Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

മാധ്യമപ്രവർത്തനം തടസ്സപ്പെടുത്തുന്ന പോലീസ് നടപടികൾ അവസാനിപ്പിക്കണം: ഡിജിറ്റൽ മീഡിയ അസോസിയേഷൻ

തിരുവനന്തപുരം: റിപ്പോർട്ടർ ടി.വിയിലെ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന പോലീസ് നടപടി ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഡിജിറ്റൽ മീഡിയ അസോസിയേഷൻ (DMA). കേസുകളുമായി ബന്ധപ്പെട്ട് നിയമപരമായ അന്വേഷണങ്ങളാകാം. എന്നാൽ, മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തുന്നതും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുക്കുന്നതും വാർത്താ സംപ്രേഷണം മുടക്കുന്നതും ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഭാവിയിൽ ഉണ്ടാകുന്ന അന്വേഷണങ്ങളിൽ പോലും മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയോ മാധ്യമപ്രവർത്തകരുടെ കൃത്യനിർവഹണത്തെയോ ബാധിക്കുന്ന രീതിയിലുള്ള സമീപനം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഡിജിറ്റൽ മീഡിയ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.പി. നന്ദകുമാറും […]
Read more

EPFO ശമ്പള പരിധി ഉയർത്തി കേന്ദ്രം; ഇനി മുതൽ 25,000

ന്യൂഡല്‍ഹി: എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)ല്‍ ശമ്പളപരിധി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. നിലവിലുള്ള 15,000ത്തില്‍ നിന്ന് 25,000 ആക്കിയാണ് ശമ്പളപരിധി ഉയര്‍ത്തിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇപിഎഫ് ഉയര്‍ത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 12 വര്‍ഷത്തിന് ശേഷമാണ് ഇപിഎഫിലെ ശമ്പളപരിധിയില്‍ മാറ്റം വരുത്തുന്നത്. ഇതോടെ 51 ലക്ഷം പേര്‍ക്ക് ഇപിഎഫിന്റെ കവറേജ് ലഭിക്കും. സാമൂഹിക സുരക്ഷ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. 2004 മുതല്‍ 2014 വരെ ഇപിഎഫ് ശമ്പളപരിധി ഉയര്‍ത്തിയിരുന്നില്ല. 2014ലാണ് ശമ്പളപരിധി 15,000 രൂപയായി […]
Read more

99ന്റെ നിറവിൽ ഡോ.എം ലീലാവതി; ‘ലീലാ മധുരത്തിന്’ എറണാകുളത്ത് തുടക്കം

എറണാകുളം: ഡോ. എം. ലീലാവതിയുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര സമിതി 99 സ്‌കൂളുകളിൽ ഒരേസമയം സംഘടിപ്പിക്കുന്ന ‘ലീലാ മധുരം’ പുസ്തകോത്സവത്തിന് എറണാകുളം ശ്രീ രുദ്രവിലാസം സ്‌കൂളിൽ തുടക്കമായി. എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 18 വർഷമായി ‘വായനമധുരം’ എന്ന പേരിൽ വിവിധ സ്‌കൂളുകളിൽ സംഘടിപ്പിച്ചുവരുന്ന കുട്ടികളുടെ പുസ്തകോത്സവമാണ് ഇത്തവണ മലയാളത്തിന്റെ തറവാട്ടമ്മ എന്നറിയപ്പെടുന്ന ഡോ. എം. ലീലാവതിയുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് ‘ലീലാ മധുരം’ എന്ന പേരിൽ സംഘടിപ്പിച്ചത്. […]
Read more

സാംസങ് ​ഗ്യാലക്സി S27 ഫെബ്രുവരിയിൽ എത്തും? ഫീച്ചേഴ്സ് ഇത്രയും

സ്മാർട്ട്‌ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസങ്ങിന്റെ ഗാലക്‌സി S സീരീസ് അൾട്രാ മോഡലിന്റെ പുതിയ പതിപ്പ് എത്തുന്നു. അടുത്തിടെ സാംസങ് അവരുടെ S26 സീരീസിലേക്ക് ഗാലക്‌സി S26 FE പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെ ഗാലക്‌സി S27 അൾട്രായെക്കുറിച്ചറിയാൻ കാത്തിരിക്കുകയാണ് സ്മാർട്ട് ഫോൺ പ്രേമികൾ. ഡിസൈൻ, വില, പ്രത്യേകതകൾ എന്നിവയെക്കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. S27 അൾട്രാ 2027 ഫെബ്രുവരിയോടെ വിപണിയിലെത്തുമെന്നാണ് സൂചന. പിസ്റ്റാഷിയോ, ബ്ലൂബെറി, ഗ്രാഫൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും. 3,000 നീറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും […]
Read more

മണ്ഡല പുനഃർനിർണയ ബിൽ വീണ്ടും കൊണ്ടുവരാൻ ബിജെപി ശ്രമം

ന്യൂഡൽഹി: ഒക്ടോബർ 11ന് പാർലമെന്റ് പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്രം നീക്കം. മണ്ഡല പുനഃർനിർണയ ബിൽ വീണ്ടും കൊണ്ടുവരാനാണ് ബിജെപി ശ്രമം. ഭരണഘടനാ ബിൽ പാസ് ആക്കാനുള്ള ഭൂരിപക്ഷം കിട്ടിയെന്ന കണക്കുകൂട്ടിലാണ് ബിജെപി നീക്കം. ടിഎംസിയിൽ നിന്ന് എൻസിപിയിൽ എത്തിയ എംപിമാരുടെ പിന്തുണ ഉറപ്പാകാനാണ് നീക്കം. ടിഎംസിയിലെ മൂന്നിൽ രണ്ട് എംപിമാരും പാർട്ടി വിട്ട സാഹചര്യത്തിൽ കൂറ് മാറ്റ വിരുദ്ധ നിയമം ബാധമാകില്ലെന്ന വിശ്വാസത്തിൽ ബിജെപി വീണ്ടും പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാൻ ഒരുങ്ങുന്നത്. പ്രത്യേക സമ്മേളനം […]
Read more

അമിതമായി പാക്കറ്റ് ചിപ്സ് കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം!

ഒറ്റയിരിപ്പിൽ ഒരു പാക്കറ്റ് ചിപ്സെല്ലാം കഴിച്ചു തീർക്കുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിച്ചോ, ഭാവിയിൽ അത് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഇല്ലാതാക്കുമെന്ന് വിശദീകരിക്കുകയാണ് ഓസ്ട്രേലിയയിലെ മൊനാഷ് സര്‍വകലാശാല ​ഗവേഷകർ സമീപകാലത്ത് നടത്തിയ പഠനം. റെഡി-ടു-ഈറ്റ് വിഭവങ്ങളടക്കമുള്ള അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (UPF) നമ്മുടെ ആരോ​ഗ്യത്തെ പലതരത്തില്‍ ബാധിക്കാമെന്ന് നിരവധി പഠനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാവസായിക പ്രക്രിയകളിലൂടെ അമിതമായി സംസ്കരിച്ച്, പോഷകഗുണം കുറഞ്ഞതും കൃത്രിമ ചേരുവകൾ (പ്രസർവേറ്റീവുകൾ, നിറങ്ങൾ, രുചിവർധിനികൾ) അടങ്ങിയതുമായ ഭക്ഷണങ്ങളാണ് അൾട്രാ-പ്രോസസ്ഡ് ഫുഡ്സ്. പാക്കറ്റിലാക്കിയ സ്നാക്സ്, […]
Read more

ഒരാൾക്ക് എത്ര ലിറ്റർ മദ്യം വരെ കൈവശം വെക്കാം? ലംഘിച്ചാൽ എന്താണ് ശിക്ഷ? നിയമം പറയുന്നത് ഇങ്ങനെ

കേരള അബ്കാരി നിയമപ്രകാരം ഒരാൾക്ക് ലൈസൻസില്ലാതെ വ്യക്തിഗത ആവശ്യങ്ങൾക്കായി വീടുകളിലോ കൈവശമോ വയ്ക്കാവുന്ന മദ്യത്തിന്റെ അളവിന് വ്യക്തമായ നിയമപരമായ പരിധികളുണ്ട്. ഈ നിശ്ചിത അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമായിട്ടാണ് കണക്കാക്കുന്നത്. എക്സൈസ് വകുപ്പ് നിർണ്ണയിച്ചിട്ടുള്ള നിയമപരമായ അളവുകൾ പ്രകാരം ഒരാൾക്ക് പരമാവധി 3 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും (IMFL), 3.5 ലിറ്റർ ബിയറും, 3.5 ലിറ്റർ വൈനും കൈവശം സൂക്ഷിക്കാവുന്നതാണ്. കൂടാതെ 2.5 ലിറ്റർ കള്ളും, 2.5 ലിറ്റർ വിദേശ […]
Read more

ജിയോ സിം ഉള്ളവർക്ക് ഫ്രീ ആയി കാൻവ ഉപയോ​ഗിക്കാം; ഓഫർ ഇങ്ങനെ

ഇന്ത്യയിലെ ഉപയോക്താക്കൾക്ക് എഐ അധിഷ്ഠിത ഡിസൈൻ സംവിധാനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി കൈകോർത്ത് ജിയോയും കാൻവയും. ജിയോയുടെ വിപുലമായ ഡിജിറ്റൽ ശൃംഖലയും കാൻവയുടെ എഐ അധിഷ്ഠിത ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമും ഒരുമിപ്പിച്ചാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി അർഹരായ ജിയോ ഉപയോക്താക്കൾക്ക് 12 മാസം വരെ Canva Pro അല്ലെങ്കിൽ Canva Pro Lite സൗജന്യമായി ഉപയോഗിക്കാം. പരമാവധി 4,000 രൂപ വരെ മൂല്യമുള്ള ആനുകൂല്യമാണ് ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. മൈ ജിയോ ആപ്പിലൂടെ […]
Read more

ജോലി നാല് ദിവസം മാത്രം, കടകൾ നേരത്തേ അടയ്ക്കും; പാകിസ്ഥാനിൽ സ്മാർട്ട് ലോക്ക്ഡൗൺ

ഇസ്‌ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില ഉയർന്നതു മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ സ്മാർട് ലോക്‌‍ഡൗൺ നടപ്പാക്കാനൊരുങ്ങി പാക്കിസ്ഥാൻ. ഇതുസംബന്ധിച്ച വിലയിരുത്തലിനായി പ്രധാന മന്ത്രി ഷഹബാസ് ഷരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർക്ക് ഫ്രം ഹോം അടക്കമുള്ള മാർഗങ്ങളെപ്പറ്റി ചർച്ച നടന്നതായാണ് വിവരം. പെട്രോളിയം ക്ഷാമത്തെത്തുടർന്ന് ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള മാർഗങ്ങളാണ് സർക്കാർ ആലോചിക്കുന്നത്. ആഴ്ചയിൽ നാലു ദിവസം മാത്രം പ്രവൃത്തിദിനം, ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലിക്കെത്തുക, കമ്പോളങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മാളുകളുടെയും പ്രവർത്തന സമയം കുറയ്ക്കുക […]
Read more

കൂട്ടിയിടിച്ച് ഇന്ത്യ-പാക് നാവിക കപ്പലുകൾ; പാക് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

ന്യൂഡൽഹി: രാജ്യാന്തര സമുദ്ര മേഖലയിൽ വച്ച് പാക്കിസ്ഥാന്റെ നാവികസേന കപ്പൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. സംഭവത്തിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. അതേസമയം, എന്നാണ് സംഭവമുണ്ടായതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും കപ്പലുകളും മുങ്ങിക്കപ്പലുകളും തമ്മിൽ രാജ്യാന്തര സമുദ്രമേഖലയിൽ കുറഞ്ഞത് മൂന്ന് നോട്ടിക്കൽ മൈൽ അകലം പാലിക്കണമെന്നാണ് ആർട്ടിക്കിൾ 10ൽ പറയുന്നത്. ‘പാക്കിസ്ഥാൻ നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായ അംഗീകരിക്കാനാകാത്തതും അനൗചിത്യവുമായ പെരുമാറ്റം കാരണം പാക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix