Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FinancialFraud

50 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; അറഫാ ഗോൾഡിനെതിരെ ഇഡി അന്വേഷണം

കൊല്ലം: 50 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ അറഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലത്തും തിരുവനന്തപുരത്തുമായി മൂന്ന് സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തി. യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിന്ന് വായ്പയും ക്രെഡിറ്റ് സൗകര്യങ്ങളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ബാങ്കിന്റെ പരാതിയിലാണ് അന്വേഷണം. ഇതിൽ 17 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് ആരോപണം. കൊല്ലത്തെ അറഫാ ഗോൾഡ് ഉടമ അബ്ദുൾ സലാമിന്റെ […]
Read more

പത്തനംതിട്ട ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പ്; എം ആര്‍ റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്

പത്തനംതിട്ട: ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്. അരുവാപ്പുലം പഞ്ചായത്തിൽ 20.64 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് കോന്നി പൊലീസ് കേസെടുത്തത്. ലൈഫ് മിഷൻ, ടോയ്‌ലെറ്റ് മെയിന്റനൻസ് ഫണ്ട് എന്നിവയിലെ തുകകളിൽ തിരിമറി നടത്തിയെന്നാണ് കണ്ടെത്തൽ. പ്ലാൻ ഫണ്ടിൽ അനുവദിച്ച തുകയേക്കാൾ അധികം ഗുണഭോക്താക്കൾക്ക് കൈമാറിയതായും പട്ടികയിൽ ഉൾപ്പെടാത്ത ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലും റാണി ലക്ഷ്മി […]
Read more

സർക്കാർ ആശുപത്രിയിൽ വ്യാജ സ്റ്റാമ്പ് തട്ടിപ്പ്; കുവൈത്തിൽ രണ്ട് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ ആശുപത്രിയിൽ വ്യാജ സ്റ്റാമ്പ് തട്ടിപ്പ്. കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെയും കുവൈത്തി വനിതയെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് സെക്ടറിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സർക്കാർ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ പ്രവാസിയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് നിരവധി വ്യാജ സർക്കാർ സ്റ്റാമ്പുകൾ പിടിച്ചെടുത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ […]
Read more

വായ്പാ തട്ടിപ്പ്: ശ്രീറാം ഫിനാന്‍സിനെതിരെ വ്യാപക പരാതികള്‍

തിരുവനന്തപുരം: ഇടപാടുകാർ അറിയാതെ ലക്ഷക്കണക്കിന് രൂപയുടെ അധിക വായ്പ അനുവദിച്ചെന്ന പരാതിയിൽ ശ്രീറാം ഫിനാൻസിനെതിരെ വ്യാപക പരാതി. സ്ഥാപനത്തിൽ നിന്ന് നേരത്തെ വായ്പ എടുത്ത നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ പേരിൽ അറിയാതെ പുതിയ വായ്പകൾ എടുത്തതായി പലരും ആരോപിക്കുന്നു. പുതിയ വായ്പയ്ക്ക് അപേക്ഷിച്ചപ്പോഴാണ് സിബിൽ സ്കോർ കുറഞ്ഞതായി ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തങ്ങളുടെ പേരിൽ ശ്രീറാം ഫിനാൻസിൽ വായ്പ എടുത്തിട്ടുണ്ടെന്ന് മനസ്സിലായതെന്നാണ് പരാതിക്കാർ പറയുന്നത്. ആറ് ലക്ഷം മുതൽ 30 ലക്ഷം […]
Read more

റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി; 45 ലക്ഷം രൂപ നഷ്ടമായെന്ന് ആരോപണം

കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. കണ്ടന്റ് ക്രിയേറ്റർ വേദ് ലക്ഷ്മിയും ഫാഷൻ ഡിസൈനർ അഭിൽദേവും റോബിനെതിരെ പരാതി നൽകിയത്. റോബിൻ പലരിൽ നിന്നായി പണം വാങ്ങിയെന്നും തിരികെ നൽകാമെന്ന് പറഞ്ഞിട്ടും പണം ലഭിച്ചില്ലെന്നുമാണ് പരാതിക്കാരുടെ ആരോപണം. തനിക്ക് 45 ലക്ഷം രൂപ നഷ്ടമായെന്നാണ് അഭിൽദേവ് പറയുന്നത്. ആദ്യം ചെറിയ തുകകൾ വാങ്ങി തിരികെ നൽകി വിശ്വാസം നേടിയ ശേഷമാണ് വലിയ തുകകൾ വാങ്ങിയതെന്നും ഇരുവരും […]
Read more

വ്യവസായിയുടെ 5 കോടി രൂപ തട്ടിയെന്ന പരാതി; പരാതിക്കാരനുമായി വിവാഹം കഴിച്ചിരുന്നുവെന്ന് റോഷ്നി

തിരുവനന്തപുരം: വ്യവസായിയിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി റോഷ്ണി സുരേഷ് ആരോപണങ്ങൾ നിഷേധിച്ചു. ഇത് ഹണി ട്രാപ്പ് കേസല്ലെന്നും പരാതിക്കാരനായ വ്യവസായി വിജയകുമാറിനെ താൻ വിവാഹം കഴിച്ചിരുന്നെന്നും റോഷ്ണി പറഞ്ഞു. 2022-ൽ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നതെന്നും പിന്നീട് വിജയകുമാറിന് മറ്റൊരു കുടുംബമുണ്ടെന്ന് അറിഞ്ഞതായും റോഷ്ണി പറഞ്ഞു. വിജയകുമാറുമായി ബിസിനസ് ഇടപാടുകളും ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിനെതിരെ താൻ നേരത്തെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ ആരോപിച്ചു. തെലങ്കാന സ്വദേശിയായ വ്യവസായി വിജയകുമാറാണ് […]
Read more

തോപ്രാംകുടി സഹകരണ ബാങ്കിൽ 10 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ആരോപണം

ഇടുക്കി: എൽഡിഎഫ് ഭരിക്കുന്ന തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി. സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 10.75 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയെന്നാണ് വിവരം. ഇടുക്കി ജോയിന്റ് രജിസ്ട്രാറുടെ പരാതിയിൽ മുൻ പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരുമുൾപ്പെടെ 13 പേർക്കെതിരെ മുരിക്കാശ്ശേരി പൊലീസ് കേസെടുത്തു. 2020 മുതൽ 2026 ജനുവരി വരെയുള്ള കാലയളവിലാണ് ബാങ്കിൽ ക്രമക്കേടുകൾ നടന്നതെന്നാണ് അന്വേഷണ റിപ്പോർട്ട്. അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിലും വ്യാജ പേരുകളിലും വായ്പ അനുവദിച്ച് പണം തട്ടിയെടുത്തെന്നാണ് […]
Read more

കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ്; മുഖ്യസൂത്രധാരൻ റെനീഷ് അറസ്റ്റിൽ

വടകര: കടുത്ത വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. സൊസൈറ്റിയുടെ മുൻ ഡയറക്ടറും കേസിലെ ഒന്നാം പ്രതിയുമായ റെനീഷിനെ കോട്ടയം പാലായിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. റെനീഷിനെ കണ്ടെത്തുന്നതിനായി അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും ഇയാൾ കേരളത്തിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടർ നടത്തിയ വിശദമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix