Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

യുവേഫ നേഷൻസ് ലീ​ഗിൽ ജർമനിയെ ഞെട്ടിച്ച് ​ഗ്രീക്ക് പട

മ്യൂണിക്ക്: ചരിത്രത്തിൽ ആദ്യമായി മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ച് ​ഗ്രീസ്. അതും ജർമൻ മണ്ണിൽ വച്ചു തന്നെ! യുവേഫ നേഷൻസ് ലീ​ഗ് പോരിലാണ് മറുപടിയില്ലാത്ത ഒറ്റ ​ഗോളിന് ​ഗ്രീസിന്റെ അട്ടിമറി ജയം. ജർമനിയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റ യുർ​ഗൻ ക്ലോപിന്റെ രണ്ടാം പോരായിരുന്നു ഇത്. ആദ്യ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ 1-1നു സമനിലയിൽ തളച്ചിരുന്നു. രണ്ടാം പോരിൽ ഇപ്പോൾ തോൽവിയും അദ്ദേഹത്തിനു നേരിടേണ്ടി വന്നു. 74ാം മിനിറ്റിൽ ദിമിത്രിയോസ് കുർബെലിസിന്റെ ഷോട്ട് ​ഗതി മാറി ​ഗോളായതാണ് […]
Read more

100 കടന്ന് ഉള്ളിയും ബീൻസും, 200 കടന്ന് വെളുത്തുള്ളി… റോക്കറ്റ് പോലെ കുതിച്ച് പച്ചക്കറി വില

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില. അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതി വിളവെടുപ്പിനെയും വരവിനെയും ബാധിച്ചതോടെയാണ് കേരളത്തിലും വില കുതിച്ചുയർന്നത്. ബീൻസ്, പയർ, ചെറിയ ഉള്ളി എന്നിവയുടെ വില കിലോയ്ക്ക് നൂറ് രൂപ കടന്നു. വെളുത്തുള്ളിയ്ക്ക് മാർക്കറ്റിൽ കിലോയ്ക്ക് 220 രൂപയായി. ബീൻസ് കിലോയ്ക്ക് വില 120 രൂപയാണ്. 140 രൂപയിലേക്ക് എത്തിയിരിക്കുകയാണ് പയർ വില. ചെറിയ ഉള്ളിയുടെ വില നൂറു രൂപയും. ബീൻസിന് 30 രൂപയും പയറിന് 40 രൂപയും ചെറിയ ഉള്ളിക്ക് 40 രൂപയുമാണ് കിലോയ്ക്ക് […]
Read more

നാല് വർഷത്തിനിടെ പാർട്ടി മാറിയത് 111 MP, MLAമാർ; 26% പേരും ചാടിയത് BJPയിലേക്ക്: വോട്ടിന് പുല്ലുവില? കൂറുമാറ്റ നിയമങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്

തിരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിയുടെ ബാനറിൽ നിന്ന് ജയിച്ച ശേഷം പിന്നീട് രാഷ്ട്രീയ പാർട്ടി മാറുന്ന എംഎൽഎമാരുടേയും എംപിമാരുടേയും വാർത്തകൾ നാം കണ്ടിട്ടുണ്ടാകും. ഒരുപക്ഷേ നിങ്ങളുടെ അറിവിൽ അങ്ങനെ മാറിയവർ അഞ്ചോ പത്തോ കൂടിവന്നാൽ ഇരുപതോ മാത്രമായിരിക്കും ഉണ്ടാകുക. എന്നാൽ അറിഞ്ഞോളൂ, കഴി നാല് വർഷത്തിനിടെ മാത്രം രാജ്യത്ത് വിജയിച്ച് പാർട്ടി മാറിയ സിറ്റിങ് എംപിമാരുടേയും എംഎൽഎമാരുടേയും എണ്ണം 111 ആണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ), നാഷണൽ ഇലക്ഷൻ വാച്ചും ചേർന്ന് പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് […]
Read more

​ഗിറ്റാർ ഹെൽമറ്റ് വെച്ചില്ല, 500 രൂപ ഫൈൻ! പണിപറ്റിച്ച് AI ക്യാമറ

ബംഗളൂരു: ഗിറ്റാറിനെ യാത്രക്കാരനായി എഐ കാമറ തെറ്റിദ്ധരിച്ചപ്പോള്‍ സ്‌കൂട്ടര്‍ ഉടമയ്ക്ക് കിട്ടിയത് 500 രൂപ പിഴ. പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന ആള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന കുറ്റത്തിനാണ് പിഴയൊടുക്കാനുള്ള ചലാന്‍ ഉടമയ്ക്ക് ലഭിച്ചത്. എന്നാല്‍ പിന്‍സീറ്റില്‍ ആരും യാത്ര ചെയ്തിട്ടില്ലെന്നും സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ആളുടെ ചുമലിലെ ഗിറ്റാര്‍ ബാഗിനെ യാത്രക്കാരനെന്നു എഐ കാമറ ഫീഡ് ചെയ്തതാണെന്നും ചലാന്‍ ചിത്രത്തില്‍ നിന്നു വ്യക്തമായി. ബംഗളൂരുവിലെ ഹൊബ്ബളില്‍ താമസിക്കുന്ന സൗവിക് ദത്ത കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ഗിറ്റാറുമായി യാത്ര ചെയ്യുമ്പോഴാണ് എഐ […]
Read more

ചുറ്റും ആള് കൂടുന്നു, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടും; ഇനി മഫ്തിയിലും പൊലീസുകാർ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന് കൂടുതൽ സുരക്ഷയൊരുക്കാൻ പൊലീസ്. പൊതുപരിപാടികളിലെത്തുന്ന മുഖ്യമന്ത്രിക്കു ചുറ്റും മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ തിക്കും തിരക്കും ഉണ്ടാക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി പൊലീസ് ഇന്റലിജൻസിന്റെ കണ്ടെത്തലിനു പിന്നാലെയാണ് തീരുമാനം. അനിയന്ത്രിതമായ തിരക്ക് മൂലം അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ മഫ്തിയിലടക്കം കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്ന് ഇന്റലിജൻസ് എഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. ദിവസങ്ങൾക്ക് മുമ്പ് ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പുറത്തിറങ്ങവേ തിക്കും തിരക്കും ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകരെ മാറ്റിനിർത്താൻ മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. […]
Read more

കളി മുടക്കി മഴ, മത്സരം ഉപേക്ഷിച്ചു; ഏഷ്യൻ ​ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍. അഫ്ഗാനിസ്ഥാനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടം കനത്ത മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതോടെ കളിക്കാതെ തന്നെ ഇന്ത്യ സെമി ഉറപ്പിച്ചു. അഫ്ഗാന്‍ പുറത്താകുകയും ചെയ്തു. സീഡിങ്ങിന്റെ അടിസ്ഥാനത്തിലായിരുന്നു റിസൾട്ട്. റാങ്കിങില്‍ അഫ്ഗാനേക്കാള്‍ മുന്നിലുള്ള ടീമായതാണ് ഇന്ത്യക്ക് സെമിയിലേക്ക് നേരിട്ട യോഗ്യത കിട്ടാന്‍ കാരണമായത്. സെമിയില്‍ ശ്രീലങ്കയോ നേപ്പാളോ ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഒക്ടോബര്‍ ഒന്നിനാണ് സെമി പോരാട്ടം. കനത്ത മഴ തോരാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ടോസ് ചെയ്യാന്‍ പോലും […]
Read more

90 ലക്ഷം ടിക്കറ്റുകളും തീര്‍ന്നു! ഓണം ബംപർ 30 കോടിയുടെ ഭാഗ്യശാലിയെ നാളെ അറിയാം

തിരുവനന്തപുരം: ഓണം ബംപര്‍ വില്‍പ്പനയില്‍ ലോട്ടറി വകുപ്പിന് ചരിത്ര നേട്ടം. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു തീര്‍ന്നു. 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. ബംപര്‍ ടിക്കറ്റുകള്‍ ഇപ്പോഴും ലോട്ടറി കടകളില്‍ ലഭ്യമാണെങ്കിലും സര്‍ക്കാരിന്റെ കൈവശം ഒന്നുപോലുമില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തുന്നത്. 450 കോടി രൂപയുടെ ഓണം ബംപര്‍ ടിക്കറ്റാണ് ഇത്തവണ വിറ്റഴിച്ചത്. ഒന്നാം സമ്മാനത്തുക 30 കോടിയെന്ന റെക്കോഡും ഇത്തവണയുണ്ട്. കഴിഞ്ഞ […]
Read more

ഒരു മത്സരത്തിന് 4.85 കോടി? ഇന്ത്യൻ ടീമിന്റെ ടൈറ്റിൽ സ്‌പോൺസറായി മുത്തൂറ്റ്

മുംബൈ: അടുത്ത രണ്ട് വർഷത്തേക്കുള്ള ഇന്ത്യൻ ക്രിക്കറ്റിന്റെ ടൈറ്റിൽ സ്‌പോൺസർഷിപ്പ് സ്വന്തമാക്കി മുത്തൂറ്റ് ഫിനാൻ കോർപ്. 10 ടെസ്റ്റുകൾ, 12 ഏകദിനങ്ങൾ, 13 ട്വന്റി 20 മത്സരങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ നടക്കുന്ന 35 അന്താരാഷ്ട്ര മത്സരങ്ങൾ ഉൾക്കൊള്ളുന്നതാണ് കരാർ. കാര്യവട്ടത്ത് നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് കരാർ തുടങ്ങുന്നത്. 2028 മാർച്ചിൽ കരാർ അവസാനിക്കും. ഒരു മത്സരത്തിന് 4.85 കോടി രൂപ എന്ന അടിസ്ഥാന വിലയ്ക്കാണ് ചർച്ച നടന്നതെന്നാണ് റിപ്പോർട്ടുകൾ. മുൻ […]
Read more

​ഗ്യാനേഷ് കുമാർ നാളെ രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രധിഷേധം; മുന്നറിയിപ്പുമായി CJP

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കനത്ത പ്രതിഷേധം ആളിക്കത്തുന്നു. കോൺ​ഗ്രസും കോക്രോച്ച് ജനതാ പാര്‍ട്ടിയും അടക്കം വലിയ പ്രതിഷേധമാണ് നടത്തുന്നത്. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സിജെപിയുടെ ആഹ്വനം. നാളെ ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ പ്രതിഷേധം നടത്തുമെന്ന് സിജെപി വ്യക്തമാക്കി. മുംബൈയില്‍ ആരംഭിക്കുന്ന പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സിജെപിയുടെ അറിയിപ്പ്. സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയാണ് സമരത്തിന് ആഹ്വനം നല്‍കിയത്. ഗ്യാനേഷ് കുമാര്‍ നാളെ രാജിവെയ്ക്കണമെന്ന […]
Read more

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകൾ? UAE രാജകുടുംബാ​ഗം വരുമോ?

കൊച്ചി: ഒടുവിൽ ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഞ്ഞപ്പടയ്ക്ക് പുതിയ ഉടമകള്‍ വരുന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ മാനേജ്‌മെന്റ് എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. യുഎഇ രാജകുടുംബാം​ഗവും ഉൾപ്പെടുന്ന ടീമാണ് ബ്ലാസ്റ്റേഴ്സിനെ വാങ്ങുന്നതെന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. കണ്‍സോര്‍ഷ്യത്തില്‍ മലയാളികള്‍ ഭാഗമല്ലെന്നാണ് സൂചന. മാനേജ്‌മെന്റ് കൈമാറ്റത്തിന്റെ പേപ്പര്‍ വര്‍ക്കുകള്‍ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാസ്‌റ്റേഴ്‌സ് കൊച്ചി വിടുമെന്നും, കോഴിക്കോടോ, മലപ്പുറമോ ഹോം ഗ്രൗണ്ടായി സ്വീകരിക്കും തുടങ്ങിയ വാര്‍ത്തകളും പ്രചരിച്ചിരുന്നെങ്കിലും കൊച്ചിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix