Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകൾ? UAE രാജകുടുംബാ​ഗം വരുമോ?

കൊച്ചി: ഒടുവിൽ ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഞ്ഞപ്പടയ്ക്ക് പുതിയ ഉടമകള്‍ വരുന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ മാനേജ്‌മെന്റ് എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. യുഎഇ രാജകുടുംബാം​ഗവും ഉൾപ്പെടുന്ന ടീമാണ് ബ്ലാസ്റ്റേഴ്സിനെ വാങ്ങുന്നതെന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. കണ്‍സോര്‍ഷ്യത്തില്‍ മലയാളികള്‍ ഭാഗമല്ലെന്നാണ് സൂചന. മാനേജ്‌മെന്റ് കൈമാറ്റത്തിന്റെ പേപ്പര്‍ വര്‍ക്കുകള്‍ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാസ്‌റ്റേഴ്‌സ് കൊച്ചി വിടുമെന്നും, കോഴിക്കോടോ, മലപ്പുറമോ ഹോം ഗ്രൗണ്ടായി സ്വീകരിക്കും തുടങ്ങിയ വാര്‍ത്തകളും പ്രചരിച്ചിരുന്നെങ്കിലും കൊച്ചിയിൽ […]
Read more

രാഷ്ട്രീയക്കാർക്ക് ആളുകളിൽ നിന്നും കമ്പനികളിൽ നിന്നും പണം വാങ്ങാമോ? എന്താണ് ഇലക്ഷൻ ഫണ്ട്? കൈക്കൂലിയുടെ പരിധിയിൽ വരുമോ? നിയമവിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയും അദ്ദേഹത്തിൽ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പേരടങ്ങിയ ലിസ്റ്റുമാണല്ലോ കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് പണം നല്‍കിയെന്ന ആരോപണത്തിൽ നിന്ന് തുടങ്ങിയ അന്വേഷണം ഇപ്പോൾ ഷോൺ ജോർജ് പൊട്ടിച്ച വെടിയോടെ കത്തി നിൽക്കുന്ന സ്ഥിതിയിലേക്ക് എത്തി നിൽക്കുകയാണ്. പാർട്ടി ഭേദമന്യേ സംസ്ഥാന രാഷ്ട്രീയത്തിലെ ഒരുവിധം എല്ലാ നേതാക്കളുടേയും പേര് കർത്തയുടെ ഡയറിയിലുണ്ടെന്നത് ഒരൽപ്പം അത്ഭുതം കൂടി തോന്നിക്കുന്ന കാര്യമാണ്. […]
Read more

ബുർഖ നിരോധിക്കും, വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കും; ഇറ്റലിയിൽ പുതിയ നിയമവുമായി മെലോണി സർക്കാർ

റോം: ഇറ്റലിയിലെ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുന്നതിനും ക്ലാസ് മുറികളിലെ വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള നിയമം അവതരിപ്പിച്ച് ജോർജിയ മെലോണി സർക്കാർ. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഡിക്രി-ലോ അംഗീകരിച്ചതോടെയാണ് പുതിയ നിയമത്തിന് സാധുതയായിരിക്കുന്നത്. ഇതോടെ സ്‌കൂളുകളിൽ ബുർഖയും നിഖാബും ധരിക്കുന്നത് നിരോധിക്കുന്നതിനും അടുത്ത വർഷം മുതൽ ഇറ്റാലിയൻ ഭാഷ സംസാരിക്കാത്ത വിദ്യാർഥികളുടെ എണ്ണം ഒരു ക്ലാസിൽ 30 ശതമാനമായി പരിമിതപ്പെടുത്തുന്നതിനുമുള്ള നടപടികൾക്ക് തുടക്കമായി. പുതിയ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പരമാവധി 1,140 ഡോളർ (1,000 […]
Read more

പരിസ്ഥിതി ലോല മേഖല; ജീവിക്കാനുള്ള അവകാശം നിഷേധിച്ചാൽ സമരങ്ങളിലേക്കെന്ന് ക്രൈസ്തവ സംഘടനകൾ

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപന വിഷയത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ആശങ്കയില്‍ മലയോര മേഖല. ജീവിക്കാനുള്ള അവകാശം നിഷേധിച്ചാല്‍ സമരങ്ങളിലേക്ക് കടക്കുമെന്നാണ് ക്രൈസ്തവ സഭകളുടെ മുന്നറിയിപ്പ്. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് സമസ്ത ഉള്‍പ്പടെയുള്ള സംഘടനകളുടെ ആവശ്യം. സംസ്ഥാനത്തെ മുപ്പതിലധികം വില്ലേജുകളെ പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാനും ബാക്കിയുള്ള വില്ലേജുകളില്‍ ജനവാസ കേന്ദ്രങ്ങളെയും കാര്‍ഷിക ഭൂമികളെയും ഇഎസ്എ പരിധിയില്‍ നിന്ന് മാറ്റാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്ക പരിഹരിക്കണമെന്നാണ് […]
Read more

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മഹാരാജാസ് കോളേജ് വരെ റോപ് വേ; നിര്‍ദേശവുമായി ഇ ശ്രീധരന്‍

കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതത്തിരക്ക് ബാധിക്കാതെ യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മഹാരാജാസ് കോളജിലേക്കും തിരിച്ചും റോപ് വേയിലൂടെ സഞ്ചരിക്കാന്‍ സാധിച്ചാലോ?. അത്തരമൊരു നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി മെട്രോ മാനേജിങ് ഡയറക്ടറായ മെട്രോമാന്‍ ഇ ശ്രീധരന്‍. കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ക്ക് അയച്ച കത്തിലാണ് ആര്‍ബന്‍ റോപ് വേ സംവിധാനം കൊച്ചിക്ക് ആവശ്യമാണെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിയത്. കൊച്ചി നഗരത്തിന്റെ ഭാവി പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍, ഗതാഗതക്കുരുക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മട്ടാഞ്ചേരിയും വില്ലിംഗ്ടണ്‍ […]
Read more

വി മുരളീധരന് പണം കിട്ടിയ കാര്യം പാർട്ടി പോലും അറിഞ്ഞത് ഇന്നലെ; പരിഹാസവുമായി സന്ദീപ് വാര്യർ

തിരുവനന്തപുരം: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ ബിജെപി നേതാവ് വി മുരളീധരന്റെ അടക്കം പേരുകളുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പരിഹാസ പോസ്റ്റുമായി സന്ദീപ് വാര്യര്‍ എംഎല്‍എ. കേരളത്തിലെ ബിജെപിയില്‍ മുരളീധരന്‍ ഒരാള്‍ മാത്രമല്ല ഉള്ളതെന്നും എന്നാല്‍ കരിമണല്‍ കര്‍ത്ത കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയില്‍ ഉള്ളൂവെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതര നേതാക്കള്‍ക്ക് ലഭിച്ച പാര്‍ട്ടി ഫണ്ടുകള്‍ അതാത് പാര്‍ട്ടികളില്‍ എത്തി. എന്നാല്‍ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി […]
Read more

ഇഡി കത്തിൽ SIT അന്വേഷണം; പിണറായിയെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാട് മാറ്റാതെ CPI

തിരുവനന്തപുരം: ഇ ഡി കത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ സർക്കാർ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിട്ടും നിലപാടിൽ മാറ്റമില്ലാതെ സിപിഐ. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലും പിണറായി വിജയനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. പിണറായിക്ക് എതിരായ നിലപാടും സ്വീകരിക്കേണ്ടെന്ന് സെക്രട്ടേറിയറ്റ് തീരുമാനം. കേസ് രാഷ്ട്രീയപ്രേരിതം ആണെന്ന നിലപാട് ഇപ്പോൾ എടുക്കേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം. അന്വേഷണം മുന്നോട്ടു പോയതിനുശേഷം തുടർ നിലപാടുകൾ പിന്നീട് സ്വീകരിക്കാനാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ. സംസ്ഥാന സർക്കാരിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യാനും […]
Read more

ചൂടു ചായക്കൊപ്പം പുകവലി ശീലമുണ്ടോ? കാൻസർ ഉൾപ്പെടെ വരും!

ചൂടോടെ ചായ കുടിക്കുന്നതിനിടെ സി​ഗരറ്റ് വലിയ്ക്കുന്ന ശീലമുണ്ടോ? ഒരുപാട് പേർ പിന്തുടരുന്ന കോമ്പിനേഷൻ ആണെങ്കിലും ആരോ​ഗ്യത്തിന് ​ഗുരുതര പ്രശ്നമുണ്ടാക്കിയേക്കാം എന്നറിയാമോ? ചൂടു ചായയ്ക്കൊപ്പം സി​ഗരറ്റും ഉപയോ​ഗിക്കുന്നത് അന്നനാളത്തിൽ കാൻസർ വരാനുള്ള സാധ്യത വർധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചൂടു തട്ടുമ്പോൾ അന്നനാളത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തും. ഇതിനൊപ്പം, സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കൾ കൂടി ചേരുമ്പോൾ കോശങ്ങൾ നശിക്കാനുള്ള സാധ്യത വർധിക്കുന്നു. അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുകവലിക്കുന്നതിനൊപ്പം ചൂടുള്ള ചായ കുടിക്കുന്നത് കാൻസർ പോലുള്ള […]
Read more

ഗ്യാനേഷ് കുമാര്‍ ദേശദ്രോഹി, രാജിവെക്കണം; രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

ന്യൂഡല്‍ഹി: എസ്‌ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ എതിര്‍പ്പുകള്‍ അ​വ​ഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ബിജെപിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ‘വോട്ട് ചോരി’ (വോട്ട് മോഷണം) നടക്കുന്നത് ‘കാനൂന്‍ ചോരിക്ക്’ (നിയമങ്ങളുടെ മോഷണം) വഴിയൊരുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടുകള്‍ കവര്‍ന്നെടുക്കപ്പെടുമ്പോള്‍, അത്തരക്കാര്‍ തെരഞ്ഞെടുക്കുന്ന എംപിമാര്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്ക് യാതൊരു നിയമസാധുതയുമില്ലെന്നും അത് ജനങ്ങളുടെ നിയമങ്ങളെ കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ […]
Read more

മക്കയ്ക്കും ജിദ്ദയ്ക്കും പിന്നാലെ കൂടുതൽ സൗദി നഗരങ്ങളിൽ മുന്നറിയിപ്പ്

റിയാദ്: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മക്കയ്ക്ക് പിന്നാലെ സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മക്കയിലും തായിഫിലും അടിയന്തര ജാഗ്രതാ നിർദേശം നൽകിയതിന് തൊട്ടുപിന്നാലെ മിനിറ്റുകൾക്കകം ജിദ്ദ, തബൂക്ക്, യാൻബു തുടങ്ങിയ പ്രധാന നഗരങ്ങളിലെ നിവാസികൾക്കും സിവിൽ ഡിഫൻസ് സുരക്ഷാ മുന്നറിയിപ്പുകൾ നൽകുകയായിരുന്നു. മൊബൈൽ ഫോണുകളിലെ ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം (നാഷണൽ ഏർലി വാണിങ് പ്ലാറ്റ്‌ഫോം) വഴിയാണ് ജനങ്ങൾക്ക് അടിയന്തര സന്ദേശം അയച്ചത്. പൊതുജനങ്ങൾ യാതൊരുവിധത്തിലും പരിഭ്രാന്തരാകരുതെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix