Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

ധൈര്യമായി റാ​ഗി കഴിക്കാം; ​ഗുണങ്ങൾ ഇത്രയധികമുണ്ട്

പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, ധാരാളം നാരുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ റാ​ഗി ധൈര്യമായി സ്ഥിരിമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ദോശ, പുട്ട്, ഇഡ്ലി, റൊട്ടി തുടങ്ങിയ പലതരം വിഭവങ്ങൾ റാ​ഗി കൊണ്ട് തയ്യാറാക്കാം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാൽസ്യം ആവശ്യമാണ്. കുട്ടികളുടെ വളർച്ചാകാലത്തും പ്രായമായവരിൽ എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പ്രധാനമാണ്. മറ്റ് പല ധാന്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റാഗിയിൽ കാൽസ്യം കൂടുതലാണ്. റാഗിയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയയെയും ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനയെയും […]
Read more

താൻ ഒന്നുമറിയുന്നില്ലെന്ന് അടൂർ പ്രകാശ്, മുഖ്യമന്ത്രിയുടെ ഏകാധിപത്യം UDFൽ പൊട്ടിത്തെറിയുടെ രൂപത്തിലേക്ക്; കരുതലോടെ കെസി, VD സതീശനെ മാറ്റാൻ തയ്യാറാകുമോ?

ഒടുവിൽ ആഴ്ച്ചകളായി പുകഞ്ഞ് നിന്നിരുന്ന അതൃപ്തി പൊട്ടിത്തെറിയുടെ രൂപത്തിൽ പുറത്ത് വരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫിൽ പടയൊരുക്കം. താനറിയാതെ പല കാര്യങ്ങളും മുന്നണിക്കുള്ളിൽ നടക്കുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുന്നത് മറ്റാരുമല്ല, യു.ഡി.എഫ്. കൺവീനറായ അടൂർ പ്രകാശാണ്. കാര്യങ്ങൾ വിളിച്ചുപറയാൻ കഴിയാത്തത്ര തിരക്കുണ്ടാകും. എങ്കിലും മാധ്യമങ്ങളിൽ കൂടിമാത്രം കാര്യങ്ങൾ അറിഞ്ഞാൽ മതിയെന്നത് ശരിയല്ലെന്ന് അടൂർ പ്രകാശ് തുറന്നടിച്ചു. പുതിയ സർക്കാർ ഭരണത്തിലേറി നാലാം മാസം തന്നെ അതേ മുന്നണിയുടെ കൺവീനർ മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളനം വിളിച്ചുകൂട്ടുക എന്ന അസാധാരണ സംഭവവികാസങ്ങൾക്കാണ് കോൺ​ഗ്രസും […]
Read more

പോർച്ചു​ഗീസ് ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ, പരിശീലകനുമായി ഉടക്കി; ഉടൻ വിരമിക്കൽ?

ലിസ്ബൺ: യുവേഫ നേഷൻസ് ലീഗിൽ ഡെന്മാർക്കിനെതിരായ നിർണ്ണായക പോരാട്ടത്തിന് തൊട്ടുമുമ്പ് പോർച്ചുഗൽ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് വിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പരിശീലകൻ ഹോർ​ഗെ ജീസസിന്റെ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ക്യാമ്പ് വിടുകയാണെന്ന അപ്രതീക്ഷിത പ്രഖ്യാപനം താരം നടത്തിയത്. ദേശീയ ടീമിൽ നിന്ന് താൻ പുറത്തുപോകാനുണ്ടായ യഥാർത്ഥ കാരണം ഉചിതമായ സമയത്ത് പോർച്ചുഗലിലെ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നും റൊണാൾഡോ തുറന്നടിച്ചു. ക്രിസ്റ്റ്യാനോ ക്യാമ്പ് വിട്ടതായും ശേഷിക്കുന്ന 24 കളിക്കാരുമായി മത്സരത്തിനുള്ള ഒരുക്കങ്ങൾ തുടരുമെന്നും പോർച്ചുഗീസ് […]
Read more

എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്തു സ്റ്റോപ്പ്

ഒറ്റപ്പാലം: മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിനു ഒറ്റപ്പാലത്ത് സ്റ്റോപ് അനുവദിച്ചു. ഇതോടെ യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണു നടപ്പായത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിനും ഒറ്റപ്പാലത്തു സ്റ്റോപ്പുണ്ടാകും. ബെംഗളൂരുവിലേക്കുള്ള ട്രെയിൻ രാവിലെ 11നു ശേഷവും തിരിച്ചുള്ള ട്രെയിൻ ഉച്ചകഴിഞ്ഞു 2നു ശേഷവുമാണ് ഒറ്റപ്പാലത്തെത്തുക. ഷൊർണൂർ ജംക്‌ഷൻ സ്പർശിക്കാതെ പോകുന്ന ട്രെയിനിനു തൃശൂർ കഴിഞ്ഞാൽ പാലക്കാടാണു സ്റ്റോപ്പുണ്ടായിരുന്നത്. ഒറ്റപ്പാലം, ഷൊർണൂർ മേഖലകളിലെ യാത്രക്കാർക്കു പുറമേ, മലപ്പുറം ജില്ലയിലെ യാത്രക്കാർക്കും ഏറെ പ്രയോജനകരമാകും […]
Read more

‘തനിക്കെതിരായ കേസുകളിൽ കോടിയേരി പാർട്ടിയെ കവചമാക്കിയിട്ടില്ല’; നേതൃത്വത്തെ കുത്തി ബിനീഷ് കോടിയേരി

കണ്ണൂര്‍: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓർമ്മ ദിനത്തിൽ സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി മകൻ ബിനീഷ് കോടിയേരി. തനിക്കെതിരെ കള്ളക്കേസുകൾ വന്നപ്പോൾ പാർട്ടിയെ കവചമാക്കാൻ അച്ഛൻ ശ്രമിച്ചിരുന്നില്ലെന്ന് ബിനീഷ് ഫേസ്‌ബുക്കിൽ കുറിച്ചു. തലശ്ശേരിയിലെ അനുസ്മരണ പരിപാടിയിൽ പിണറായി വിജയനും, എം.വി ഗോവിന്ദനും പങ്കെടുക്കാത്തതിലും കോടിയേരിയുടെ കുടുംബത്തിന് അതൃപ്തിയുണ്ട്. മാസപ്പടി കേസിൽ പിണറായിക്കും കുടുംബത്തിനും പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധം തീർക്കുന്ന സാഹചര്യത്തിലാണ് ബിനീഷിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയം. തനിക്കെതിരായ കേസുകളിൽ കോടിയേരി സ്വീകരിച്ച നിലപാടുകൾ […]
Read more

രണ്ട് ഡോസ് വിഷം കുത്തിവെച്ചിട്ടും മരിച്ചില്ല! ഞെട്ടിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളി

വാഷിങ്ടൺ: അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയ കുറ്റവാളി അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 50 വയസുകാരിയായ കൊലക്കേസ് പ്രതി ക്രിസ്റ്റ പൈക്കിന് രണ്ട് തവണ വിഷം കുത്തിവെച്ചെങ്കിലും മരിച്ചില്ല. യുഎസിലെ ടെന്നിസിയിലാണ് സംഭവം. മരുന്ന് കുത്തിവെച്ചിട്ടും ക്രിസ്റ്റ, കൂർക്കം വലിക്കുന്നത് കേട്ടുവെന്ന് ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയായവർ പറഞ്ഞു. പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ക്രിസ്റ്റ പൈക്കിനെ ശിക്ഷാനടപടികള്‍ ആരംഭിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി ‘പെന്റോബാർബിറ്റൽ എന്ന മാരക മരുന്നിന്റെ രണ്ട് […]
Read more

മറ്റാർക്കുമില്ല, ഏകദിനത്തിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ

ഗുവാഹത്തി: ഏകദിന ക്രിക്കറ്റിൽ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇന്ത്യൻ ഇതിഹാസവും മുൻ നായകനുമായ രോഹിത് ശർമ. ഏതെങ്കിലും ഒരു രാജ്യത്ത് 200 സിക്സുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ‘ഹിറ്റ്മാൻ’ സ്വന്തമാക്കിയത്. ഗുവാഹത്തി ബർസാപാര സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിലാണ് രോഹിതിന്റെ ഈ നേട്ടം. ഇതോടെ ഇന്ത്യയിൽ മാത്രം രോഹിത്തിന്റെ ഏകദിന സിക്സറുകളുടെ എണ്ണം 200 കടന്നു. ആകെ 363 സിക്സുകളാണ് രോഹിത് ഏകദിനത്തിൽ പായിച്ചിട്ടുള്ളത്. ഒരു രാജ്യത്ത് 147 ഏകദിന സിക്സറുകൾ നേടിയിട്ടുള്ള […]
Read more

‘കൊല്ലാന്‍ നോക്കുന്നോ’; നടുറോഡില്‍ ബസ് തടഞ്ഞിട്ട് യുവതി, കൊച്ചിയില്‍ സ്വകാര്യ ബസ് അഴിഞ്ഞാട്ടം

കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടമെന്ന് പരാതി. തുടരെ ഹോണ്‍ മുഴക്കി പിന്നിലൂടെ പാഞ്ഞെത്തിയ ബസ് ഇരുചക്രവാഹന യാത്രികരെ ഇടിച്ചിട്ടു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തിരുന്ന യുവാവ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന യുവതി ബസ്സിനു മുന്നില്‍ കയറി നിന്നു ബസ് തടയുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. ഇന്നലെ രാവിലെ 9.30ന് ഫോര്‍ട്ട്‌ കൊച്ചിയിലേക്കു വരികയായിരുന്ന മുഹമ്മദ് റിസ്വാന്‍ എന്ന യുവാവിനും സുഹൃത്തായ പെണ്‍കുട്ടിക്കുമാണു ദുരനുഭവമുണ്ടായത്. ‘വഹ്ബിയ’ എന്ന ബസാണ് അപകടം […]
Read more

100 ശതമാനം എഥനോളിലോടുന്ന കാര്‍ രണ്ട് മാസത്തിനകം നിരത്തിലെത്തും; നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: 100 ശതമാനം എഥനോളില്‍ ഓടുന്ന ഫെ്‌ലക്‌സ് ഫ്യൂവല്‍ കാറുകള്‍ രണ്ട് മാസത്തിനകം നിരത്തിലെത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. മഹീന്ദ്ര, ടൊയോട്ട, സുസുക്കി, ഹ്യുണ്ടായി തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ ഇത്തരം ഫ്‌ലെക്‌സ്-ഫ്യുവല്‍ എന്‍ജിനുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും ഗഡ്കരി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ഹിന്ദുസ്ഥാന്‍ ഓട്ടോ ലീഡര്‍ബോര്‍ഡ് അവാര്‍ഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മഹീന്ദ്ര, ടൊയോട്ട, സുസുക്കി, ഹ്യുണ്ടായി തുടങ്ങിയ കമ്പനികള്‍ അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഫ്‌ലെക്‌സ് എന്‍ജിനുകള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം […]
Read more

‘വ്യോമ ദുരന്തം തടഞ്ഞു, അസാധാരണ ധീരത’; ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് നെതന്യാഹു

ടെല്‍ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിനുള്ളിലുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അസാമാന്യ ധൈര്യവും സമയോചിതമായ ഇടപെടലുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് നെതന്യാഹു പറഞ്ഞു. ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തിലാണ് സംഭവം. സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ ശേഷവും ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ പ്രതിരോധിക്കുകയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix