Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗദിക്ക് സൈനിക പിന്തുണയുമായി പാകിസ്താനും തുർക്കിയും; അടിയന്തര യോഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിലെ നഗരങ്ങളെയും തന്ത്രപ്രധാന എണ്ണകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ പാകിസ്താനും തുർക്കിയും സൈനിക പിന്തുണയ്ക്ക് സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. മക്ക സംയുക്ത പ്രതിരോധ കരാറിന്റെ ഭാഗമായി മൂന്ന് രാജ്യങ്ങളുടെയും സൈനിക മേധാവികൾ അടിയന്തര യോഗം ചേരും. സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

മക്ക, ജിദ്ദ, യാൻബു എന്നിവിടങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് സൗദിയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിരുന്നു. ഓഗസ്റ്റ് ഏഴിന് സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവർ ഒപ്പുവച്ച മക്ക സംയുക്ത പ്രതിരോധ കരാർ പ്രകാരം മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്നുപേർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും.

അതേസമയം, യെമനിലെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളിൽ ഇറാന് പങ്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഹൂതികളുടെ നടപടികൾ അവരുടെ സ്വന്തം ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിന് യുഎസ് ചില നിബന്ധനകൾ പാലിക്കണമെന്നാണ് ഇറാന്റെ നിലപാട്. ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലെ യുദ്ധം അവസാനിപ്പിക്കുക, ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ധനശേഖരം വിട്ടുനൽകുക എന്നിവയാണ് ഇറാൻ മുന്നോട്ടുവച്ച ആവശ്യങ്ങൾ.

ഇറാനിയൻ കമ്പനികളുമായി ഇടപാട് നടത്തുന്ന മൂന്നാം രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കെതിരെ യുഎസ് ഏർപ്പെടുത്തിയ രണ്ടാംഘട്ട ഉപരോധത്തെ തുടർന്ന് യുഎഇയും ഒമാനും ഇറാനിയൻ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ യുഎസ്-ഇറാൻ സൈനിക നീക്കങ്ങൾ താൽക്കാലികമായി കുറഞ്ഞെങ്കിലും ഹൂതികളുടെ ആക്രമണം മേഖലയിൽ സംഘർഷഭീതി തുടരാൻ കാരണമാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix