Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

57ന് എറിഞ്ഞിട്ടു, വെറും 30 പന്തുകളിൽ അടിച്ചെടുത്തു; ജപ്പാനെ തകർത്ത് ഏഷ്യൻ ​ഗെയിംസ് സെമിയിലേക്ക് ഇന്ത്യ

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് പോരാട്ടത്തില്‍ അനായാസ വിജയവുമായി സെമിയിലേക്ക് മുന്നേറി നിലവിലെ സ്വര്‍ണ ജേതാക്കളായ ഇന്ത്യ. ആതിഥേയരായ ജപ്പാനെ ക്വാര്‍ട്ടറില്‍ ഇന്ത്യ 8 വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ജപ്പാന്‍ 19.5 ഓവറില്‍ 57 റണ്‍സില്‍ ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് മറുപടി പറയാന്‍ 30 പന്തുകള്‍ മാത്രമാണ് ആവശ്യമായി വന്നത്. 5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 59 റണ്‍സെടുത്തു. ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയുടെ 2 വിക്കറ്റുകള്‍ തുടക്കത്തില്‍ വീഴ്ത്തിയെന്നത് മാത്രമാണ് […]
Read more

പിഎം ശ്രീ പദ്ധതിയിൽ ചില കാര്യങ്ങളിൽ വ്യക്തത കുറവുണ്ടെന്ന് എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിൽ അഭിപ്രായ ഐക്യം ഉണ്ടാക്കേണ്ടതുണ്ടെന്ന് വിദ്യാഭാസ മന്ത്രി എൻ. ഷംസുദ്ദീൻ. ചില കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ട്. സബ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നും, പദ്ധതി നടപ്പാക്കുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിഷയങ്ങൾ പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയിൽ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് മാത്രമായിരിക്കും തുടർനടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ വകുപ്പിൽ സ്ഥിരമായി ഒരു ഡയറക്ടർ ഉണ്ടാകേണ്ടതുണ്ട്. ഒരു അക്കാദമിക് ഇയർ വരെയെങ്കിലും നിയമനം നിലനിർത്തണമെന്നും വകുപ്പിലെ കാര്യങ്ങൾ നല്ല […]
Read more

പുനഃസംഘടിപ്പിച്ച CPM സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പി ജയരാജനും എംബി രാജേഷും ശിവന്‍കുട്ടിയും പങ്കെടുക്കും

തിരുവനന്തപുരം: വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പുതുതായി സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെട്ട പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി, ക്ഷണിതാവായ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. സംസ്ഥാന സമിതി തീരുമാനപ്രകാരം ആദ്യം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയായിരിക്കും ചേരുക. തെരഞ്ഞെടുപ്പ് തിരിച്ചടികളെ തുടര്‍ന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍, ചില ജില്ലാ സെക്രട്ടറിമാരെയും സെക്രട്ടേറിയറ്റ് അംഗങ്ങളെയും […]
Read more

ഒറ്റ സെഞ്ച്വറിയിൽ 3 റെക്കോർഡുകൾ തൂക്കി അഭിഷേകിന്റെ താണ്ഡവം

ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ സംഹാര താണ്ഡവമാടിയ അഭിഷേക് ശര്‍മ ടി20യില്‍ പുതിയ ചരിത്രമെഴുതി. മത്സരത്തില്‍ 30 പന്തില്‍ സെഞ്ച്വറിയിലെത്തി താരം റെക്കോര്‍ഡുകളും സ്വന്തമാക്കി. 11 സിക്‌സും 9 ഫോറും സഹിതം അഭിഷേക് 34 പന്തില്‍ 108 റണ്‍സുമായായിരുന്നു മടക്കം. ഒരു അന്താരാഷ്ട്ര ടി20 പോരാട്ടത്തിന്റെ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായി അഭിഷേക് മാറി. മാത്രമല്ല തന്റെ മൂന്നാം അന്താരാഷ്ട്ര ടി20 സെഞ്ച്വറി കണ്ടെത്തിയ അഭിഷേക് അന്താരാഷ്ട്ര ടി20യില്‍ അതിവേഗം […]
Read more

രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി ന​ഗരത്തിൽ ഇന്ന് രാവിലെ 11 മുതല്‍ വൈകീട്ട് 4 മണി വരെ കര്‍ശന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തി. നഗരത്തില്‍ ഡ്രോണ്‍ പറത്തുന്നതിന് പൂര്‍ണ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ പരമാവധി കൊച്ചി മെട്രോ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സിറ്റി പൊലീസ് കമ്മീഷണറേറ്റ് അഭ്യര്‍ത്ഥിച്ചു. നിയന്ത്രണം ബാധകമായ സ്ഥലങ്ങള്‍ നേവല്‍ ബേസ്, തേവര, അറ്റ്‌ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷന്‍ ബി.ടി.എച്ച്. റോഡ്, പാര്‍ക്ക് […]
Read more

ആശങ്ക വേണ്ട; പരശുറാം എക്സ്പ്രസിലെ ജനറൽ കോച്ചുകൾ കുറയില്ലെന്ന് റെയിൽവേ

പാലക്കാട്: പരശുറാം എക്സ്പ്രസ് എൽ.എച്ച്.ബി. (ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചിലേക്ക് മാറുമ്പോൾ ജനറൽ കോച്ചുകൾ കുറയില്ലെന്ന് റെയിൽവേ. മംഗളൂരു-കന്യാകുമാരി (16649) പരശുറാം സെപ്റ്റംബർ 22-നും കന്യാകുമാരി-മംഗളൂരു (16650) സെപ്റ്റംബർ 23-നും പരമ്പരാഗത ഐ.സി.എഫ്. കോച്ചുകൾ ഒഴിവാക്കും. എൽ.എച്ച്.ബി. കോച്ചിൽ (ഒരു എസ്.എൽ.ആർ.ഡി. ഉൾപ്പെടെ) 16 ജനറൽ കോച്ചുകൾ ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. പാലക്കാട് റെയിൽവേ ഡിവിഷൻ ആദ്യം നൽകിയ കുറിപ്പ് പ്രകാരം ഒൻപത് സെക്കൻഡ് സിറ്റിങ് കോച്ചും ഒൻപത് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും രണ്ട് എ.സി. […]
Read more

യൂത്ത് ലീ​ഗിലും കടുത്ത വിഭാ​ഗീയത; മുഈനലി തങ്ങൾ പ്രസിഡന്റായേക്കും

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനുള്ളിലെ ചർച്ചകൾ സജീവമാകുന്നതിനിടെ, സംഘടനയിലെ വിഭാഗീയ തർക്കങ്ങൾക്ക് സമവായം കണ്ടെത്താൻ പാണക്കാട് കുടുംബത്തിൽ നിന്നുള്ള നേതൃത്വത്തെ മുന്നിൽ കൊണ്ടുവരാൻ ലീഗ് നേതൃത്വം നീക്കം തുടങ്ങി. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മുഈനലി തങ്ങൾ സംസ്ഥാന പ്രസിഡന്റായേക്കുമെന്നാണ് സൂചന. യൂത്ത് ലീഗിലെ പ്രസിഡന്റ് സ്ഥാനത്തിനായി പി.കെ. ഫിറോസ്, പി.കെ. നവാസ് വിഭാഗങ്ങൾ ശക്തമായ നീക്കങ്ങൾ നടത്തിയിരുന്നു. ഫിറോസ് വിഭാഗം നേരത്തെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് […]
Read more

തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശിനി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് ശ്രീജയുടെ ഭർത്താവ് ബിജേഷ് ആരോപിച്ചത്. സംഭവത്തിൽ പരാതി നൽകുമെന്നും ബിജേഷ് പറഞ്ഞു. എന്നാൽ ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വ്യക്തമാക്കി. ഗർഭപാത്രത്തിൽ കുഞ്ഞും മറുപിള്ളയും വേർപെട്ടതിനെ തുടർന്ന് അബ്രപ്ഷിയോ പ്ലാസന്റ എന്ന ഗുരുതര അവസ്ഥ ഉണ്ടായതാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് ഡോക്ടറുടെ വിശദീകരണം. സംഭവത്തിൽ കുടുംബം പരാതി നൽകുമെന്ന് അറിയിച്ചതോടെ വിഷയത്തിൽ […]
Read more

‘ഓപ്പറേഷൻ ഡൊമിനോ’; അന്തർസംസ്ഥാന കൊക്കെയ്ൻ കടത്ത് ശൃംഖല തകർത്ത് എൻസിബി

കൊച്ചി: ‘ഓപ്പറേഷൻ ഡൊമിനോ’യുടെ ഭാഗമായി അന്തർസംസ്ഥാന കൊക്കെയ്ൻ കടത്ത് ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി സോണൽ യൂണിറ്റ്. യുഎഇയിൽനിന്ന് നാടുകടത്തപ്പെട്ട മൂന്ന് പേരും രണ്ട് വിദേശികളും ഉൾപ്പെടെ ഏഴ് പേരെയാണ് എൻസിബി പിടികൂടിയത്. ഇവരിൽനിന്ന് 16.55 ലക്ഷം രൂപ വിലമതിക്കുന്ന 33.1 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിൽപ്പെട്ട് യുഎഇയിൽനിന്ന് നാടുകടത്തപ്പെട്ടവരെ കേന്ദ്രീകരിച്ച് എൻസിബി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 10ന് കോഴിക്കോട് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽനിന്ന് പഞ്ചാബ് കപൂർത്തല സ്വദേശി ഗുർപ്രീത് […]
Read more

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കൾക്ക് ദേഹാസ്വാസ്ഥ്യം? സത്യം വെളിപ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത ലോകനേതാക്കള്‍ക്ക് ദേഹാസ്വസ്ഥമെന്ന രീതിയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വിദേശകാര്യമന്ത്രാലയം. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ‘പൂര്‍ണമായും വ്യാജം. ഇത്തരം പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.’വിദേശകാര്യമന്ത്രാലയം എക്‌സില്‍ കുറിയിച്ചു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ എന്നിവരടക്കം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത ലോകനേതാക്കളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix