Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

2,000 രൂപക്ക് മുകളിൽ യുപിഐ വഴി സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പ് ഉടമകൾ; വലഞ്ഞ് ജനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചണ്ഡിഗഢ്: UPI ഇടപാടുകൾക്ക് ചാർജ് ഈടാക്കി തുടങ്ങിയതിന്റെ ബുദ്ധിമുട്ടുകൾ ജനങ്ങളിലേക്കും എത്തിത്തുടങ്ങുന്നു. പെട്രോള്‍ പമ്പുകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ നിര്‍ത്താന്‍ ഒരുങ്ങുകയാണ് പഞ്ചാബിലെയും മധ്യപ്രദേശിലെയും പെട്രോളിയം ഡീലര്‍മാര്‍. ഒക്ടോബര്‍ 16 മുതല്‍ ഉയര്‍ന്ന തുകയിലുള്ള യുപിഐ പേയ്‌മെന്റുകള്‍ സ്വീകരിക്കില്ലെന്നാണ് ഡീലര്‍മാരുടെ നിലപാട്.

യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് പെട്രോള്‍ പമ്പുടമകളുടെ പ്രതിഷേധത്തിന് കാരണം. ഇതിനകം തന്നെ കുറഞ്ഞ ലാഭവിഹിതത്തിലാണ് പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അധിക ചാര്‍ജ് കൂടി വന്നാല്‍ സാമ്പത്തിക ബാധ്യത വര്‍ധിക്കുമെന്നും ഡീലര്‍മാര്‍ പറയുന്നു.

പഞ്ചാബില്‍ 4,000-ലേറെ പെട്രോള്‍ പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന തുകയ്ക്കുള്ള യുപിഐ ഇടപാടുകളില്‍ അധിക ചെലവ് വഹിക്കാന്‍ കഴിയില്ലെന്നാണ് പെട്രോളിയം ഡീലര്‍മാരുടെ സംഘടനയുടെ നിലപാട്. ഹരിയാനയിലും സമാനമായ എതിർപ്പ് വന്നുതുടങ്ങിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix