Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്തു സ്റ്റോപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒറ്റപ്പാലം: മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിനു ഒറ്റപ്പാലത്ത് സ്റ്റോപ് അനുവദിച്ചു. ഇതോടെ യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണു നടപ്പായത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിനും ഒറ്റപ്പാലത്തു സ്റ്റോപ്പുണ്ടാകും. ബെംഗളൂരുവിലേക്കുള്ള ട്രെയിൻ രാവിലെ 11നു ശേഷവും തിരിച്ചുള്ള ട്രെയിൻ ഉച്ചകഴിഞ്ഞു 2നു ശേഷവുമാണ് ഒറ്റപ്പാലത്തെത്തുക. ഷൊർണൂർ ജംക്‌ഷൻ സ്പർശിക്കാതെ പോകുന്ന ട്രെയിനിനു തൃശൂർ കഴിഞ്ഞാൽ പാലക്കാടാണു സ്റ്റോപ്പുണ്ടായിരുന്നത്. ഒറ്റപ്പാലം, ഷൊർണൂർ മേഖലകളിലെ യാത്രക്കാർക്കു പുറമേ, മലപ്പുറം ജില്ലയിലെ യാത്രക്കാർക്കും ഏറെ പ്രയോജനകരമാകും ഒറ്റപ്പാലത്തെ സ്റ്റോപ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു നൽകിയ നിവേദനത്തിനു പിന്നാലെയാണു നടപടി. സ്റ്റോപ് അനുവദിച്ച കാര്യം മന്ത്രി സംസ്ഥാന അധ്യക്ഷനെ രേഖാമൂലം അറിയിച്ചു. ട്രെയിനിനു സ്റ്റോപ് അനുവദിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു റെയിൽവേ അമിനിറ്റീസ് മുൻ ചെയർമാൻ പി.കെ.കൃഷ്ണദാസും ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ അധ്യക്ഷൻ പി.വേണുഗോപാലനും സംസ്ഥാന അധ്യക്ഷനു നേരത്തെ നിവേദനം നൽകിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix