് – ഒരു നുള്ള് തയ്യാറാക്കുന്ന വിധം നേന്ത്രപ്പഴം തൊലിയോടെ ആവിയിൽ ഏകദേശം 10 മിനിറ്റ് വേവിച്ചെടുക്കുക. തൊലി കളഞ്ഞ് നടുവിലുള്ള കറുത്ത വിത്തുള്ള ഭാഗം നീക്കം ചെയ്യുക. വേവിച്ച പഴത്തിൽ നിന്ന് ഏകദേശം ¾ നേന്ത്രപ്പഴം മാറ്റിവച്ച് ചെറിയ കഷണങ്ങളാക്കി വയ്ക്കുക. ഇത് […]
Read more

ആഗോള പ്രതിസന്ധികളുടെ ചുഴിയിൽ ഇന്ത്യ: GDP വീഴും, വില കുതിക്കും… ‘ഗോഡ്സില്ല’ എൽ-നിനോയും തകരുന്ന സാമ്പത്തിക രംഗവും

അറ്റമില്ലാത്ത യുദ്ധങ്ങൾ, ആഗോള വ്യാപാര തർക്കങ്ങൾ, ആടിയുലയുന്ന സമ്പദ്‍വ്യവസ്ഥ… ആശ്വാസത്തിന്റെ ഒരു നേരിയ വെളിച്ചമെങ്കിലും നാളെ പുലരുമെന്ന പ്രതീക്ഷയിലായിരുന്നു ലോകം. എന്നാൽ, ആ പ്രതീക്ഷകളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് കരിനിഴൽ വീഴ്ത്തുന്ന പുതിയൊരു വിനാശകാരി കൂടി രംഗപ്രവേശം ചെയ്യുകയാണ്. പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധം അകാലമായി നീണ്ടുപോകുന്നതിനൊപ്പം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത തീരുവപ്പിടിവാശികൾ കൂടിയായപ്പോൾ, നിലവിൽ തന്നെ തകർന്നുനിൽക്കുന്ന ദക്ഷിണ-കിഴക്കനേഷ്യൻ രാജ്യങ്ങൾക്ക് ഇനി താങ്ങാനാവാത്തൊരു തിരിച്ചടി കൂടി നേരിടേണ്ടി വരും. ആഗോള സമ്പദ്‍വ്യവസ്ഥയെയും ജനജീവിതത്തെയും പിടിച്ചുലയ്ക്കാൻ പോകുന്ന ആ […]
Read more

വിജയത്തിലേക്ക് നയിച്ചത് ധോണിയുടെ ആ ഉപദേശം; വെളിപ്പെടുത്തി വിൻഡീസ് ക്യാപ്റ്റൻ

ചണ്ഡീ​ഗഡ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ റെക്കോർഡ് വിജയം കുറിച്ചതിന് പിന്നാലെ ഇന്ത്യൻ ഇതിഹാസ നായകൻ എം.എസ് ധോനിയുടെ വാക്കുകൾ ഓർത്തെടുത്ത് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്. ‘നിങ്ങൾ കരുതുന്നതിനേക്കാൾ കൂടുതൽ സമയം നിങ്ങളുടെ കൈവശമുണ്ട്’ എന്ന ധോനിയുടെ ഉപദേശം ക്ഷമയോടെ പിന്തുടരാനും അന്തിമലക്ഷ്യം ചെറിയ ഘട്ടങ്ങളായി തിരിച്ച് ആസൂത്രണം ചെയ്ത് വിജയം പിന്തുടരാനും സഹായിച്ചതായി ഹോപ്പ് പറഞ്ഞു. ഇന്ത്യക്കെതിരെ പുറത്താകാതെ 162 റൺസ് നേടിയ ഹോപ്പ് വെസ്റ്റിൻഡീസിനെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ഇന്ത്യ ഉയർത്തിയ 352 […]
Read more

‘മാലിന്യം വൈദ്യുതിയാകും’; മാലിന്യ സംസ്കരണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കേരളം

തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സംസ്‌കരണത്തിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് വന്‍കിട പദ്ധതിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. മാലിന്യമുക്ത പ്രചാരണത്തിന്റെ ഭാഗമായി പ്രതിദിനം 500 ടണ്‍ ശേഷിയുള്ള കേന്ദ്രീകൃത ‘വേസ്റ്റ് ടു എനര്‍ജി’ (മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം) പ്ലാന്റും, റിഫ്യൂസ് ഡിറൈവ്ഡ് ഫ്യുവല്‍ (ആര്‍ഡിഎഫ്) പ്ലാന്റുകളുടെ ശൃംഖലയും സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കേരളം. പുനരുപയോഗിക്കാന്‍ കഴിയാത്ത മാലിന്യങ്ങള്‍ പ്രാദേശിക കേന്ദ്രങ്ങളില്‍ വെച്ച് ആര്‍ഡിഎഫ് ആക്കി മാറ്റുകയും, തുടര്‍ന്ന് ഇവ വേസ്റ്റ് ടു എനര്‍ജി പ്ലാന്റില്‍ […]
Read more

​ഗ്യാനേഷ് കുമാറിനെ പൂട്ടാൻ കേരളം! എന്താണ് ​ഗ്യാനേഷ് കുമാറിനെതിരായ കേരളത്തിലെ കേസ്? ഇപ്പോഴത്തെ അന്വേഷണത്തിന്റെ കാരണം എന്ത്?

രാജിക്കായി രാജ്യമെങ്ങും കനത്ത മുറവിളി ഉയരവെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കുരുക്കാൻ കേരളം. ​ഗ്യാനേഷ് കുമാറിനെതിരെയുള്ള 20 വര്‍ഷം മുമ്പുള്ള കേസ് പുനരന്വേഷിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. 2006ൽ ഗ്യാനേഷ് കുമാര്‍ കേരള കേഡറിൽ കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹത്തിനെതിരേയെടുത്ത വിജിലന്‍സ് കേസാണ് പുനരന്വേഷിക്കാന്‍ രമേശ് ചെന്നിത്തല തീരുമാനിച്ചിരിക്കുന്നത്. കെഎസ്ടിപിയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് അന്നത്തെ അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരുന്നത്. അന്നത്തെ അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകള്‍ തേടിയിരിക്കുകയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്. പുതിയ വിജിലൻസ് അന്വേഷണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix