Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബുർഖ നിരോധിക്കും, വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കും; ഇറ്റലിയിൽ പുതിയ നിയമവുമായി മെലോണി സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റോം: ഇറ്റലിയിലെ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുന്നതിനും ക്ലാസ് മുറികളിലെ വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള നിയമം അവതരിപ്പിച്ച് ജോർജിയ മെലോണി സർക്കാർ. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഡിക്രി-ലോ അംഗീകരിച്ചതോടെയാണ് പുതിയ നിയമത്തിന് സാധുതയായിരിക്കുന്നത്. ഇതോടെ സ്‌കൂളുകളിൽ ബുർഖയും നിഖാബും ധരിക്കുന്നത് നിരോധിക്കുന്നതിനും അടുത്ത വർഷം മുതൽ ഇറ്റാലിയൻ ഭാഷ സംസാരിക്കാത്ത വിദ്യാർഥികളുടെ എണ്ണം ഒരു ക്ലാസിൽ 30 ശതമാനമായി പരിമിതപ്പെടുത്തുന്നതിനുമുള്ള നടപടികൾക്ക് തുടക്കമായി. പുതിയ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പരമാവധി 1,140 ഡോളർ (1,000 യൂറോ) വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.

ഡിക്രി-ലോ ആയതിനാൽ നിയമത്തിന് ഉടൻ പ്രാബല്യമുണ്ട്. എന്നാൽ 60 ദിവസത്തിനുള്ളിൽ ഇതിന് പാർലമെന്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. നിയമത്തിന് പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയും അംഗീകാരം നൽകണം. വിദ്യാഭ്യാസത്തിന് തടസ്സമാകുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ജാഗ്രത വേണമെന്ന് സെർജിയോ മാറ്ററെല്ല ഈ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. പാരമ്പര്യത്തിന്റെ പേരിൽ യുവതികൾ മുഖം മറയ്ക്കണമെന്ന് ഇറ്റലിയിലെ ആർക്കും തീരുമാനിക്കാൻ കഴിയില്ലെന്നും മുഖം മറയ്ക്കാതെ വേണം സ്‌കൂളിൽ പോകാനെന്നും നേരത്തെ ദേശീയവാദ-യാഥാസ്ഥിതിക പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ യുവജന വിഭാഗത്തിന്റെ പരിപാടിയിൽ ഞായറാഴ്ച സംസാരിക്കവെ ജോർജിയോ മെലോണി പറഞ്ഞിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix