കോഴിക്കോട്: ഉപതെരഞ്ഞടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ എൽഡിഎഫ് നേട്ടം കൊയ്യുന്നു. 2273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗ് വിജയിച്ച അതേ കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ, ഇത്തവണ ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം 436 വോട്ടിലേക്കാണ് ചുരുങ്ങിയത്. യുഡിഎഫിനേറ്റ കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി രംഗത്ത് എത്തിരിക്കയാണ് പിഎ മുഹമ്മദ് റിയാസ്. വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കുമെന്ന് പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ഫാത്തിമ തഹ്ലിയയുടെ മണ്ഡലത്തിലാണ് കുറ്റിച്ചിറ.
2273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗ് വിജയിച്ച അതേ കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ,ഇത്തവണ ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം 436 വോട്ടിലേക്ക് ചുരുങ്ങി. ജനവിരുദ്ധ യുഡിഫ് സർക്കാർ നിലപാടുകളും, മതനിരപേക്ഷതയിൽ വെള്ളം ചേർത്ത് ബി.ജെ.പി രാഷ്ട്രീയത്തോടുള്ള സംസ്ഥാന സർക്കാരിന്റെ മൃദുസമീപനവും യുഡിഫ് പരമ്പരാഗത വോട്ടർമാർ ഉൾപ്പടെ എൽഡിഎഫിന് വോട്ട് ചെയ്തതിന് കാരണമായിട്ടുണ്ട്. യു.ഡി.എഫിന്റെ ശക്തികേന്ദ്രത്തിൽ ഈ മുന്നേറ്റം സാധ്യമാക്കിയ സഖാക്കൾക്കും വോട്ടർമാർക്കും അഭിവാദ്യങ്ങളെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.




