Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

ഫാറ്റി ലിവർ നിസ്സാരമല്ല; ശരീരം നൽകുന്ന മുന്നറിയിപ്പുകൾ ഇവ

ഫാറ്റി ലിവറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് വിട്ടുമാറാത്ത ക്ഷീണം. ആവശ്യത്തിന് ഉറങ്ങിയാലും ഊർജ്ജമില്ലായ്മ, ക്ഷീണം, തളർച്ച എന്നിവ നിരന്തരം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കരൾ നൽകുന്ന മുന്നറിയിപ്പാകാം. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്ന കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് വഴിയാണ് നമ്മുക്ക് ക്ഷീണം തോന്നുന്നത്. വയറിന്റെ മുകൾഭാഗത്ത് വലതുവശത്തായാണ് കരളുള്ളത്. ഫാറ്റി ലിവറിന്റെ ആദ്യഘട്ടങ്ങളിൽ ഈ ഭാഗത്ത് നേരിയ വേദനയോ അല്ലെങ്കിൽ ഒരുതരം ഭാരമോ അനുഭവപ്പെടാം. ഇത് നിസ്സാരമായി കാണരുത്. ഫാറ്റിലിവർ കാരണമാകാം ഈ വേദന. വയറുവീർപ്പ്, ഗ്യാസ് അസ്വസ്ഥതകൾ, ദഹനക്കേട് […]
Read more

വാട്സാപ്പ് ബിസിനസ് ഇനി സൗജന്യമല്ല..! നാളെ മുതൽ സന്ദേശങ്ങൾക്ക് പണം നൽകണം; മാറ്റവും നിരക്കും ഇങ്ങനെ

ഇത്രയും കാലം ഫ്രീയായി ഉപയോ​ഗിച്ചിരുന്ന വാട്സാപ്പ് ഇനി ഉപയോ​ഗിക്കാൻ പണം നൽകണം! കേൾക്കുമ്പോൾ തന്നെ ഞെട്ടാൻ വരട്ടെ. വാട്സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിലെ നിരക്കുകളിലെ നിരക്കുകളിലാണ് മാറ്റം വരുന്നത്. സൗജന്യമായിരുന്ന ചില സന്ദേശങ്ങള്‍ക്ക് ഇനി മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടിവരും. സൊല്യൂഷന്‍ പ്രൊവൈഡര്‍മാരും നേരിട്ട് സംയോജിപ്പിച്ച ബിസിനസ്സുകളും തങ്ങളുടെ മെസ്സേജിങ് അക്കൗണ്ടുകളില്‍ 2026 സെപ്റ്റംബര്‍ 30-നകം ഒരു പേയ്മെന്റ് രീതി ചേര്‍ക്കണമെന്ന് മെറ്റ അറിയിച്ചു. അല്ലാത്ത പക്ഷം 2026 ഒക്ടോബര്‍ 1-ന് നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ മെറ്റ […]
Read more

​ഗോൾഡി ബ്രാറിനെ പിടികൂടാൻ സഹായിച്ചാൽ കോടികൾ പാരിതോഷികം

വാഷിങ്ടൻ: കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ​ഗ്യാങ്സ്റ്റർ ​ഗോൾഡി ബ്രാറിനെ പൂട്ടാൻ അമേരിക്ക. അരുംകൊലയും അക്രമവും ലഹരിക്കടത്തുമായി യുഎസിലും കാനഡയിലും ഭീതിവിതയ്ക്കുന്ന അധോലോക കുറ്റവാളി സതീന്ദർജിത് സിങ് എന്ന ഗോൾഡി ബ്രാറിനെ ഏറ്റവും പ്രധാനപ്പെട്ട 10 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ പെടുത്തി എഫ്ബിഐയുടെ നിർണായക നീക്കം. ലോറൻസ് ബിഷ്ണോയ് ക്രിമിനൽ സംഘത്തിന്റെ വടക്കേ അമേരിക്കൻ മേഖലാതലവനായ ഗോൾഡിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു. കയ്യിൽ ആയുധമുണ്ടാകുമെന്നും സൂക്ഷിക്കണമെന്നും രക്ഷപ്പെടാൻ ശ്രമിച്ചേക്കുമെന്നും എഫ്ബിഐ മുന്നറിയിപ്പു നൽകി. […]
Read more

മണിക്കൂറുകളോളം മൂത്രം പിടിച്ചുവെക്കുന്ന ശീലമുണ്ടോ? സംഭവിക്കുന്നത് ഇത്…

തിരക്കായതിനാൽ, യാത്രയിൽ, ജോലിക്കിടയിൽ എഴുന്നേറ്റ് പോകാനുള്ള മടി തുടങ്ങിയ കാരണങ്ങൾ കൊണ്ട് പലരും മൂത്രം പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ട്. ഇടയ്ക്കൊക്കെ ഇങ്ങനെ സംഭവിക്കുന്നത് സാധാരണയായി വലിയ പ്രശ്നമാകണമെന്നില്ല. എന്നാൽ പതിവായി മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം മൂത്രാശയത്തിന്റെ ആരോ​ഗ്യത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന് അറിയുക. ശരീരം പുറന്തള്ളുന്ന മാലിന്യമാണ് മൂത്രം. വൃക്കകൾ ഉൽപാദിപ്പിക്കുന്ന മൂത്രം മൂത്രാശയത്തിൽ ശേഖരിക്കപ്പെടുകയും നിറയുമ്പോൾ തലച്ചോറിലേക്ക് മൂത്രമൊഴിക്കണമെന്ന സന്ദേശം നൽകുകയും ചെയ്യുന്നു. ആവശ്യമായ സമയത്ത് മൂത്രമൊഴിക്കാതെ നിരന്തരം പിടിച്ചുവയ്ക്കുന്നത് ഈ സ്വാഭാവിക സംവിധാനത്തെ ബാധിക്കുന്നു. പേശികൾ […]
Read more

ഐഫോണിലൂടെ പണമടയ്ക്കാൻ ഇനി പിൻ നമ്പറോ OTPയോ വേണ്ട; ആപ്പിൾ പേ ഇന്ത്യയിൽ

ഐഫോൺ ഉപഭോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിളിന്‍റെ ഓൺലൈൻ പണമിടപാട് സംവിധാനമായ ആപ്പിൾ പേ ഇന്ത്യയിലെത്തി. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് വിവിധ സേവനങ്ങൾക്കുള്ള ഓൺലൈൻ പേയ്മെന്‍റുകൾ എളുപ്പമാക്കുന്നതാണ് പുതിയ സംവിധാനം. ഇതുവഴി ഒടിപിയോ പിൻ നമ്പറോ കൂടാതെ തന്നെ ഉപയോക്താക്കൾക്ക് പേയ്മെന്‍റുകൾ നടത്താനാകും. അധികം വൈകാതെ മാക്കിലും ആപ്പിൾ പേ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പിളിന്‍റെ ഡിജിറ്റൽ പണമിടപാട് സർവീസിന്‍റെ പേരാണ് ആപ്പിൾ പേ. ഇതിലൂടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവയെല്ലാം […]
Read more

ഇസ്രായേലിലേക്കുള്ള വിമാനം സൗദിയിൽ ഇറങ്ങി, റാഞ്ചലെന്ന് സംശയം; പൈലറ്റുമാരുടെ അടിയെന്ന് വിശദീകരണം

ദുബായ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള വിമാനം അടിയന്തരമായി വടക്കൻ സൗദി അറേബ്യയിൽ ലാൻഡ് ചെയ്തതിനെ തുടർന്ന് ആശയക്കുഴപ്പം. ഇസ്രയേലിലേക്കുള്ള വിമാനം റാഞ്ചി സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി എന്ന തരത്തിലാണ് ആദ്യം വാർത്തകൾ പുറത്ത് വന്നത്. എന്നാൽ പിന്നീട് അതു തെറ്റാണെന്നും അടിയന്തിര ലാൻഡിങ് ആയിരുന്നുവെന്നും വിശദീകരണവുമായി ഇസ്രയേൽ രംഗത്തെത്തി. വിമാനം റാഞ്ചിയതല്ലെന്നും വിമാനത്തിലെ പൈലറ്റുമാർ തമ്മിലുണ്ടായ പ്രശ്നത്തെ തുടർന്ന് അടിയന്തിരമായി സൗദിയിൽ ലാൻഡ് ചെയ്തതാണെന്നും ഇസ്രയേൽ അധികൃതർ സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് ടെൽ അവീവിലേക്കു പോയ ഫ്ലൈദുബായ് […]
Read more

SIRലെ തലവേദനയായ ‘ഫോം 6’ എന്താണ്? കമ്മീഷണർമാർ എതിർത്തിട്ടും ചോദിച്ച ചോദ്യങ്ങൾ ഏതെല്ലാം? പുതിയ വിവാദവും SIRലെ യഥാർത്ഥ പ്രശ്നവും ഇതാണ്

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം അഥവാ SIR ആണല്ലോ ഇപ്പോൾ രാജ്യത്താകെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി പോലും ആവശ്യപ്പെടുന്ന തരത്തിലേക്ക് SIR ബന്ധപ്പെട്ട വിവാദങ്ങൾ എത്തിനിൽക്കുകയാണ്. SIR അവസാന ലാപ്പിലേക്ക് അടുക്കുന്നതിനനുസരിച്ച് സങ്കീർണതകളും വിവാദങ്ങളും കൂടുന്നു. ഒന്നും രണ്ടും ഘട്ടങ്ങളിലായി 5.65 കോടിയോളം പേരാണ് അന്തിമ വോട്ടർപട്ടികയിൽ നിന്ന് പുറത്തായത്. മൂന്നാം ഘട്ടം പുരോഗമിക്കുന്നതിനിടെ 18 സംസ്ഥാനങ്ങളിലെ കരടുപട്ടിക പ്രകാരം 6.16 കോടി പേരാണ് ഒഴിവായത്. ഇതിനുപുറമേ […]
Read more

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ BJPക്ക് കനത്ത തിരിച്ചടി; പാർട്ടി വോട്ടുകൾ പോലും ചോർന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്ഥാപന സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത്-വലത് പക്ഷങ്ങൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയപ്പോൾ ബിജെപി നേരിട്ടത് കനത്ത തിരിച്ചടി. 2025ലെ തദ്ദേശതെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിക്ക് ഇത്തവണ പതിനേഴായിരത്തോളം വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 39,836 വോട്ടുകൾ നേടിയിടത്തു നിന്ന് ഇത്തവണ പാർട്ടി വോട്ടുകൾ 22,950 ആയി കുറഞ്ഞു. തിരുവനന്തപുരത്തെ കല്ലറ, പാലക്കാട്ടെ പല്ലശ്ശന, കോട്ടയത്തെ തൃക്കൊടിത്താനം എന്നീ ജില്ലാ ഡിവിഷനുകളിലാണ് ബിജെപി വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായത്. കഴിഞ്ഞ തവണ പതിനായിരത്തിന് മുകളിൽ […]
Read more

ഇറാനിയൽ ബോട്ടിൽ നിന്ന് 3000 കോടിയുടെ ലഹരി വേട്ട; 5 പാക്ക് സ്വദേശികൾ പിടിയിൽ

കൊച്ചി: അറബിക്കടലിൽ ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്ത് കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ 3,000 കോടി രൂപയിലധികം വിലമതിക്കുന്ന വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ഈ മാസം 25ന് നടന്ന ആഴക്കടൽ ഓപ്പറേഷനിൽ ഇറാനിയൻ ബോട്ടിൽ കടത്തുകയായിരുന്ന ലഹരിയാണ് പിടിച്ചത്. ബോട്ടിനുള്ളിലുണ്ടായിരുന്ന അഞ്ച് പാക്കിസ്ഥാൻ സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ 3,000 കോടി രൂപയിലധികം വിലമതിക്കുന്ന ഏകദേശം 526 കിലോഗ്രാം ഹെറോയിനും മെത്താംഫെറ്റാമൈനുമാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആകാശമാർഗവും കടൽമാർഗവും […]
Read more

അഗാർക്കർ പുറത്തേക്ക്; ഇന്ത്യയുടെ അടുത്ത ചീഫ് സെലക്ടർ പ്രഗ്യാൻ ഓജ?

മുംബൈ: അജിത് അഗാർക്കർ സ്ഥാനമൊഴിയുന്നതിനെ തുടർന്ന് മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ ചീഫ് സെലക്ടറായേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ നാലംഗ സെലക്ഷൻ കമ്മിറ്റിയുടെ ഇടക്കാല തലവനായി പ്രവർത്തിക്കുകയാണ് 39-കാരനായ ഓജ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഗുവാഹത്തിയിൽ വെച്ച് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറുമായി സെലക്ടർമാർ നീണ്ട ചർച്ച നടത്തി. ഇടക്കാല തലവൻ പ്രഗ്യാൻ ഓജയ്ക്ക് പുറമേ സെലക്ഷൻ കമ്മിറ്റി അംഗങ്ങളായ ശിവ് സുന്ദർ ദാസ്, അജയ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix