Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

200ലേറെ വര്‍ഷം പഴക്കം, ജൂതപാരമ്പര്യത്തിന്റെ ഭാ​ഗം; ഫോര്‍ട്ട് കൊച്ചി കോഡര്‍ ഹൗസില്‍ വന്‍തീപ്പിടിത്തം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ വന്‍തീപ്പിടിത്തം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ചരിത്രപ്രാധാന്യമുള്ള കെട്ടിടമായ കൊഡര്‍ ഹൗസ് നിലവില്‍ ഹോട്ടലായാണ് പ്രവര്‍ത്തിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ടവര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന കൊഡര്‍ ഹൗസ്, ഇന്‍ഡോ-പോര്‍ച്ചുഗീസ് ശൈലിയില്‍ നിര്‍മിച്ച പൈതൃക കെട്ടിടമാണ്. 200 വര്‍ഷത്തോളം പഴക്കമുള്ള മൂന്നുനില കെട്ടിടമാണിത്. ഇപ്പോള്‍ ബോട്ടിക് ഹോട്ടലാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കൊച്ചിയിലെ ജൂത സമൂഹത്തിന്റെയും കോഡര്‍ കുടുംബത്തിന്റെയും ചരിത്രപരമായ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ കെട്ടിടം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മരംകൊണ്ടും മറ്റും ഉണ്ടാക്കിയതിനാൽ […]
Read more

ട്രെയിൻ യാത്ര മുതൽ എടിഎം, UPI നിരക്കുകൾ വരെ; ഒക്ടോബർ 1 മുതൽ വരുന്ന പ്രധാന മാറ്റങ്ങൾ ഇവയെല്ലാം

2026 ഒക്ടോബർ 1 മുതൽ രാജ്യത്തെ വ്യക്തിഗത- സാമ്പത്തിക- ധനകാര്യ മേഖലകളിൽ നിർണായകമായ നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. റെയിൽവേ നിയമങ്ങൾ, എടിഎം സർവ്വീസ് ചാർജ്, എൽപിജി ഇന്ധന സബ്‌സിഡിക്ക് ആധാർ നിർബന്ധമാക്കൽ, മ്യൂച്വൽ ഫണ്ട്/എഫ്‌ഡി നിയമങ്ങൾ, ബാങ്കിങ് അപ്‌ഡേറ്റുകൾ എന്നിങ്ങനെ നിരവധി മാറ്റങ്ങാണ് വരുന്നത്. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. SBI ATM സർവീസ് ചാർജുകളിലെ മാറ്റങ്ങളാണ് ഇതിൽ പ്രധാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് (BSBD) […]
Read more

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡില്‍ ഇനി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനമെടുക്കാം. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നോട്ടിഫിക്കേഷനിറക്കി. വിവിധ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനം എടുക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. 2024ല്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം കൊണ്ടുവന്നത്. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറവും ഡ്രൈവിങ് സ്‌കൂളുകളിലെ വാഹനത്തിന്റെ മുന്നിലും പിന്നിലും മഞ്ഞനിറവും നല്‍കാനായിരുന്നു ഉത്തരവ്. ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസിലും സിനിമാ താരങ്ങളുടെ ഉള്‍പ്പെടെയുള്ള […]
Read more

ഇനി പുതുയു​ഗം; അൽ ഫുർസാൻ ​ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ?

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍. ദുബായ് ആസ്ഥാനമായ അല്‍ ഫുര്‍സാന്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്മെന്റ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. ഉടമസ്ഥാവകാശ ഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ അല്‍ ഫുര്‍സാന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചേക്കും. അങ്ങനെ സംഭവിച്ചാൽ അത് ബ്ലാസ്റ്റേഴ്സിന്റെ പുതുയു​ഗത്തിന്റെ തുടക്കമാകും. ദുബായ് ഭരണാധികാരിയടക്കം അടങ്ങുന്നതാണ് അൽ ഫുർസാൻ ​​ഗ്രൂപ്പ്. ഒക്ടോബര്‍ പത്താം തീയതിയാണ് ഇക്കൊല്ലത്തെ ഐഎസ്എല്‍ സീസണ്‍ […]
Read more

10 പൊലീസുകാരിൽ മൂന്ന് പേർ വനിതകൾ; വൻ മാറ്റത്തിനൊരുങ്ങി കേരള പൊലീസ്

തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ നിയമന നടപടികളില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്ത് നിയമിക്കപ്പെടുന്ന 10 സിപിഒമാരില്‍ മൂന്നു പേര്‍ സ്ത്രീകളായിരിക്കും. നിലവിലുള്ള 9:1 എന്ന പുരുഷ-സ്ത്രീ നിയമന അനുപാതം 7:3 എന്നാക്കി മാറ്റാന്‍ സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഈ മാറ്റം നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ പൊലീസ് സേനയില്‍ മൂന്നിലൊന്ന് വനിതാ ഉദ്യോഗസ്ഥരാകും. ഡിജിപിയുടെ ശുപാര്‍ശകള്‍ ആഭ്യന്തര വകുപ്പ് പരിശോധിച്ചതായും നിലവില്‍ അവ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ […]
Read more

ആദ്യ പരീക്ഷണത്തിൽ കാലിടറി സതീശനും കൂട്ടരും, UDFനിത് ക്ഷീണം തന്നെ, ജയിച്ചയിടത്തും ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടി; ഇടതിന് ഉയിർത്തെഴുന്നേൽപ്പിന്റെ തെരഞ്ഞെടുപ്പ്

വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയതിന് ശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പില്‍ തന്നെ യുഡിഎഫിന് ക്ഷീണം. വൻ വിജയം നേടിയതുകൊണ്ടല്ല, പകരം നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം തകർന്നടിഞ്ഞ ഒരു മുന്നണിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങി എന്നിടത്താണ് എൽഡിഎഫിന് ഈ ഫലം നേട്ടമാകുന്നത്. പ്രാദേശിക വിഷയങ്ങളും വ്യക്തിപ്രഭാവങ്ങളും പവര്‍ക്കട്ട് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചായ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മൂന്ന് സീറ്റുകള്‍ നഷ്ടമായപ്പോള്‍ എല്‍ഡിഎഫിന് മൂന്ന് സീറ്റുകള്‍ നേട്ടമായി. ട്വന്റി20ക്ക് സീറ്റ് കിട്ടി എന്നതിനപ്പുറം ബിജെപിക്ക് എവിടെയും സീറ്റുകള്‍ […]
Read more

സ്‌പോണ്‍സര്‍ ആരെന്ന് പറയണമായിരുന്നു’; മുഖ്യമന്ത്രിയുടെ വിവാദയാത്രയില്‍ കെ സുധാകരന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശന്റെ വിവാദ വിമാനയാത്രയുടെ സ്‌പോണ്‍സറെ വെളിപ്പെടുത്തണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി പറയേണ്ടതാണ്. പറയണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ വേറൊരാളുടെ താല്‍പ്പര്യമാണ്. അവരവരുടെ വിഷയം അവരവരാണ് തീരുമാനിക്കേണ്ടതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നമ്മള്‍ നമ്മളുടെ അഭിപ്രായം പറയും. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായം ഉണ്ടാകും. മുഖ്യമന്ത്രിയുടെ യാത്രയില്‍ ദുരൂഹതയെന്ന് പറയാന്‍ ഒന്നുമില്ല. മുഖ്യമന്ത്രി പോയ വണ്ടിയേക്കുറിച്ചല്ലേ തര്‍ക്കം?. വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശന്‍ ഇത്തരം […]
Read more

തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇടതു പാർട്ടികളുടെ മാർച്ച്; എംഎ ബേബിയടക്കം ഉള്ളവരെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപത്തേക്ക് ഇടതുപക്ഷ പാർട്ടികൾ നടത്തിയ മാർ‌ച്ച് പൊലീസ് തടഞ്ഞു. സമാധാനപരമായി നടന്ന മാർച്ചായിട്ടും മുതിർന്ന നേതാക്കളെ കേന്ദ്രസേനയും പൊലീസും ചേർന്ന് വലിച്ചിഴച്ചെന്ന് നേതാക്കൾ ആരോപിക്കുന്നു. ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യമാകെ അലയടിക്കുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ഡല്‍ഹിയിലും ഇടത് പാര്‍ട്ടികള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങൾ ആയ ബി വി രാഘവുലു, […]
Read more

‘കടക്ക് പുറത്ത്’ ശൈലിയിലേക്ക് VD സതീശനും: പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞ തത്ത്വങ്ങൾ ഭരണത്തിലെത്തിയപ്പോൾ മറന്നോ?

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവായ വിഡി സതീശനും യുഡിഎഫും ഏറ്റവുമധികം പറഞ്ഞ ആക്ഷേപം എന്തോ, അതേ വഴിയിലൂടെ നീങ്ങുകയാണ് ഇന്നത്തെ മുഖ്യമന്ത്രിയായ വിഡി സതീശൻ. ചിരിക്കുന്ന മുഖ്യമന്ത്രി സതീശനും ഒടുവിൽ മാധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇനി മുതല്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ പ്രതികരണത്തിനായി കാണുണ്ടെങ്കില്‍ അത് മുന്‍കൂട്ടി ഔദ്യോഗികമായി അറിയിക്കുമെന്നാണ് അറിയിപ്പ്. സാധാരണയായി […]
Read more

‘വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കും’; ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ മുഹമ്മദ് റിയാസ്

കോഴിക്കോട്: ഉപതെരഞ്ഞടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ എൽഡിഎഫ് നേട്ടം കൊയ്യുന്നു. 2273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗ് വിജയിച്ച അതേ കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ, ഇത്തവണ ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം 436 വോട്ടിലേക്കാണ് ചുരുങ്ങിയത്. യുഡിഎഫിനേറ്റ കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി രം​ഗത്ത് എത്തിരിക്കയാണ് പിഎ മുഹ​മ്മദ് റിയാസ്. വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കുമെന്ന് പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ഫാത്തിമ തഹ്ലിയയുടെ മണ്ഡലത്തിലാണ് കുറ്റിച്ചിറ. 2273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗ് വിജയിച്ച അതേ കോഴിക്കോട് കോർപ്പറേഷനിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix