കൊച്ചി: ഒടുവിൽ ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഞ്ഞപ്പടയ്ക്ക് പുതിയ ഉടമകള്‍ വരുന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മാനേജ്മെന്റ് എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. യുഎഇ രാജകുടുംബാംഗവും ഉൾപ്പെടുന്ന ടീമാണ് ബ്ലാസ്റ്റേഴ്സിനെ വാങ്ങുന്നതെന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്.
കണ്‍സോര്‍ഷ്യത്തില്‍ മലയാളികള്‍ ഭാഗമല്ലെന്നാണ് സൂചന. മാനേജ്മെന്റ് കൈമാറ്റത്തിന്റെ പേപ്പര്‍ വര്‍ക്കുകള്‍ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുമെന്നും, കോഴിക്കോടോ, മലപ്പുറമോ ഹോം ഗ്രൗണ്ടായി സ്വീകരിക്കും തുടങ്ങിയ വാര്‍ത്തകളും പ്രചരിച്ചിരുന്നെങ്കിലും കൊച്ചിയിൽ തന്നെയായിരിക്കും കളിക്കുക. കളിക്കാരെ കുറിച്ചും ധാരണയായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ലൂണ തിരിച്ചു വന്നേക്കും. അധികം വൈകാതെ ഇക്കാര്യങ്ങളിൽ പ്രഖ്യാപനം ഉണ്ടാകും.













