Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

ചോദ്യം ചോദിക്കുന്ന യുവ തലമുറയെ ഭയപ്പെടുന്നു; കേരള സർവകലാശാലക്കെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. സര്‍വകലാശാല ക്യാംപസില്‍ നിന്ന് രാഷ്ട്രീയത്തെയും രാഷ്ട്രീയ ബോധത്തെയും തുരത്താന്‍ ശ്രമിക്കുന്നത് ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നതുകൊണ്ടാണ്. രാജ്യത്തുയര്‍ന്നുവന്ന വിദ്യാര്‍ഥി മുന്നേറ്റങ്ങളില്‍ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങള്‍ക്കു പിന്നിലെന്ന് വ്യക്തമാണ്. ജനാധിപത്യ വിരുദ്ധമായ ഈ തീരുമാനത്തിനു പുറകിലുള്ളവര്‍ അതില്‍ നിന്ന് പിന്തിരിയുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് കേരളം സാക്ഷിയാവുമെന്നുറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

സമരങ്ങളും മുദ്രാവാക്യങ്ങളും പടിക്ക് പുറത്താക്കാൻ കേരള സർവകലാശാല; ലക്ഷ്യം ക്യാമ്പസ് രാഷ്ട്രീയത്തിന് അന്ത്യം കുറിക്കലോ? പെരുമാറ്റച്ചട്ടം ദുരുദ്ദേശപരം

കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും വിദ്യാർഥിരാഷ്ട്രീയത്തിന് പൂർണ്ണ കൂച്ചുവിലങ്ങിടാനുള്ള നീക്കമാണ് ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷവും അച്ചടക്കവും ഉറപ്പുവരുത്താൻ കർശന നിയന്ത്രണങ്ങൾ നിർദ്ദേശിക്കുന്ന സിൻഡിക്കേറ്റിന്റെ കരട് മാർഗ്ഗരേഖയാണ് പുറത്തുവന്നിട്ടുള്ളത്. കോളേജുകളിലോ പഠനവിഭാഗങ്ങളിലോ വിദ്യാർഥികൾ യാതൊരുവിധ രാഷ്ട്രീയപ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടില്ലെന്നതാണ് ഈ പ്രൊപ്പോസലിലെ പ്രധാന ശിപാർശ. മുൻപ് കലാലയങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചാൻസലർ കൂടിയായ ഗവർണർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് […]
Read more

ചർച്ച അല്ലെങ്കിൽ യുദ്ധം; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അമേരിക്കയെ അറിയിച്ച് ഇറാന്‍. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി ഏഴ് നിബന്ധനകള്‍ മുന്നോട്ടുവെച്ചതായി ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി വ്യക്തമാക്കി. അതല്ലെങ്കില്‍ നിര്‍ണ്ണായക യുദ്ധത്തിന് തങ്ങള്‍ സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തര്‍ വഴിയാണ് ടെഹ്റാന്‍ തങ്ങളുടെ നിബന്ധനകള്‍ അമേരിക്കയെ അറിയിച്ചത്. ഇറാന്‍ മുന്നോട്ടു വെച്ച നിബന്ധനകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും മൊഹ്സെന്‍ റെസായി അല്‍ ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ […]
Read more

ട്രാൻസ്ജെൻഡർക്ക് നേരെ ലൈംഗിക അധിക്ഷേപം, ഭീഷണി; ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

തൃശൂർ: സമൂഹ മാധ്യമങ്ങളിലൂടെ ട്രാൻസ്ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട (എസ്ആർ ധന്യ) അറസ്റ്റിൽ. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തൃശൂർ സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. തൃശൂർ സ്വദേശിയായ ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ധന്യയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഫോൺ വിശദമായ പരിശോധനയ്ക്കായി അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Read more

ക്രിസ്റ്റ്യാനോ വീണ്ടും പോർച്ചു​ഗൽ ടീമിൽ; നേഷൻസ് ലീ​ഗിൽ കളിക്കും

അന്താരാഷ്ട്ര ഫുട്‌ബോളില്‍ കുറച്ച് കാലം കൂടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാണുമെന്ന് ഉറപ്പായി. വരാനിരിക്കുന്ന പ്രധാന മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ദേശീയ ടീമിലേക്ക് റൊണാള്‍ഡോയെ വീണ്ടും തിരഞ്ഞെടുത്തു. മെസിക്ക് പിന്നാലെ താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന തരത്തില്‍ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് പ്രഖ്യാപനം. കളിക്കളത്തിലെ മികച്ച ഫിറ്റ്‌നസും മാച്ച് വിന്നിങ് ശേഷിയും കണക്കിലെടുത്താണ് താരത്തെ സംഘത്തില്‍ നിലനിര്‍ത്തിയത്. അല്‍ നസ്‌റിനൊപ്പം മികച്ച ഫോമിലാണ് റോണോ ഇപ്പോള്‍. റൊണാള്‍ഡോയുടെ അനുഭവസമ്പത്തും ലീഡര്‍ഷിപ്പും ടീമിന് വലിയ മുതല്‍ക്കൂട്ടാണെന്നും, സഹതാരങ്ങള്‍ക്ക് അത് നല്‍കുന്ന […]
Read more

മുത്തൂറ്റ് എക്സലൻസ് അവാർഡ്; ഏഴ് സംസ്ഥാനങ്ങളിലായി 1,500 സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തുസർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ഈ സി.എസ്.ആർ. സംരംഭത്തിലൂടെ ഇതുവരെ 13,400-ലധികം സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കൊച്ചി, സെപ്റ്റംബർ 18, 2026: ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ എൻ.ബി.എഫ്.സി. ആയ മുത്തൂറ്റ് ഫിനാൻസ്, സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ അക്കാദമിക് മികവിനെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന സി.എസ്.ആർ. പ്രോഗ്രാമായ ‘മുത്തൂറ്റ് എം. ജോർജ് എക്സലൻസ് അവാർഡിന്റെ’ 17-ാമത് പതിപ്പിന് തുടക്കം കുറിച്ചു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് […]
Read more

100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

ടോക്യോ: ലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുകയാണ്. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ നൂറ് വയസ്സ് കഴിഞ്ഞ 1,07,677 ആളുകളാണ് ജപ്പാനിലുള്ളത്. നൂറ് കടന്നവർ ലോകത്തിൽ ഏറ്റവും കൂടുതലുളളതും ജപ്പാനിൽ തന്നെ. കഴിഞ്ഞ വർഷത്തേക്കാൾ 7,914 പേരുടെ വർധനവാണിത്. ജപ്പാനിൽ 100 വയസ്സ് പിന്നിട്ടവരുടെ എണ്ണം തുടർച്ചയായി ഉയരുന്നത് […]
Read more

ഇനി എലൈറ്റ് ക്ലബ്ബിൽ സഞ്ജുവും; നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരെ മൂന്നം ട്വന്റി20യിൽ അർധസെഞ്ചറി നേടിയതിനൊപ്പം കരിയറിൽ നിർണായക നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ട്വന്റി20 ക്രിക്കറ്റിൽ താരം 9000 റൺസ് പൂർത്തിയാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന അ‍ഞ്ചാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. വിരാട് കോലി (14, 218), രോഹിത് ശർമ (12, 531), ശിഖർ ധവാൻ (9797), സൂര്യകുമാർ യാദവ് (9654) എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ. രാജ്യാന്തര മത്സരങ്ങൾ, ഐപിഎൽ, ആഭ്യന്തര മത്സരങ്ങൾ എന്നിവ ഉൾപ്പെടെ 351 […]
Read more

മറ്റുള്ളവരുടെ ല​ഗേജുകൾ കൊണ്ടുവന്നാൽ പണികിട്ടും; മുന്നറിയിപ്പുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: രാജ്യത്തിന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുവന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം. മറ്റുവ്യക്തികളില്‍ നിന്നുള്ള ബാഗുകള്‍, പാഴ്‌സലുകള്‍, കണ്ടെയ്‌നറുകള്‍ അല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍ തുടങ്ങിയവ യാത്രയ്‌ക്കൊപ്പം കൈവശം വയ്ക്കരുതെന്നാണ് മുന്നറിയിപ്പ്. ഇത്തരം വസ്തുക്കള്‍ കൈമാറുന്ന വ്യക്തിയുമായുള്ള ബന്ധമോ അവര്‍ പറയുന്ന കാരണങ്ങളോ എന്തുതന്നെയായാലും, യാത്രക്കാരുടെ കൈവശം നിരോധിത വസ്തുക്കള്‍ കണ്ടെത്തിയാല്‍ അതിന് യാത്രക്കാരനാകും നിയമപരമായി ഉത്തരവാദികളായിരിക്കുകയെന്ന് ആദ്യന്തരമന്ത്രാലയം പറഞ്ഞു. ലഹരിക്കടത്തുകാര്‍ യാത്രക്കാര്‍ അറിയാതെ ഇത്തരം മാര്‍ഗങ്ങള്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചേക്കാമെന്ന് മന്ത്രാലയം […]
Read more

റേഷൻ കാർഡുകൾ റദ്ദാക്കും; റേഷൻ വാങ്ങാത്ത കാർഡുകൾ മരവിപ്പിക്കും

തിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതിയായ സ്മാർട്ട് പിഡിഎസ് അടുത്ത മാസം നടപ്പാക്കുന്നതോടെ, സംസ്ഥാനത്തെ 6 ലക്ഷത്തിലേറെ റേഷൻ കാർഡുകളെങ്കിലും റദ്ദായേക്കും. 6 മാസത്തിലേറെയായി റേഷൻ വാങ്ങാത്ത ഈ കാർഡുകളിൽ 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്. കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും താഴെത്തട്ടിൽവരെ വിതരണം പൂർണമായി കേന്ദ്രം നിരീക്ഷിക്കുകയും ചെയ്യുന്നതാണ് സ്മാർട്ട് പിഡിഎസ് (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം). 2024ലാണ് കേരളം ധാരണാപത്രം ഒപ്പിട്ടത്. റേഷൻ 6 മാസത്തിലേറെയായി വാങ്ങാത്ത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix