Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇനി എലൈറ്റ് ക്ലബ്ബിൽ സഞ്ജുവും; നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരെ മൂന്നം ട്വന്റി20യിൽ അർധസെഞ്ചറി നേടിയതിനൊപ്പം കരിയറിൽ നിർണായക നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ട്വന്റി20 ക്രിക്കറ്റിൽ താരം 9000 റൺസ് പൂർത്തിയാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന അ‍ഞ്ചാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. വിരാട് കോലി (14, 218), രോഹിത് ശർമ (12, 531), ശിഖർ ധവാൻ (9797), സൂര്യകുമാർ യാദവ് (9654) എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ.

രാജ്യാന്തര മത്സരങ്ങൾ, ഐപിഎൽ, ആഭ്യന്തര മത്സരങ്ങൾ എന്നിവ ഉൾപ്പെടെ 351 മത്സരങ്ങളിൽ നിന്നാണ് സഞ്ജുവിന്റെ നേട്ടം. ഇന്ത്യയ്ക്കായി 69 മത്സരങ്ങളിൽ നിന്ന് 1549 റൺസാണ് സഞ്ജുവിന്റെ ഇതുവരെ നേടിയത്. മൂന്നു സെഞ്ചറികളും എട്ട് അർധസെഞ്ചറികളും ഉൾപ്പെടെയാണിത്. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യിൽ 35 പന്തിൽ 50 റൺസാണ് സഞ്ജു നേടിയത്. രണ്ടാം മത്സരത്തിൽ ഫിഫ്റ്റിയുമായി കളി ജയിപ്പിച്ച സഞ്ജുവിന്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചറിയാണിത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix