Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

ഐടി വകുപ്പിന്റെ പേര് മാറ്റി; പുതിയ പേരിട്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ‘ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്നോളജീസ്’ (വിവരസാങ്കേതികവിദ്യ, നിര്‍മ്മിതബുദ്ധി, ഭാവി സാങ്കേതികവിദ്യാ വകുപ്പ്)എന്നാണ് പുതിയ പേര്. വകുപ്പിന്റെ ചുമതലകളും പ്രവര്‍ത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് തുടങ്ങിയ പരമ്പരാഗത ഐ.ടി/ഐ.ടി.ഇ.എസ് മേഖലകള്‍ക്ക് പുറമേ, വളര്‍ന്നുവരുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലേക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. നിര്‍മ്മിത ബുദ്ധി, ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടറുകള്‍, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബ്ലോക്ക്ചെയിന്‍, […]
Read more

രാവിലെ വെറുംവയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ അപകടം!

നാരങ്ങയും സിട്രസ് പഴങ്ങളും വെറും വയറ്റിൽ നാരങ്ങാവെള്ളമോ ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളോ കഴിക്കുന്നത് നല്ലതല്ല. ഇവയിൽ ആസിഡിന്റെ അംശം വളരെ കൂടുതലാണ്. ഇത് കുടലിന്റെ ആവരണത്തെ നേരിട്ട് ബാധിക്കുകയും എരിച്ചിലിനും അസിഡിറ്റിക്കും കാരണമാവുകയും ചെയ്യും. ബ്ലാക്ക് കോഫി രാവിലെ എഴുന്നേറ്റയുടൻ ഒരു കപ്പ് ബ്ലാക്ക് കോഫി കുടിക്കുന്ന ശീലമുണ്ടോ? കുടലിലേക്ക് പെട്ടെന്ന് ആസിഡ് ഒഴിക്കുന്നതിന് തുല്യമാണിതെന്ന് പറയപ്പെടുന്നു. വെറും വയറ്റിൽ ബ്ലാക്ക് കോഫി കുടിക്കുന്നത് അമിതമായ ആസിഡ് ഉൽപാദനത്തിന് കാരണമാവുകയും വയറുവീർപ്പ്, അസ്വസ്ഥതകൾ, പെട്ടെന്നുള്ള ക്ഷീണം […]
Read more

ചരിത്രമെഴുതി പുരുഷ ഹോക്കി; ഏഷ്യൻ ഗെയിംസിൽ തുടർച്ചയായി രണ്ടാം സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഡബിൾ സ്വർണവുമായി ഇന്ത്യ. വനിതാ ടീം സ്വർണം നേടിയതിന് പിന്നാലെ പുരുഷ ടീമും സ്വർണം നിലനിർത്തി. ഫൈനലിൽ ഇന്ത്യ മലേഷ്യയെ 5-1ന് പരാജയപ്പെടുത്തി. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തുന്നത്. അതുപോലെ ആദ്യമായാണ് ഇന്ത്യൻ പുരുഷ ടീമും വനിതാ ടീമും ഒരേ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നത്. ഇതോടെ രണ്ട് ടീമും ലോസാഞ്ചലീസിൽ നടക്കുന്ന ഒളിമ്പിക്‌സിനും യോഗ്യത നേടി. ഇന്ത്യക്കായി ഹർമൻപ്രീത് സിങ് ഇരട്ട ഗോളുകൾ നേടി. ജുഗ്‌രാജ് […]
Read more

‘മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം’; വിവാദ പരാമർശവുമായി മുൻ MLA പി.നന്ദകുമാർ

മലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ച് വിവാദ പരാമർശങ്ങളുമായി പൊന്നാനി മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി. നന്ദകുമാർ. സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സ്വാഗത പ്രസംഗം നടത്തുന്നതിനിടയിലാണ് മലപ്പുറം ജില്ലയെ ‘മതമൗലിക വർഗീയവാദികളുടെ കൂട്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെ.കെ. ശൈലജ തുടങ്ങി പാർട്ടിയുടെ ഉന്നത നേതാക്കളെല്ലാം സന്നിഹിതരായിരുന്ന വേദിയിലാണ് ഈ വിവാദ പ്രസ്താവനയുണ്ടായത്. പാർട്ടിയുടെ ജില്ലാതല സംഘടനാ പ്രവർത്തനങ്ങളും ഭാവി നിലപാടുകളും വിശകലനം ചെയ്യാനായി വിളിച്ചുകൂട്ടിയ യോഗത്തിലായിരുന്നു ഈ […]
Read more

പാർട്ടിയുടെ മുഖമാക്കാമെന്ന് പറഞ്ഞ് കൊണ്ടുവന്നു, മേയർ ആക്കിയില്ല, കൗൺസിലർ സ്ഥാനം വലിച്ചെറിഞ്ഞ് പ്രതികാരം; BJPയുടെ ഭരണം വീഴുമോ? ശ്രീലേഖ ഇനി കോൺ​ഗ്രസിലേക്കോ?

ആർ ശ്രീലേഖയുടെ അപ്രതീക്ഷിത രാജി, ഒരൊറ്റ സ്വതന്ത്രന്റെ കഷ്ടിച്ചുള്ള പിന്തുണയിൽ തിരുവനന്തപുരം നഗരസഭ ഭരിക്കുന്ന ബിജെപി സർക്കാരിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. മേയർ സ്ഥാനാർഥിയെന്ന നിലയിൽ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുകയും, ഒടുവിൽ കേവലഭൂരിപക്ഷം ലഭിച്ചപ്പോൾ അവഗണിച്ച് വി.വി. രാജേഷിനെ മേയർ കസേരയിലിരുത്തുകയും ചെയ്ത നിമിഷം മുതൽ ബിജെപി നേതൃത്വവുമായി ശ്രീലേഖ കടുത്ത ഭിന്നതയിലായിരുന്നു. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സമ്മർദ്ദം ചെലുത്തിയപ്പോഴും ആദ്യം അവർ അതിന് വഴങ്ങിയില്ല. കൗൺസിലർ പദവിയിൽ […]
Read more

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

ചെന്നൈ: പ്രസിദ്ധ തീർഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും. ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കുമെന്ന് അധികാരികൾ അറിയിച്ചു. പ്രധാന ദേവാലയവും അള്‍ത്താരയും തുറന്നിടും. ഭക്തരുടെ അഭ്യര്‍ഥനകള്‍ മാനിച്ചാണ് തീരുമാനമെന്ന് തഞ്ചാവൂര്‍ രൂപത ബിഷപ്പ് റവ. ഡോ. ടി സഹായരാജ് പറയുന്നു. നേരത്തെ, പുലർച്ചെ 5 മുതൽ രാത്രി 9 വരെ മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വിശ്വാസികള്‍ക്ക് […]
Read more

‘പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കും’; SFI ജില്ലാ സെക്രട്ടറി നന്ദനെ ഭീഷണിപ്പെടുത്തി കണ്ടോൺമെൻറ് SI ഗോകുൽ

തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെതിരെ ഭീഷണിയുമായി കണ്ടോൺമെൻറ് എസ് ഐ ഗോകുൽ. വീട്ടിലേക്ക് സമരം ചെയ്താൽ പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കുമെന്ന് എസ് ഐ ഗോകുൽ ഭീഷണിപ്പെടുത്തിയതായി പരാതി. എസ് ഐ ഗോകുൽ നന്ദനെ വിളിക്കുന്ന ഫോൺ സന്ദേശം പുറത്ത് വന്നിരുന്നു. നിനക്ക് പറ്റുന്നതൊക്കെ ചെയ്യെന്നും എസ് ഐ ഗോകുൽ പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്. മര്യാദയ്ക്ക് ആണെങ്കിൽ മര്യാദയ്ക്ക് എന്ന് ഗോകുൽ പറയുന്നുണ്ട്. തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിരവധി എസ്എഫ്ഐ നേതാക്കളെ ഇദ്ദേഹം […]
Read more

‌അമ്പെയ്ത്തിലും ​ഗോൾഫിലും സ്വർണം വാരി ഇന്ത്യ; ക്രിക്കറ്റിൽ പാകിസ്ഥാനെ അടിച്ചു പരത്തി അഭിഷേക്

നഗോയ: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ കൗമാര വിസ്മയം കുംകും മൊഹോദ്. വനിതകളുടെ റിക്കര്‍വ് വിഭാഗം വ്യക്തിഗത പോരാട്ടത്തില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് മെഡല്‍, അതും സ്വർണം. 14ാം ദിനത്തില്‍ ഇന്ത്യന്‍ കുതിപ്പിന് സ്വര്‍ണ നേട്ടത്തടെ തുടക്കമിടാന്‍ 17കാരിക്ക് സാധിച്ചു. താരത്തിന്റെ ​ഗെയിംസിലെ രണ്ടാം സ്വർണ നേട്ടം കൂടിയാണിത്. നേരത്തെ ഇതേ ഇനത്തിൽ ടീം വിഭാ​ഗത്തിലും കുംകും സ്വർണം നേടിയിരുന്നു. ഈയിനത്തിന്റെ വ്യക്തിഗത പോരില്‍ ആദ്യമായി ഫൈനലിലെത്തുന്ന ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് താരമെന്ന നേട്ടവുമായാണ് കുംകും […]
Read more

കോൺ​ഗ്രസ് വീണ്ടും കോൺ​ഗ്രസ് ആയി, രൂപപ്പെടുന്നത് പുതിയ ​ഗ്രൂപ്പുകളും സമവാക്യങ്ങളും; അടൂർ പ്രകാശിന്റെ ശബ്ദത്തിന് പിന്നിൽ ഉന്നതങ്ങളിലെ പിന്തുണയും?

യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രിക്കെതിരെ കൺവീനർ പൊട്ടിച്ച വെടി, നീണ്ട ഇടവേളയ്ക്കു ശേഷം കോൺഗ്രസിലെ അന്തരീക്ഷം കലാപസമാനമാക്കി മാറ്റിയിരിക്കുകയാണ്. അല്ലെങ്കിൽ കോൺ​ഗ്രസ് വീണ്ടും ശരിക്കുമുള്ള കോൺ​ഗ്രസ് ആയി എന്നും വേണമെങ്കിൽ പറയാം. മതിയായ പിന്തുണയില്ലാതെ കൺവീനർ ഇതിനു തുനിയില്ലെന്ന ചർച്ചയാണ് പാർട്ടിയിൽ ഉയരുന്നത്. ആ വിരൽ തന്നിലേക്കാണു ചൂണ്ടുന്നതെന്നു തിരിച്ചറിഞ്ഞതോടെയാണ് പ്രകാശിന്റെ പരസ്യവിമർശനങ്ങളെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തള്ളിയത്. അതു പിരിമുറുക്കത്തിന് അയവുണ്ടാക്കിയെങ്കിലും കാര്യങ്ങൾ എങ്ങോട്ടെന്ന ഉദ്വേഗം ബാക്കി. എന്ത് പ്രശ്നം ഉണ്ടായാലും എന്തിനാണ് തന്നെ വേട്ടയാടുന്നതെന്ന് […]
Read more

ഒൻപത് മാസങ്ങൾക്കു ശേഷം വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കുന്നു

പീരുമേട്: നീണ്ട ഇടവേളയ്ക്ക് ശേഷം വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികൾക്കായി തുറന്നു നൽകാൻ ധാരണ. ഇതിന്റെ മുന്നോടിയായി ബ്രിഡ്ജ് ബലപ്പെടുത്തുന്ന ജോലികൾ ആരംഭിച്ചു. സർക്കാർ നിയോഗിച്ച കാലിക്കറ്റ് എൻഐടിയിലെ വിദഗ്ധ സമിതിയുടെ നിർദേശത്തെ തുടർന്നാണ് ഗ്ലാസ് ബ്രിജിൽ നവീകരണം നടക്കുന്നത്. അപ്ഗ്രേഡ് ചെയ്ത ശേഷം എൻഐടിയുടെ മേൽനോട്ടത്തിൽ ബലം പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ പൊതു ജനത്തിനു തുറന്നു നൽകുകയുള്ളൂ. ഏകദേശം ഒരു മാസത്തോളം ഇത് നീളും. കൊച്ചി ആസ്ഥാനമായിട്ടുള്ള ഭാരത് മാതാ വെഞ്ച്വേഴ്സ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix