Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കരിവന്നൂർ ബാങ്ക് തട്ടിപ്പ്; രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യഹർജി തള്ളി സുപ്രീംകോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി തള്ളി. കേസിലെ ഒന്നാം പ്രതി ടി.ആർ. സുനിൽ കുമാറിന്റെയും മൂന്നാം പ്രതിയുടെയും ഭാര്യമാരായ ജിത ഭാസ്കറിന്റെയും ശ്രീലതയുടെയും മുൻകൂർ ജാമ്യഹർജിയാണ് സുപ്രീംകോടതി തള്ളിയത്. നേരത്തെ മറ്റൊരു കേസിൽ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു.

ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽ കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പ്രാദേശിക നേതാവുമായിരുന്നു സുനിൽ കുമാർ.

പരാതിയെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് കരിവന്നൂർ സഹകരണ ബാങ്കിലെ വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. തുടക്കത്തിൽ 108 കോടി രൂപയുടെ തട്ടിപ്പാണ് സഹകരണ വകുപ്പ് കണ്ടെത്തിയത്. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ആദ്യഘട്ടത്തിൽ ബാങ്ക് സെക്രട്ടറിയടക്കം ആറ് പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ നിലവിൽ 31 പ്രതികളാണുള്ളത്. ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽ കുമാർ, മാനേജരായിരുന്ന ബിജു കരീം, ബിജുവിന്റെ ഭാര്യ, ചീഫ് അക്കൗണ്ടന്റായിരുന്ന സി.കെ. ജിൽസ്, ജിൽസിന്റെ ഭാര്യ എന്നിവർ ഭരണസമിതി അംഗങ്ങളല്ലാത്ത പ്രതികളാണ്.

മറ്റ് 26 പേർ വിവിധ കാലഘട്ടങ്ങളിലെ ഭരണസമിതി അംഗങ്ങളാണ്. ഇവരിൽ ഒന്നിലധികം തവണ ഭരണസമിതി അംഗങ്ങളായവരും ഉൾപ്പെടുന്നു. ചിലർ മരണപ്പെട്ടതിനാലും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഭരണസമിതി അംഗങ്ങളുടെ എണ്ണം 26 ആയി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix