Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

പുതിയ മദ്യനയം രൂപീകരിക്കാൻ സർക്കാർ; മദ്യവിരുദ്ധ സമിതികളുമായി ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകളിലേക്ക് കടക്കാൻ സര്‍ക്കാര്‍. ആദ്യദിവസം മദ്യവിരുദ്ധ സമിതികളുമായി എക്‌സൈസ് മന്ത്രി എം ലിജു ചര്‍ച്ച നടത്തും. രാവിലെ 11.30 ന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. ഇതാദ്യമായാണ് മദ്യനയത്തിന് മുന്നോടിയായി മദ്യ വിരുദ്ധ സമിതികളുമായി ചര്‍ച്ച നടത്തുന്നത്. ഈ മാസം 25 ന് ബാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് തിങ്കളാഴ്ച മുന്‍ എക്‌സൈസ് മന്ത്രിമാരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഈ മാസം 28 വരെയാണ് ചര്‍ച്ചകള്‍ക്ക് സമയം […]
Read more

ലെജൻഡ്സ് ഫുട്ബോൾ: കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം, പ്രത്യേക സർവീസുമായി മെട്രോ

കൊച്ചി: ബ്രസീൽ ലെജൻഡ്സ് – ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരം ഇന്ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറും. മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി കൊച്ചി മെട്രോ ഇന്ന് പ്രത്യേക സർവീസുകൾ നടത്തും. രാത്രി 7.30 മുതലാണ് മത്സരം. ​മത്സരശേഷം തിരികെ പോകുന്ന ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് രാത്രി 9നും 10നും ഇടയിൽ 4 അധിക മെട്രോ ട്രെയിൻ സർവീസുകൾ നടത്തും. കൂടാതെ ഒരു ട്രെയിൻ അധികമായി സ്റ്റാൻഡ്‌ബൈ ഉണ്ടാകും. കലൂർ ജെഎൽഎൻ സ്‌റ്റേഡിയം മെട്രോ സ്റ്റേഷനിൽ രാത്രി […]
Read more

ഞാനായിരുന്നെങ്കിൽ ആ കസേരയും ചവിട്ടിയൊടിച്ച് ഇയാളെ ചൂലിന് അടിച്ചേനെ; സനലിനെതിരെ ഉഷ

തിരുവനന്തപുരം: നടി മഞ്ജു വാരിയർക്കെതിരെ സംവിധായകൻ സനൽ കുമാർ ശശിധരൻ നടത്തുന്ന വിവാദ പരാമർശങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരത്തിലും രൂക്ഷവിമർശനവുമായി നടി ഉഷ ഹസീന. സനൽ കുമാറിന്റെ പ്രവർത്തികൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയും സാമ്പത്തിക താൽപ്പര്യങ്ങളുമുണ്ടെന്ന് ഉഷ ആരോപിക്കുന്നു. അന്തസ്സോടെ ജീവിക്കുന്ന ഒരു സ്ത്രീയെ നിരന്തരം അപമാനിക്കാനും വേട്ടയാടാനും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അവർ, സ്വന്തം സംഘടനയിലെ ലൈഫ് അംഗമായിരുന്നിട്ടും ഈ വിഷയത്തിൽ താരസംഘടനയായ ‘അമ്മ’ കാണിക്കുന്ന തികഞ്ഞ നിഷ്ക്രിയത്വത്തെയും മൗനത്തെയും ശക്തമായ ഭാഷയിൽ ചോദ്യം ചെയ്തു. […]
Read more

നഖങ്ങളിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണം; ശരീരം നൽകുന്ന സൂചനകളാണ്

ന​ഖങ്ങൾ നല്ല ഭം​ഗിയിൽ വെട്ടിയൊതുക്കി പോളിഷ് ചെയ്ത് കൊണ്ടുനടക്കുന്നത് ഇഷ്ടപ്പെടുന്നവരേറെയാണ്. നഖങ്ങളുടെ വൃത്തിയുടെ പ്രാധാന്യത്തെ കുറിച്ച് ആർക്കും സംശയമൊന്നും കാണുകയുമില്ല. എന്നാൽ സൗന്ദര്യത്തിന് പുറമെ നഖങ്ങൾ നമ്മളുടെ ആരോ​ഗ്യത്തെ കുറിച്ച് കൂടി ചിലത് പറയുന്നുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. നഖങ്ങളുടെ നിറം, ആകൃതി, ഘടന എന്നിവയിലൂടെ നിങ്ങളുടെ ആരോഗ്യം തിരിച്ചറിയാൻ സാധിക്കും. നഖങ്ങളിലെ നിറവ്യത്യാസം, ഘടനാവ്യത്യാസം എന്നിവ പോഷകക്കുറവിന്‍റെയും ആരോ​ഗ്യപ്രശ്നങ്ങളുടെയും ലക്ഷണങ്ങളാകാം. കൊയിലോണിയ (സ്പൂൺ ആകൃതിയിലുള്ള നഖങ്ങൾ): ഇത് പലപ്പോഴും ശരീരത്തിൽ ഇരുമ്പിന്റെ കുറവുമൂലമാണ് സംഭവിക്കുന്നത്. ഇത് […]
Read more

പിണറായിക്കെതിരെ FIR ഇടാതെ പ്രാഥമികാന്വേഷണം; സ്ഥിരീകരിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരായ അന്വേഷണം നടത്താന്‍ തീരുമാനിച്ചെന്ന് സ്ഥിരീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ആ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. എഫ്‌ഐആര്‍ ഇടാതെ പ്രാഥമികാന്വേഷണം നടത്താനാണ് തീരുമാനമെന്നും ചെന്നിത്തല മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഏതു തരത്തിലുള്ള അന്വേഷണമാണ് വേണ്ടത് എന്ന് […]
Read more

2,000 രൂപക്ക് മുകളിൽ യുപിഐ വഴി സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പ് ഉടമകൾ; വലഞ്ഞ് ജനം

ചണ്ഡിഗഢ്: UPI ഇടപാടുകൾക്ക് ചാർജ് ഈടാക്കി തുടങ്ങിയതിന്റെ ബുദ്ധിമുട്ടുകൾ ജനങ്ങളിലേക്കും എത്തിത്തുടങ്ങുന്നു. പെട്രോള്‍ പമ്പുകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ നിര്‍ത്താന്‍ ഒരുങ്ങുകയാണ് പഞ്ചാബിലെയും മധ്യപ്രദേശിലെയും പെട്രോളിയം ഡീലര്‍മാര്‍. ഒക്ടോബര്‍ 16 മുതല്‍ ഉയര്‍ന്ന തുകയിലുള്ള യുപിഐ പേയ്‌മെന്റുകള്‍ സ്വീകരിക്കില്ലെന്നാണ് ഡീലര്‍മാരുടെ നിലപാട്. യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് പെട്രോള്‍ പമ്പുടമകളുടെ പ്രതിഷേധത്തിന് കാരണം. ഇതിനകം തന്നെ കുറഞ്ഞ ലാഭവിഹിതത്തിലാണ് പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അധിക ചാര്‍ജ് […]
Read more

അടിമുടി വിറപ്പിച്ച് ജപ്പാൻ! ഇന്ത്യൻ ജയം വെറും 2 റൺസിന്

സാനോ: ചരിത്ര പോരാട്ടത്തില്‍ ഇന്ത്യയെ അടിമുടി വിറപ്പിച്ച് കീഴടങ്ങി ജപ്പാന്‍. മഴ ഏറെ സമയം അപഹരിച്ചപ്പോള്‍ ചരിത്രത്തിലെ ആദ്യ ഇന്ത്യ- ജപ്പാന്‍ ക്രിക്കറ്റ് പോരാട്ടം 5 ഓവര്‍ മാത്രമാണ് അരങ്ങേറിയത്. ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. 5 ഓവറില്‍ ഇന്ത്യയെ 32 റണ്‍സ് മാത്രമെടുക്കാനേ ജപ്പാന്‍ അനുവദിച്ചുള്ളു. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും സിക്‌സും അടിച്ചില്ല. രണ്ട് ഫോറുകള്‍ മാത്രമാണ് ഇന്ത്യ നേടിയത്. അതിലൊന്ന് സഞ്ജുവും മറ്റൊന്ന് ക്യാപ്റ്റൻ അയ്യരും. 16 റണ്‍സെടുത്ത അയ്യരാണ് ടോപ് സ്‌കോറര്‍. […]
Read more

പണം ചിലവായില്ലെങ്കിൽ ആരാണ് സ്പോൺസർ എന്ന് പറയാൻ സർക്കാർ മടിക്കുന്നതെന്തിന്? വൻ അഴിമതി മണക്കുന്നോ? മുഖ്യമന്ത്രിയുടെ ചാർട്ടേഡ് യാത്രയും മറഞ്ഞിരിക്കുന്ന ഡീലുകളും

മഴക്കെടുതി നേരിട്ട് വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയ ചാര്‍ട്ടേഡ് വിമാന യാത്ര രാഷ്ട്രീയമായി വലിയ വിവാദങ്ങളിലേക്ക് നീങ്ങുന്നു. സംഭവത്തിലുടനീളം പൊതിഞ്ഞുനിൽക്കുന്ന അടിമുടി ദുരൂഹതയാണ് കാര്യങ്ങളുടെ ​ഗൗരവം കൂട്ടുന്നത്. പൊതുഖജനാവിന് ചിലവില്ലെന്ന് പറയുമ്പോഴും സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും സൗജന്യ സേവനം മുഖ്യമന്ത്രി സ്വീകരിക്കുന്നത് നിയമപരമായും ധാര്‍മ്മികമായും ചോദ്യം ചെയ്യപ്പെടുകയാണ്. ആരാണ് ആ സ്പോൺസർ എന്ന് പറയാൻ മുഖ്യമന്ത്രിക്കോ ഓഫീസിനോ കഴിയുന്നില്ലേ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. പ്രതിപക്ഷം വിഷയം കടുപ്പിക്കുന്നതോടെ ഈ വിമാനയാത്രകള്‍ വി.ഡി. സതീശന് വരും […]
Read more

വൈദ്യുതി പ്രതിസന്ധി; കേരളത്തിൽ ആണവ നിലയം സ്ഥാപിക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ

തിരുവനന്തപുരം: കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. ഏറെക്കാലമായി അകറ്റിനിര്‍ത്തിയിരുന്നതും രാഷ്ട്രീയമായി ഏറെ പ്രശ്‌നസാധ്യതയുള്ളതുമായ ഒരു സാധ്യത പരിശോധിക്കാന്‍ നിലവിലെ വൈദ്യുതി പ്രതിസന്ധി സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ആണവ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുന്‍പ് രാഷ്ട്രീയ സമവായം ഉണ്ടാക്കുന്നതിന്റെ ഭാഗമായി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുമായി ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുപണ്ട്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ സമവായം ഉണ്ടായാല്‍ കേരളത്തില്‍ ആണവ നിലയം […]
Read more

ചരിത്ര പോരിൽ ശ്രേയസിന് ടോസ്; ജപ്പാനെതിരെ ഇന്ത്യ ബാറ്റ് ചെയ്യും

സാനോ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് പോരിനിറങ്ങും മുന്‍പ് ഇന്ത്യന്‍ പുരുഷ ടി20 ടീം മറ്റൊരു ചരിത്ര പോരിന് ഇന്നിറങ്ങും. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും ജപ്പാനും നേർക്കുനേർ വരുന്ന പോരിൽ ടോസ് നേടിയ ശ്രേയസ് അയ്യർ ബാറ്റിങ് തെരഞ്ഞെടുത്തു. മഴയും നനഞ്ഞ ഔട്ട് ഫീൽഡും കാരണം ഏറെ വൈകിയാണ് മത്സരം ആരംഭിക്കുന്നത്. ടോസും വൈകിയിരുന്നു. അതിനാൽ 5 ഓവർ മത്സരമാണ് നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏഷ്യന്‍ ഗെയിംസിന് മുന്‍പുള്ള പരിശീലന മത്സരമെന്ന നിലയിലാണ് പോരാട്ടം. കളിക്ക് മഴ ഭീഷണിയുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix