Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

ആരോ​ഗ്യത്തിന് നല്ലത് മുട്ടയാണോ ചിക്കനാണോ? ഏതിലാണ് കൂടുതൽ പ്രോട്ടീൻ?

ആരോ​ഗ്യത്തിനും പോഷകത്തിനുമെല്ലാം നാം ആശ്രയിക്കുന്ന ഭക്ഷണങ്ങളാണ് ചിക്കനും മുട്ടയും. പോഷണത്തിന്റെ കാര്യമെടുത്താൽ രണ്ടും ഒന്നിനൊന്ന് മെച്ചമാണ്. ഇനി ശരീരത്തിൽ പ്രോട്ടീന്റെ അളവ്, വൈറ്റമിൻ എന്നിവ കൂട്ടുകയാണ് ലക്ഷ്യമെങ്കിൽ ഇതിൽ ഏത് കഴിക്കണം എന്ന സംശയമുണ്ടോ? 100 ഗ്രാം വേവിച്ച, തൊലി കളഞ്ഞ ചിക്കൻ ബ്രെസ്റ്റിൽ ഏകദേശം 31 ഗ്രാം അളവിലാണ് പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. അതേസമയം മുട്ടയിലാണെങ്കിൽ ഇത് 12 മുതൽ 13 ഗ്രാം മാത്രമാണുള്ളത്. ചുരുക്കി പറഞ്ഞാൽ ഒരേ അളവ് എടുത്താൽ മുട്ടയേക്കാൾ രണ്ടിരട്ടിയിലധികം പ്രോട്ടീൻ കൂടുതലാണ് […]
Read more

19.88 ലക്ഷത്തിന് യാത്ര സ്പോൺസർ ചെയ്യാൻ ചിപ്സണും സതീശനും തമ്മിലുള്ള ഡീലെന്ത്? ആരാണ് മുഖ്യമന്ത്രിയുടെ ആ സുഹൃത്ത്?

സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് ഉയർത്തി വി. ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയുടെ നിർണ്ണായക വിവരങ്ങളും രേഖകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സർക്കാരുമായി കോടിക്കണക്കിന് രൂപയുടെ വാണിജ്യ ഇടപാടുകളുള്ളതും വാടകക്കരാർ പുതുക്കാനുള്ള അപേക്ഷ സംസ്ഥാന സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നതുമായ സ്വകാര്യ ഹെലികോപ്റ്റർ കമ്പനിയായ ചിപ്സൺ ഏവിയേഷൻസ് ആണ് യാത്രയുടെ മുഴുവൻ തുകയും വഹിച്ചതെന്ന രേഖകളാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്. മലപ്പുറത്തെ പ്രകൃതിദുരന്ത മേഖല സന്ദർശിക്കാനായി സെപ്റ്റംബർ 21-ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് നടപ്പിലാക്കിയ ഈ യാത്രയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന […]
Read more

മന്ത്രിമാരുടെ കാറുകളെല്ലാം 10 വർഷത്തിലും പഴയതോ? മുഖ്യമന്ത്രിയുടെ വാദം പൊളിക്കുന്ന രേഖകൾ പുറത്ത്; പുതിയ ന്യായീകരണവുമായി അടുത്ത ബുധനാഴ്ച്ച കാണാം

സംസ്ഥാനത്തെ മന്ത്രിമാരുടെ വാഹനങ്ങളെല്ലാം പത്ത് വർഷത്തോളം പഴക്കമുള്ളതാണെന്നും അതിനാൽ സുഹൃത്തുക്കളുടെ വാഹനങ്ങൾ ഉപയോ​ഗിക്കുന്നതിന് എന്താണ് കുഴപ്പമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ ചോദിച്ചിരുന്നു. കെഎം ഷാജിയുടെ റേഞ്ച് റോവർ യാത്രയെ ന്യായീകരിക്കാനായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. എന്നാൽ ഇത് സത്യമാണോ? മന്ത്രിമാരുടെ വാഹനങ്ങളെല്ലാം ഇത്രയും പഴക്കമുള്ളതാണോ? ഒരു മന്ത്രിയുടെ പോലും വാഹനത്തിന് പത്തുവര്‍ഷം പഴക്കമില്ലെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ രേഖ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ വാദങ്ങൾ പൊളിയുകയാണ്. റിപ്പോർട്ടർ ചാനലാണ് സർക്കാർ രേഖകൾ സഹിതം മുഖ്യമന്ത്രിയെ എതിർത്ത് […]
Read more

ജനങ്ങളുടെ വിശ്വാസം ഇപ്പോഴും ഞാൻ തന്നെ, അവർക്ക് വേണ്ടെന്ന് തോന്നിയാൽ നിർത്തുമെന്ന് റൊണാൾഡോ

ലിസ്ബൺ: അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. രാജ്യത്തെ ജനങ്ങളും ടീമും തന്നിൽ ഇപ്പോഴും പ്രതീക്ഷ അർപ്പിക്കുന്നുണ്ടെന്നും, അതിനാലാണ് ദേശീയ ജേഴ്‌സിയിൽ തുടരാൻ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. ടീമിന് തന്റെ സേവനം ആവശ്യമില്ലെന്ന് തോന്നുമ്പോഴോ അധികൃതർ പറയുമ്പോഴോ താൻ സ്വയം ഒഴിയുമെന്നും റോണോ പറഞ്ഞു. ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോടേറ്റ തോൽവിക്ക് ശേഷം പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് താൻ ആലോചിച്ചിരുന്നതായും റൊണാൾഡോ വെളിപ്പെടുത്തി. പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ […]
Read more

‘പിസി ജോർജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല; തന്റെ പേര് എഴുതി ചേർത്തതെന്ന് ജി സുധാകരൻ

ആലപ്പുഴ: സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ തന്റെ പേര് വന്നതിനെപ്പറ്റി അറിയില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ. തന്റെ പേര് അതില്‍ എഴുതി ചേര്‍ത്തതായിരിക്കും. ഷോണ്‍ ജോര്‍ജ് എന്താണ് ധരിച്ചിരിക്കുന്നത്? പി സി ജോര്‍ജ് പോലും ജി സുധാകരനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഷോണ്‍ ജോര്‍ജ് കുറച്ച് ഓവറാണെന്നും ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് പണം നല്‍കാമെന്ന് കര്‍ത്ത പറഞ്ഞപ്പോള്‍ താന്‍ എതിര്‍ക്കുകയാണ് ചെയ്തത്. കേസിന്റെ പ്രാധാന്യം കളയാന്‍ അനാവശ്യ പേരുകള്‍ എഴുതി ചേര്‍ക്കുന്നതായിരിക്കും. യഥാര്‍ത്ഥത്തില്‍ കാശു വാങ്ങിയവരെ […]
Read more

ഇതൊരു മഞ്ഞുമലയുടെ തുടക്കം മാത്രം! ഷോൺ ജോർജ് മുക്കിയ ലിസ്റ്റിൽ BJP നേതാക്കളുടെ പേരുകളും; വിഡി സതീശന് വിനയായി അടുപ്പക്കാരുടെ തിരിഞ്ഞുകൊത്തൽ

ഇത് ഒരു മഞ്ഞുമലയുടെ തുടക്കം മാത്രമോ? ഷോൺ ജോർജ് പൊട്ടിച്ച ബോംബ് കേരളത്തെ നടുക്കുമോ? കേരളത്തെ ഞെട്ടിച്ച് കർത്തയുടെ മാസപ്പടി ഡയറിയിൽ സംസ്ഥാനത്തെ ഒട്ടുമിക്ക ഇടത് വലത് നേതാക്കളുടെയും പേരുകൾ. ഷോൺ ജോർജ് പുറത്ത് വിടാതെ മാറ്റിവെച്ച പേജിന്റെ ഭാ​ഗങ്ങളിൽ ബിജെപി നേതാക്കളുടേയും പേരുകളുണ്ടെന്നതും മറ്റൊരു കാര്യം. ഷോൺ ജോർജ് ഇട്ട ബോംബിലെ ഏറ്റവും പ്രധാന ഭാ​ഗം ഇതല്ല, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ മാസപ്പടി ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും ഉണ്ട് […]
Read more

ഒരു പതിറ്റാണ്ടിന് ശേഷം ഷി ജിൻപിങ് അമേരിക്കയിൽ; നേരിട്ടെത്തി സ്വീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് അമേരിക്കയില്‍. വാഷിങ്ടണിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസ് വിമാനത്താവളത്തില്‍ ഷി ജിന്‍പിങിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും നേരിട്ടെത്തിയാണ് ചൈനീസ് പ്രസിഡന്റിനെയും സംഘത്തെയും സ്വീകരിച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷി ജിന്‍പിങ്ങ് അമേരിക്കയിലെത്തിയത്. ജിന്‍പിങിന് സൈനിക ബഹുമതികളും ഫ്‌ലൈപാസ്റ്റും ഉള്‍പ്പെടെയുള്ള രാജകീയമായ സ്വീകരണമാണ് അമേരിക്ക നല്‍കിയത്. ചൈനീസ് നേതാവിനോടുള്ള ആദരസൂചകമായിട്ടാണ് ട്രംപ് തന്നെ നേരിട്ട് വിമാനത്താവളത്തിലെത്തി സ്വീകരിച്ചതെന്ന് […]
Read more

വൈദ്യുതി കണക്ഷന്‍ ഫീസ് കുത്തനെ കൂട്ടി; മൂന്നിരട്ടി വരെ വര്‍ധന

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന്‍ ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മീഷന്‍. പോസ്റ്റ്, അധിക വയര്‍, ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയവ ആവശ്യമുള്ളവര്‍ക്ക് ലാഭകരവും അല്ലാത്തവര്‍ക്ക് നഷ്ടവും ആകുംവിധമാണ് നിരക്ക് വര്‍ധന. പുതുക്കിയ ഫീസ് ഒക്ടോബര്‍ 12 മുതല്‍ നിലവില്‍ വരും. ഫീസ് പരിഷ്‌കരിച്ചതോടെ ചിലയിനങ്ങളില്‍ മൂന്നിരട്ടി വരെയാണ് വര്‍ധന. ലൈനില്‍ നിന്ന് 200 മീറ്ററിനുള്ളില്‍ പോസ്റ്റും മറ്റുസാധനങ്ങളും വേണ്ട കണക്ഷനും വേണ്ടാത്തതിനും ഒരേ നിരക്കാണ്. മുന്‍പ് വെവ്വേറെയായിരുന്നു നിരക്ക് ഈടാക്കിയിരുന്നത്. കിലോവാട്ട് അടിസ്ഥാനത്തില്‍ നിരക്കുകള്‍ ഏകീകരിച്ചതോടെ, ഉപഭോക്താവിന് അപേക്ഷയ്‌ക്കൊപ്പം […]
Read more

ചൂര മീനിൽ വിരകൾ, കഴിക്കാൻ പേടിയാണോ? ഇന്ത്യൻ ചൂര സുരക്ഷിതമെന്ന് പഠനം

കൊച്ചി: ബ്രസീലിലെ ചൂരമീനില്‍ വിരകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകൾ കണ്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി. ഇന്ത്യന്‍ തീരങ്ങളിലെ ചൂര ഉള്‍പ്പെടെയുള്ള മത്സ്യങ്ങളെ സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഇവയില്‍ മനുഷ്യര്‍ക്ക് ഹാനികരമാകുന്ന തരത്തിലുള്ള ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങള്‍, മറ്റു ജീവികളുടെ സാന്നിധ്യം എന്നിവയെ ആശ്രയിച്ചാണ് ഓരോ പ്രദേശത്തെയും മത്സ്യങ്ങളില്‍ പരാദ ജീവികളുടെ […]
Read more

ബെർലിനെ ചുവപ്പിച്ച് ഇടത് പാർട്ടിയായ ഡിലി‍ങ്കിന്റെ വിജയം, പക്ഷേ കുടിയേറ്റക്കാരും പ്രവാസികളും ആശ്വസിക്കാൻ വരട്ടെ! AFD മുന്നേറ്റത്തെ ഭയപ്പെടേണ്ടതുണ്ടോ?

ജർമനി വീണ്ടും ചുവപ്പണിയുകയാണോ എന്ന ചോദ്യമുയർത്തിക്കൊണ്ട് ബെർലിൻ സ്റ്റേറ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടി കൈവരിച്ച മിന്നുന്ന വിജയമാണ് ഈ ദിവസങ്ങളിൽ ആഗോള രാഷ്ട്രീയത്തിലെ പ്രധാന വാർത്തകളിലൊന്ന്. ചാൻസലർ ഫ്രെഡ്രിക് മെർസിന്റെ ഭരണത്തിലുള്ള കൺസർവേറ്റീവ് ക്രിസ്ത്യൻ ഡെമോക്രാറ്റുകളെ (സി ഡി യു) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഡീലിങ്ക് പാർട്ടി (ലെഫ്റ്റ്) ഈ വൻ വിജയം സ്വന്തമാക്കിയത്. ജർമനിയുടെ പുനരേകീകരണത്തിന് ശേഷം ബെർലിനിൽ ഈ പാർട്ടിയിൽ നിന്ന് ആദ്യമായി ഒരു മേയർ അധികാരത്തിൽ വന്നേക്കാം എന്ന പ്രത്യേകതയും ഈ നിർണായക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix