Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

50 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; അറഫാ ഗോൾഡിനെതിരെ ഇഡി അന്വേഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: 50 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ അറഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലത്തും തിരുവനന്തപുരത്തുമായി മൂന്ന് സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തി.

യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിന്ന് വായ്പയും ക്രെഡിറ്റ് സൗകര്യങ്ങളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ബാങ്കിന്റെ പരാതിയിലാണ് അന്വേഷണം. ഇതിൽ 17 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് ആരോപണം. കൊല്ലത്തെ അറഫാ ഗോൾഡ് ഉടമ അബ്ദുൾ സലാമിന്റെ വീട്ടിലും തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലുമാണ് ഇഡി പരിശോധന നടത്തിയത്.

2022ൽ ആഭരണ നിർമാണ ആവശ്യങ്ങൾക്കായി യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിന്ന് കമ്പനി 17.5 കോടിയിലധികം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ വായ്പയ്ക്ക് ഈടായി നൽകിയ വസ്തുവകകളിൽ ക്രമക്കേട് നടത്തിയെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഇതിലൂടെ ബാങ്കിന് ഏകദേശം 19.56 കോടി രൂപയുടെ ബാധ്യത ഉണ്ടായതായും ഇഡി വ്യക്തമാക്കി. സംഭവത്തിൽ സിബിഐ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറഫാ ഗോൾഡിന്റെ ഉടമസ്ഥതയിലുള്ള നിരവധി ജ്വല്ലറി ഷോപ്പുകൾ നിലവിൽ പ്രവർത്തനം നിർത്തിയ നിലയിലാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix