Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സവർക്കർ വിവാദ ചോദ്യം; അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ രണ്ട് മാസത്തേക്ക് കൂടി നീട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ ഉൾപ്പെടുത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയതിന് സസ്പെൻഷനിലായ അധ്യാപകൻ കെ. ഗുരുപ്രസാദ് റായിക്ക് ആശ്വാസം. അധ്യാപകന്റെ സസ്പെൻഷന് ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന സ്റ്റേ രണ്ട് മാസത്തേക്ക് കൂടി നീട്ടി. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകനായ ഗുരുപ്രസാദ് റായി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

വിവാദ ചോദ്യാവലി തയ്യാറാക്കിയതിനെ തുടർന്ന് അധ്യാപകന്റെ സസ്പെൻഷൻ നേരത്തെ ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഓഗസ്റ്റ് 19ന് പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കോടതി വീണ്ടും രണ്ട് മാസത്തേക്ക് നീട്ടിയത്.

സ്കൂൾതല സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിനായാണ് വിവാദ ചോദ്യാവലി തയ്യാറാക്കിയത്. എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയതിനെ തുടർന്ന് പ്രതിഷേധം ശക്തമായിരുന്നു. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയാണ് വിവാദമായത്.

ഓഗസ്റ്റ് ആറിന് എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസിൽ, ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആരാണെന്നായിരുന്നു ചോദ്യം. ഇതിന് ഉത്തരസൂചികയിൽ വി.ഡി. സവർക്കർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

ചോദ്യം വിവാദമായതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഓഗസ്റ്റ് ഒൻപതിന് ഗുരുപ്രസാദ് റായിയെ സസ്പെൻഡ് ചെയ്തു. ഇതിനെതിരെയാണ് അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix