Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

നായന്മാരുടെ വീട്ടില്‍ മാത്രമേ പോകൂ; സിഎസ് സുജാതയ്‌ക്കെതിരെ ജി സുധാകരന്‍

അമ്പലപ്പുഴ: സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗം സി എസ് സുജാതക്കെതിരെ സ്ത്രീവിരുദ്ധവും ജാതീയവുമായ ആക്ഷേപവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരൻ. സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോകൂവെന്നും, നായരാണെന്ന് മനസിലാക്കാൻ തലയിൽ മുല്ലപ്പൂവും തുളസിയും ചൂടുമെന്നുമാണ് സുധാകരൻ പറഞ്ഞത്. തെരഞ്ഞെടുപ്പ് യോ​ഗത്തിലായിരുന്നു സുധാകരന്റെ അധിക്ഷേപം. എന്നാൽ അമ്പലപ്പുഴയിൽ എല്ലാ വിഭാ​ഗം ആളുകളെയും പിന്തുണ എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാമിന് ലഭിക്കുന്നു എന്ന് കണ്ട് വിറളിപൂണ്ടാണ് സുധാകരൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് സുജാത പ്രതികരിച്ചു. സുധാകരൻ എൽഡിഎഫ് സ്ഥാനാർഥിയായി […]
Read more

ഭരണ മികവ് പോലും തിരിച്ചറിയുന്നില്ല; കെസി വേണുഗോപാലിനെതിരെ കെവി തോമസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ മികവ് പോലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ കെസി വേണുഗോപാലിന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്ന് പ്രൊഫ. കെവി തോമസ്. സ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയേയും മറ്റ് ക്യാബിനറ്റ് മന്ത്രിമാരെയും തടസമില്ലാതെ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിക്കുന്നത് ഭരണമികവാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തത് ഈ അന്ധതകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് കേരളം നേടിയെടുത്ത വികസനം കേരള ഗവര്‍ണറുടെ വരെ പ്രശംസ പിടിച്ചു പറ്റിയതാണ്. ഇങ്ങനെ വികസനകുതിപ്പുമായി മുന്നേറുന്ന കേരളം […]
Read more

സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചു; ബിഷപ്പ് ജോസഫ് പാംപ്ലാനി

കോഴിക്കോട്: സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സാധുവായ വിശദീകരണമൊന്നും നല്‍കാതെ സഭയുമായി ബന്ധപ്പെട്ട് സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും ബിഷപ്പ് പാംപ്ലാനി ആരോപിക്കുന്നു. വിദേശ സംഭാവനകളുടെ പ്രാഥമിക ഗുണഭോക്താവ് പള്ളിയാണെന്ന ആരോപണം തെറ്റാണെന്നും, FCRA നിയമഭേദഗതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു. വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ക്രിസ്ത്യന്‍ പ്രശ്നമല്ല, മറിച്ച് പൗരാവകാശങ്ങളുടെ ലംഘനമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സഭ എതിരാണ്. എന്നാല്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നിലവില്‍ വന്നതിനുശേഷം, ക്രിസ്ത്യന്‍ […]
Read more

വോട്ടിങ് ദിവസം അപായപ്പെടുത്തിയേക്കാം; പൊലീസ് സംരക്ഷണം തേടി ടികെ ഗോവിന്ദന്‍

കൊച്ചി: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കണ്ണൂർ തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ ഗോവിന്ദൻ ഹൈക്കോടതിയിൽ. വോട്ടിങ് ദിവസം അപായപെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി നൽകിയത്. എന്നാൽ എല്ലാ സ്ഥാനാർഥികളും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചപ്പോൾ സാഹചര്യം വ്യത്യസ്ഥമാണെന്നും തന്നെ ഭീഷണിപെടുത്താൻ ശ്രമം ഉണ്ടെന്ന് വാർത്തകൾ പുറത്ത് വന്നിട്ടുണ്ടെന്നുമാണ് ടി.കെ ഗോവിന്ദന്റെ വാദം . ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ടി.കെ ഗോവിന്ദന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സംസ്ഥാന […]
Read more

കിറ്റിന് തെളിവുണ്ടെന്ന് ടിഎന്‍ പ്രതാപന്‍, എങ്കില്‍ പുറത്ത് വിടാന്‍ ബിജെപി; വിവാദം കൊഴുക്കുന്നു

തൃശൂര്‍: വാടാനപ്പള്ളിയിലെ ഭക്ഷ്യക്കിറ്റ് വിവാദം ചൂടുപിടിക്കുന്നു. ബിജെപി കിറ്റ് തയാറാക്കിയതിന് തെളിവുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ ആരോപിക്കുന്നു. ബിജെപിയുമായി താന്‍ നിരന്തരം പോരാട്ടത്തിലാണെന്നും സുരേഷ് ഗോപിയെ 2019ല്‍ പരാജയപ്പെടുത്തിയ തന്നെ ലോക്‌സഭയില്‍ നിന്ന് 5 വട്ടം സസ്‌പെന്‍ഡ് ചെയ്താണ് ബിജെപി പകവീട്ടിയതെന്നും പ്രതാപന്‍ പറയുന്നു. എന്നാല്‍ പ്രതാപന്റേത് ശൂന്യതയില്‍ നിന്നുള്ള നാടകമാണെന്നും ഒരു കിറ്റ് ബിജെപി നല്‍കിയെന്ന് തെളിയിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നും മണലൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.കെ. അനീഷ്‌കുമാര്‍ തിരിച്ചടിച്ചു. കിറ്റ് സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കട്ടെയെന്നായിരുന്നു […]
Read more

സാബു എം ജേക്കബ് ഭീഷണിപ്പെടുത്തി, പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു; ട്വന്റി20ക്ക് തിരിച്ചടി

കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വന്റി 20ക്ക് കനത്ത തിരിച്ചടി. പൂതൃക്ക പഞ്ചായത്ത് ഭരണം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. എന്‍ഡിഎ പ്രവേശനത്തിലും പാര്‍ട്ടി നിലപാടുകളിലും പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചതോടെയാണ് ഭരണം നഷ്ടമായത്. സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്ന ഗുരുതരമായ ആരോപണവും പൂജ ജോമോന്‍ ഉയര്‍ത്തുന്നുണ്ട്. മുന്‍പ് രാജിവെച്ച ഒരാള്‍ സ്‌കൂള്‍ ബസ് ഇടിച്ച് മരണപ്പെട്ടെന്നും ദൈവം അങ്ങനെ വരുത്താതെയിരിക്കട്ടെയെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തി എന്നാണ് പൂജ ജോമോന്‍ ആരോപിച്ചത്. നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്ത് ട്വന്റി 20 പിടിച്ചത്. […]
Read more

കാവലായി പാമ്പും മുതലയും; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ പുതിയ നീക്കം

ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ പാമ്പുകളെയും മുതലകളെയും കാവൽക്കാരായി ഉപയോഗിക്കാൻ ബിഎസ്എഫ്. അതിർത്തിയിലെ നദീതടങ്ങളിലും ചതുപ്പുനിലങ്ങളിലും നുഴഞ്ഞുകയറ്റം തടയുന്നതിനായാണ് പ്രകൃതിദത്തമായ പ്രതിരോധ മാർ​ഗങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ബിഎസ്എഫിൽ ചർച്ചകൾ നടത്തിയത്. സാധാരണ രീതിയിലുള്ള വേലികൾ കെട്ടാൻ സാധിക്കാത്ത ദുർഘടമായ ഇടങ്ങളിലാണ് ഈ പദ്ധതി പരിഗണിക്കുന്നത്. 4,096 കിലോമീറ്റർ നീളമുള്ള ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിൽ ഏകദേശം 175 കിലോമീറ്ററോളം പുഴകളും ചതുപ്പുകളുമാണ്. ഇവിടെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുക പ്രായോഗികമല്ല. നിലവിൽ ഇക്കാര്യത്തിൽ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇതോടൊപ്പം തന്നെ ഡ്രോണുകൾ, സെൻസറുകൾ, […]
Read more

ടിപ്പു സുല്‍ത്താന്‍ നിരവധി ഹിന്ദുക്കളെ കൊന്നു; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

ഗുരുവായൂർ: വീണ്ടും വിവാദ പരാമർശവുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ. ടിപ്പു സുൽത്താൻ കേരളത്തെ ആക്രമിച്ചയാളാണെന്നും നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ മണ്ഡലത്തിലെ ഏങ്ങണ്ടിയൂരിൽ റോഡിന് ടിപ്പു സുൽത്താന്റെ പേര് നൽകിയതിൽ വിമർശിച്ചായിരുന്നു പരാമർശം. ‘ടിപ്പു സുൽത്താനും ഈ നാടും തമ്മിൽ എന്ത് ബന്ധം, ഈ നാട്ടിൽ അക്രമിച്ചു വന്നയാളാണ്,കൂടാതെ ക്ഷേത്രങ്ങൾ തകർക്കുകയും ഹിന്ദുക്കളെ കൊല്ലുകയും ചെയ്തു.ഗുരുവായൂർ മണ്ഡലത്തിലടക്കം ടിപ്പു സുൽത്താൻ ആക്രമിച്ചിട്ടുണ്ട്. എന്തുകൊണ്ട് വേലായുധൻ പണിക്കശ്ശേരി എന്ന് പറയുന്ന ഭാരതത്തിൻറെ,കേരളത്തിൻറെ ചരിത്രം രചിച്ചയാളുടെ […]
Read more

നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രോഗ്രസ് റിപ്പോർട്ട്

കണ്ണൂര്‍: 2021ലെ പ്രകടനപട്ടികയിൽ ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങൾ നിറവേറ്റിയതിന്റെ റിപ്പോർട്ടുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2021ല്‍ എൽഡിഎഫ്‌ പ്രകടന പത്രികയില്‍ പറഞ്ഞ 900 വാഗ്‌ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എൽഡിഎഫ് മുന്നണി എന്ന നിലയിലാണ് ഈ റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്. ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകളാണ് സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നിർമിച്ചു നൽകിയത്. പുനർഗേഹം പദ്ധതി വഴി മത്സ്യത്തൊഴിലാളികൾക്ക് 2682 വീടുകൾ യാഥാർഥ്യമാക്കി, 738 കുടുംബങ്ങൾക്ക് […]
Read more

യുവതിയില്‍ നിന്ന് 10 ലക്ഷം തട്ടിയെടുത്ത് ചാമക്കാല; പണം തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍?

നിയമസഭാ തെരഞ്ഞെടുപ്പ് മൂക്കിന്‍ തുമ്പിലെത്തി നില്‍ക്കെ മറ്റൊരു വമ്പന്‍ സാമ്പത്തിക തട്ടിപ്പിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കൊട്ടാരക്കരയില്‍ യുവതിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാലക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി പരാതി ഫയലില്‍ സ്വീകരിച്ച് തുടര്‍നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കൊട്ടാരക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ 2024 രജിസ്റ്റര്‍ ചെയ്ത ഒരു എഗ്രിമെന്റ് പ്രകാരം ബാങ്ക് ട്രാന്‍സാക്ഷത്തിലൂടെ വാങ്ങിയ പത്ത് ലക്ഷം രൂപയാണ് ചാമക്കാല പരാതിക്കാരിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer